For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാരിലുണ്ടാവുന്ന ഡിപ്രഷന്‍: ഓരോ മിനിറ്റും ശ്രദ്ധിക്കണം

|

ഈ അടുത്ത കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരിക്കുന്ന വാക്കാണ് ഡിപ്രഷന്‍ എന്നത്. ഡിപ്രഷന്‍ മൂലം പലരും ആത്മഹത്യ ചെയ്ത വാര്‍ത്ത വരെ നാം കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഡിപ്രഷന്‍, എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും ഡിപ്രഷന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് കൗമാരക്കാരെയാണ് ഏറ്റവും കൂടുതല്‍ വലക്കുന്നത്. കാരണം മുതിര്‍ന്നവരേക്കാള്‍ കൗമാരക്കാരെ ബാധിക്കുന്ന ഡിപ്രഷനെ അവര്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയില്ല. മാനസികാവസ്ഥയിലുണ്ടാവുന്ന അസ്വസ്ഥതകളും മറ്റ് അവസ്ഥകളുമാണ് ഡിപ്രഷനിലേക്ക് ഒരു കൗമാരക്കാരനെ നയിക്കുന്നത്.

വിഷാദരോഗം കൂടുതല്‍ കാലം നിലനില്‍ക്കുകയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ പ്രത്യേകത എന്നത് ഇത് ഏത് പ്രായത്തിലും ആരംഭിക്കാം എന്നതാണ്. അഞ്ച് കൗമാരക്കാരില്‍ ഒരാള്‍ക്ക് വീതം ഡിപ്രഷനുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്. നിങ്ങളുടെ മകനിലോ അല്ലെങ്കില്‍ മകളിലോ എന്തെങ്കിലും തരത്തിലുള്ള അവഗണിക്കാന്‍ പാടില്ലാത്ത വിഷാദരോഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ രോഗം ബാധിച്ച കൗമാരക്കാരെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാരണങ്ങള്‍ എന്തൊക്കെയാണ്?

കാരണങ്ങള്‍ എന്തൊക്കെയാണ്?

വിഷാദരോഗം കൗമാരക്കാരില്‍ ഉണ്ടാവുന്ന ചില ലക്ഷണങ്ങളെ മുന്‍കൂട്ടി കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് പാരമ്പര്യം. പാരമ്പര്യമായി നിങ്ങളെ ബാധിക്കുന്ന വിഷാദ രോഗത്തെ നിസ്സാരമാക്കരുത്. കാരണം നിങ്ങളുടെ അച്ഛനോ അച്ഛന്റെ കുടുംബത്തില്‍ പെട്ടവര്‍ക്കോ വിഷാദം എന്ന അവസ്ഥയുണ്ടെങ്കില്‍ വരും തലമുറയിലേക്ക് രോഗാവസ്ഥ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍

ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍

കൗമാരക്കാരിലെ വിഷാദരോഗത്തിന്റെ കാരണങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന വലിയ ആഘാതങ്ങളുടെ ഫലമായായിരിക്കും. മാതാപിതാക്കളുടെ തകര്‍ന്ന ദാമ്പത്യം, സ്‌കൂളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, പഠനത്തില്‍ പുറകോട്ട് പോവുന്നത്, സുഹൃത്ബന്ധത്തിലോ പ്രണയത്തിലോ ഉണ്ടാവുന്ന വേര്‍പിരിയലുകള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, ബാല്യകാല പീഡനം എന്നിവയെല്ലാം ഒരു കൗമാരക്കാരനെ പലപ്പോഴും സമ്മര്‍ദ്ദത്തിലേക്കും ഡിപ്രഷനിലേക്കും എത്തിക്കുന്നുണ്ട്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

മാനസികമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഹോര്‍മോണ്‍ വഹിക്കുന്ന പങ്കും നിസ്സാരമല്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഏറ്റക്കുറച്ചിലുകളും കൗമാരക്കാരിലെ വിഷാദരോഗത്തിന് കാരണമാകുന്നുണ്ട്. അത് ഒരാളെ പലതരം മാനസികാവസ്ഥകളിലൂടെ എത്തിക്കുന്നു. ഇത് പലപ്പോഴും പലതിലും താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നുണ്ട്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് എപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

മെഡിക്കല്‍ സംബന്ധമായ അവസ്ഥകള്‍

മെഡിക്കല്‍ സംബന്ധമായ അവസ്ഥകള്‍

മെഡിക്കല്‍ സംബന്ധമായ അവസ്ഥകള്‍ ആരോഗ്യപരമായ മറ്റ് ചില അസ്വസ്ഥതകള്‍ എല്ലാം പലപ്പോഴും നിങ്ങളുടെ കുഞ്ഞിനെ ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേക്ക് തള്ളിവിട്ടേക്കാം. ഇതിനെക്കുറിച്ച് പലരും ചിന്തിക്കുക പോലും ഇല്ല ന്നെതാണ് സത്യം. ഇത്തരമൊരു ഡിപ്രഷന്‍ ആയ അവസ്ഥ കൗമാരക്കാരുടെ ജീവിതത്തില്‍ ഒരു തടസ്സം സൃഷ്ടിക്കുകയും കൗമാരകാലം ആസ്വദിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു.

വിഷാദത്തിന്റെ ലക്ഷണങ്ങള്‍?

വിഷാദത്തിന്റെ ലക്ഷണങ്ങള്‍?

എന്തൊക്കെയാണ് കൗമാരക്കാരില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മാറാത്ത രീതിയിലുള്ള മാനസികമായ ദു:ഖമാണ് ഇതിന്റെ ആദ്യ ലക്ഷണം. ഒരു കാര്യത്തിലും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നും താല്‍പ്പര്യമില്ലാത്ത അവസ്ഥയും ഇതിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥയയും ഉണ്ടാവുന്നുണ്ട്. ഇതോടൊപ്പം തന്നെ വിശപ്പില്ലാത്ത അവസ്ഥയും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിച്ചേക്കാം.

വിഷാദത്തിന്റെ ലക്ഷണങ്ങള്‍?

വിഷാദത്തിന്റെ ലക്ഷണങ്ങള്‍?

നിരാശ പോലുള്ള അവസ്ഥ ഇവരെ ബാധിക്കുന്നു. ഇത് കൂടാതെ സ്‌കൂളില്‍ ഗ്രേഡുകള്‍ കുറയുന്നതും പഠനത്തില്‍ താല്‍പ്പര്യവും ഏകാഗ്രതയും ഇല്ലായ്മയും ലക്ഷണങ്ങളില്‍ പെടുന്നതാണ്. നിരന്തരമായ ക്ഷീണവും ഇവരിലുണ്ടാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ കൗമാരക്കാനായ മകളോ മകനോ ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ താമസിക്കാതെ ഉടനേ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ പിന്തുണ തേടുക.

വിഷാദത്തിന്റെ സങ്കീര്‍ണതകള്‍

വിഷാദത്തിന്റെ സങ്കീര്‍ണതകള്‍

ഒരു കാരണവശാലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിക്കരുത് എന്നതാണ് സത്യം. എന്നാല്‍ ഇതിനെ അവഗണിച്ചാല്‍ അത് നിങ്ങളുടെ കൗമാരക്കാരനെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. മാതാപിതാക്കളുമായോ സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ഉള്ള ബന്ധത്തില്‍ ഇത് ഉലച്ചിലുണ്ടാക്കുന്നുണ്ട്. സ്‌കൂളുകളില്‍ നിങ്ങളുടെ മാര്‍ക്കും പെര്‍ഫോമന്‍സും കുറയുന്നു. മദ്യം, മയക്കുമരുന്ന് ദുരുപയോഗവും അതോടൊപ്പം ആത്മഹത്യ. പ്രവണതയും വളരെയധികം സങ്കീര്‍ണമായ അവസ്ഥയാണ്.

ഡോക്ടറെ കാണേണ്ടത്?

ഡോക്ടറെ കാണേണ്ടത്?

വിഷാദരോഗ ലക്ഷണങ്ങള്‍ സ്വയം മാറാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇതിന് കൃത്യമായ ഒരു ഡോക്ടറുടെ ഇടപെടല്‍ നിര്‍ബന്ധമാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ദൈനം ദിന ജീവിതത്തെ വരെ പിടികൂടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാനിരക്കിന്റെ പ്രധാന കാരണംവിഷാദ രോഗമായി മാറുന്നുണ്ട് പലപ്പോഴും. ഇവര്‍ എന്തെങ്കിലും തരത്തിലുള്ള ആത്മഹത്യാ സൂചന നല്‍കുകയോ ചിന്തകള്‍ പറയുകയോ ചെയ്താല്‍ ഉടനേ തന്നെ മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കണം.

അരഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസില്‍ ഇഞ്ചി നാരങ്ങനീര്: ആയുസ്സ് കൂട്ടാന്‍അരഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസില്‍ ഇഞ്ചി നാരങ്ങനീര്: ആയുസ്സ് കൂട്ടാന്‍

കൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനംകൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനം

English summary

Teen Depression: Causes, Signs And Treatment In Malayalam

Here in this article we are sharing some causes, signs and treatment of teen's depression in malayalam. Take a look.
Story first published: Monday, April 11, 2022, 18:22 [IST]
X
Desktop Bottom Promotion