For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിലെ നിറത്തില്‍ വ്യത്യാസമോ, അപകടം അടുത്ത്‌

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ മാറ്റം പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ മാറ്റവും നിങ്ങളില്‍ ഉണ്ടാക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ ആണ്. മൂത്രത്തില്‍ ഉണ്ടാവുന്ന നിറം മാറ്റം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്പോള്‍ അത് കിഡ്‌നിക്ക് തകരാര്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ആദ്യം തിരിച്ചറിയുന്നത് പലപ്പോഴും മൂത്രത്തില്‍ ആണ്. മൂത്രത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ അപകടം അടുത്തുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സ്‌മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സ്‌

മൂത്രത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ അനാരോഗ്യപരമായി ഉണ്ടാക്കുന്ന അസ്വസ്ഥതകളെയാണ് കാണിക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും ലക്ഷണങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ കണ്ടെത്തുന്നുണ്ടെങ്കില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഗുരുതരമായ അസ്വസ്ഥതള്‍ നിങ്ങൡ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് മൂത്രത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിന്ന് ശരീരം കാണിക്കുന്ന ഗുരുതര ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കടുത്ത മഞ്ഞ നിറം

കടുത്ത മഞ്ഞ നിറം

നിങ്ങളുടെ മൂത്രത്തിന് കടുത്ത മഞ്ഞ നിറമാണോ എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. പക്ഷേ അത് സൂചിപ്പിക്കുന്നത് കിഡ്‌നിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇവരില്‍ കടും മഞ്ഞ നിറത്തിലാണ് മൂത്രം കാണപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ സ്ഥിരമായി കാണുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഒരിക്കലും അവഗണിക്കരുത്.

മൂത്രത്തിന്റെ അളവ് കുറവോ?

മൂത്രത്തിന്റെ അളവ് കുറവോ?

നല്ലതു പോലെ മൂത്രമൊഴിക്കണം എന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടോ? എന്നിട്ടും മൂത്രമൊഴിക്കുന്നതിന്റെ അളവ് വളരെയധികം കുറവാണോ? ഇതും സൂചിപ്പിക്കുന്നത് കിഡ്‌നിയില്‍ അണുബാധ ഉണ്ട് എന്നാണ്.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മൂത്രത്തിന്റെ അളവ് സാധാരണയില്‍ കുറയുന്നതിലൂടെ കിഡ്‌നി ഇന്‍ഫെക്ഷന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം.അല്ലെങ്കില്‍ അപകടം കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

 മൂത്രത്തിലെ പത

മൂത്രത്തിലെ പത

മൂത്രമൊഴിക്കുമ്പോള്‍ പത പോലെ കാണപ്പെടുന്നുണ്ടോ? എങ്കിലും അല്‍പം ശ്രദ്ധ വേണം. കാരണം കിഡ്‌നിയിലെ അണുബാധ വര്‍ദ്ധിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 രക്തത്തിന്റെ അംശം

രക്തത്തിന്റെ അംശം

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നതും ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നത് കിഡ്‌നിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. ആരോഗ്യസംരക്ഷണത്തിന് ആന്തരാവയവങ്ങളും കാര്യത്തിലും അല്‍പം ശ്രദ്ധ എന്തുകൊണ്ടും നല്ലതാണ്.

രാത്രിയിലെ മൂത്രശങ്ക

രാത്രിയിലെ മൂത്രശങ്ക

ചിലരില്‍ പകല്‍ ഉള്ളതിനേക്കാള്‍ മൂത്രശങ്ക രാത്രിയില്‍ കൂടുതലായിരിക്കും. ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിനര്‍ത്ഥം നിങ്ങളില്‍ കിഡ്‌നി അണുബാധ ഉണ്ട് എന്നാണ് കാണിക്കുന്നത്. ഇതിനെ അശ്രദ്ധയോടെ വിടാതെ വളരെയധികം ഗൗരവമായി തന്നെ കാണേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്.

ആരോഗ്യകരമായ കിഡ്‌നി

ആരോഗ്യകരമായ കിഡ്‌നി

നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമായതാണ് എന്നുണ്ടെങ്കില്‍ പച്ചവെള്ളത്തിന്റെ നിറം പോലെയാണ് മൂത്രത്തിന്റെ നിറം. ധാരാളം വെള്ളം കുടിക്കുന്നത് ആണ് മൂത്രത്തിന് പച്ചവെള്ളത്തിന്റെ നിറം ആവുന്നതിന് കാരണം. ശരീരത്തില്‍ ജലാംശം അധികമായാലാണ് പലപ്പോഴും സോഡിയം കുറയുന്നത്. ഇതാണ് മൂത്രത്തിന്റെ നിറം വെള്ളയാവുന്നതിനുള്ള കാരണം. ശരീരത്തിന് ആവശ്യമായ വെള്ളം മാത്രം കുടിക്കുക.

നേരിയ മഞ്ഞ നിറം

നേരിയ മഞ്ഞ നിറം

നേരിയ മഞ്ഞ നിറം ആണെങ്കില്‍ അത് ശരീരത്തില്‍ ആരോഗ്യകരമായ വെള്ളത്തിന്റെ അളവ് ഉണ്ടെന്നതിന്റെ സൂചനയാണ്. ഇതിന്റെ അര്‍ത്ഥവും വൃക്കയുടെ ആരോഗ്യം കൃത്യമാണെന്ന് മനസ്സിലാക്കാം. മൂത്രത്തിന്റെ നിറം നേരിയ മഞ്ഞ നിറമാണ് എപ്പോഴും നല്ലത്. ആരോഗ്യമുള്ള വ്യക്തിയാണ് നിങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വൃക്കസംബന്ധമായ യാതൊരു വിധത്തിലുള്ള അനാരോഗ്യത്തേയും ഇത് സൂചിപ്പിക്കുന്നില്ല.

English summary

Symptoms Of Kidney And Urinary Infection

Here in this article we are discussing about the symptoms of kidney and urinary tract disorder. Take a look
Story first published: Wednesday, March 25, 2020, 15:23 [IST]
X
Desktop Bottom Promotion