For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തിന് ആരോഗ്യമുണ്ടോ, 30-കളില്‍ അറിയാം

|

ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ പല വിധത്തിലാണ്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ പലപ്പോഴും നിങ്ങളുടെ ഹൃദയത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും കൂടിയാണ്. എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യം പ്രതിസന്ധിയിലാണ് എന്ന് കാണിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും മോശമാകുന്ന ഹൃദയാരോഗ്യത്തിന് പലപ്പോഴും കാരണമാകുന്നുണ്ട്. 2020 ല്‍ പോലും ഹൃദ്‌രോഗങ്ങള്‍ ആഗോളതലത്തില്‍ മരണകാരണമായി തുടരുന്നു.

ആണ്‍കരുത്തിനും പൗരുഷത്വത്തിനും ഒറ്റമൂലിആണ്‍കരുത്തിനും പൗരുഷത്വത്തിനും ഒറ്റമൂലി

COVID-19 മഹാമാരിക്കെതിരെ പോരാടുമ്പോള്‍, വൈറല്‍ രോഗം ഹൃദയത്തിന് ദീര്‍ഘകാലത്തേക്കും ഹ്രസ്വകാലത്തേയും നാശമുണ്ടാക്കുമെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തി. ഇതിനകം ഒന്നോ അതിലധികമോ ഹൃദ്രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകളില്‍ ഈ വൈറസ് കടുത്ത സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഹൃദയത്തിന്റെ അനാരോഗ്യം ശീലമാക്കുന്ന അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

30-ന്റെ തുടക്കത്തില്‍

30-ന്റെ തുടക്കത്തില്‍

മോശം ആരോഗ്യത്തിന്റെ ചില ലക്ഷണങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ മനുഷ്യശരീരം ചെറുപ്പമായിരിക്കുമ്പോഴും, ആന്തരികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ശരീരം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. 30-കള്‍ എപ്പോഴും പരിവര്‍ത്തന കാലഘട്ടമാണ്, നിങ്ങളുടെ ശരീരം പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുന്ന സമയം കൂടിയാണിത്. നിങ്ങളുടെ മുപ്പതുകളില്‍, നിങ്ങള്‍ ഗൗരവമായി കാണേണ്ട ചില ആരോഗ്യ പ്രശ്‌നങ്ങളും ലക്ഷണങ്ങളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നിങ്ങളുടെ നെഞ്ചിലെ അസ്വസ്ഥത

നിങ്ങളുടെ നെഞ്ചിലെ അസ്വസ്ഥത

അമിതമായ വേദനയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ നെഞ്ചിലെ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തടഞ്ഞ ധമനി പോലുള്ള ഒരു അടിസ്ഥാന അവസ്ഥയുടെ അടയാളമായിരിക്കാം. നിങ്ങള്‍ക്ക് പലപ്പോഴും നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തുന്നത് നന്നായിരിക്കും. ഈ ലക്ഷണങ്ങള്‍ ഒരിക്കലും ശ്രദ്ധയില്ലാതെ മുന്നോട്ട് പോവുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ അറിഞ്ഞ് കൊണ്ട് അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം.

ഓക്കാനവും നെഞ്ചെരിച്ചിലും

ഓക്കാനവും നെഞ്ചെരിച്ചിലും

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, അല്ലെങ്കില്‍ അമിത അധ്വാനം എന്നിവ കാരണം ഈ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ സംഭവിക്കുമെങ്കിലും, ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയോ / അല്ലെങ്കില്‍ ഇടയ്ക്കിടെ ഉണ്ടാവുകയോ ചെയ്താല്‍, ഇത് ചെറുപ്പത്തില്‍ത്തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ സാധാരണമാണ്. എന്നാല്‍ ഓക്കാനവും നെഞ്ചെരിച്ചിലും എപ്പോഴും ഹൃദയത്തിന്റെ അനാരോഗ്യമാണ് എന്ന് കണക്കാക്കേണ്ടതില്ല. എന്നാല്‍ ഇത് ഹൃദയത്തിന്റെ അനാരോഗ്യത്തിന്റെ ലക്ഷണമാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതാണ്.

തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട, താടിയെല്ല് എന്നിവയ്ക്ക് ഹൃദയാരോഗ്യവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും നിങ്ങളുടെ തൊണ്ടയിലേക്കോ താടിയെല്ലിലേക്കോ എത്തുന്ന തരത്തിലുള്ള നെഞ്ചുവേദന നിങ്ങള്‍ക്ക് പലപ്പോഴും ഉണ്ടാവുകയാണെങ്കില്‍ അത് ഹൃദയാരോഗ്യത്തിന് പ്രശ്‌നമുണ്ട് എന്നതിന്റെ ലക്ഷണമാകാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഭാവിയില്‍ അപകടം ഉണ്ടാക്കുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപകടം വര്‍ദ്ധിക്കുകയും പിന്നീട് ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നുണ്ട്.

 ക്ഷീണം

ക്ഷീണം

നിങ്ങള്‍ക്ക് വളരെ വേഗം ക്ഷീണം തോന്നുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കൂടുതല്‍ അപകടമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇതിനര്‍ത്ഥം നിങ്ങളുടെ ഹൃദയം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലല്ല എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

കൂര്‍ക്കം വലിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ എല്ലാ വിധത്തിലുള്ള കൂര്‍ക്കം വലിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ല. ചെറുപ്പക്കാര്‍ പോലും അനുഭവിക്കുന്ന ഏറ്റവും സാധാരണമായ അവസ്ഥയാണ് ഇത്. അസാധാരണമായി ഉച്ചത്തിലുള്ള കൂര്‍ക്കം വലി സ്ലീപ് അപ്നിയയുടെ അടയാളമായിരിക്കാം, ഇത് ഹൃദയത്തില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് നിസ്സാരമായ കൂര്‍ക്കം വലി പോലും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ഹൃദയം ഒരു നിമിഷം പോലും വെറുതേയിരിക്കുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് അതിന് വേണ്ടി ആരോഗ്യപരമായി ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്, കൂടാതെ ഹൃദ്രോഗത്തിനുള്ള സാധ്യത ഒഴിവാക്കാന്‍ പതിവായി വ്യായാമം ചെയ്യുക. ഹൃദയം ആരോഗ്യകരമായിരിക്കാന്‍ ചെറുപ്പക്കാര്‍ പുകവലിയും മദ്യപാനവും ഒഴിവാക്കണം. ഇതെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.

English summary

Symptoms Of Poor Heart Health You Should Not Ignore

Here in this article we are discussing about some symptoms of poor heart health you should not ignore. Read on.
Story first published: Thursday, October 1, 2020, 20:06 [IST]
X
Desktop Bottom Promotion