For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ല

|

ഹൃദയാഘാതം എപ്പോഴാണ് എന്നോ എങ്ങനെ വരുമെന്നോ ആര്‍ക്കും പറയാന്‍ പ്റ്റില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് യുവാക്കളില്‍ ആണ് ഏറ്റവും കൂടുതല്‍ ഹൃദയാഘാതം സംഭവിക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ഹൃദയാഘാതം കൂടുതല്‍ ഉള്ളത്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിനാണ്. ഹൃദയാഘാത സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് രോഗലക്ഷണങ്ങളും മുന്നറിയിപ്പുകളുമാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇന്നത്തെ കാലത്ത് സ്തനാര്‍ബുദത്തെക്കാള്‍ ഇരട്ടി സ്ത്രീകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ടെങ്കിലും ഹൃദയാഘാത സാധ്യതയെക്കുറിച്ച് പലപ്പോഴും സ്ത്രീകള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ വളരെ സൂക്ഷ്മമാണ്. കൃത്യസമയത്ത് ഒരു സ്ത്രീക്ക് ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം നിങ്ങളില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. നിര്‍ഭാഗ്യവശാല്‍, ഈ രോഗം സാധാരണയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും ഇത്തരം ഒരു രോഗാവസ്ഥക്ക് മുന്‍പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സ്ത്രീകളില്‍ വ്യത്യസ്ത ലക്ഷണം

സ്ത്രീകളില്‍ വ്യത്യസ്ത ലക്ഷണം

സ്ത്രീകളിലും പുരുഷന്‍മാരിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഇത് തിരിച്ചറിഞ്ഞ് വേണം നമ്മള്‍ കാര്യങ്ങളെ അതിന്റേതായ ഗൗരവത്തോടെ കാണുന്നതിന്. പുരുഷന്മാരിലും സ്ത്രീകളിലും പല വിധത്തിലുള്ള വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഹൃദയാഘാതത്തെയാണോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വസ്ഥതകളെയാണോ സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

പുറം, കഴുത്ത്, താടിയെല്ല്, കൈകള്‍ എന്നിവിടങ്ങളിലെ വേദന

പുറം, കഴുത്ത്, താടിയെല്ല്, കൈകള്‍ എന്നിവിടങ്ങളിലെ വേദന

ഈ ലക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാം. കാരണം ഹൃദയാഘാതം പ്രാഥമികമായി കഴുത്തിലോ താടിയെല്ലിലോ അല്ല, നെഞ്ചിലോ ഇടതു കൈയിലോ ഉള്ള വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് അറിയാം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ സ്ഥലങ്ങളിലുള്ള വേദന പലപ്പോഴും പെട്ടെന്ന് ഉണ്ടാവുന്നതാവും. അര്‍ദ്ധരാത്രിയില്‍ പോലും നിങ്ങളെ ഉണര്‍ത്താന്‍ ഇത്തരം വേദനകള്‍ക്ക് കഴിയും. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസാധാരണമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലത്.

സുഖമില്ലായ്മയും കടുത്ത വയറുവേദനയും

സുഖമില്ലായ്മയും കടുത്ത വയറുവേദനയും

അടുത്തുവരുന്ന ഹൃദയാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ് വിഷബാധ, പനി, അല്ലെങ്കില്‍ കഠിനമായ നെഞ്ചെരിച്ചില്‍ എന്നിവ. ഇവ പലപ്പോഴും മറ്റ് അസ്വസ്ഥതകളുമായി ആശയക്കുഴപ്പത്തിലാക്കാം. ചിലപ്പോള്‍ സ്ത്രീകള്‍ വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ അതികഠിനമായി മാറുന്നുണ്ട്. പലപ്പോഴും വയറ്റില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നിസ്സാരമാക്കി വിടുന്നതിലൂടെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

വിയര്‍പ്പ് തണുപ്പ് പോലെ

വിയര്‍പ്പ് തണുപ്പ് പോലെ

നിങ്ങളില്‍ വിയര്‍പ്പ് തണുപ്പ് പോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നതായിരിക്കാം. അതുകൊണ്ട് തന്നെയാണ് ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം എന്ന് പറയുന്നത്. എന്നിരുന്നാലും, നിങ്ങള്‍ക്ക് മുമ്പ് സമാനമായ ലക്ഷണങ്ങള്‍ ഇല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവേണ്ടത്.

 ശ്വാസതടസ്സവും ക്ഷീണവും

ശ്വാസതടസ്സവും ക്ഷീണവും

നിങ്ങളില്‍ ശ്വാസ തടസ്സവും ക്ഷീണവും മാറാതെ നില്‍ക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. യാതൊരു വിധത്തിലുള്ള കാരണമൊന്നുമില്ലാതെ ശ്വാസതടസ്സം ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായതാണ്. പ്രത്യേകിച്ചും അത് മറ്റൊരു രോഗലക്ഷണത്തോടൊപ്പമാണെങ്കില്‍ അല്‍പം അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും അനങ്ങാന്‍ പോലും കഴിഞ്ഞില്ലെങ്കിലും മാരത്തണ്‍ ഓടിയത് പോലെയുള്ള കിതപ്പും ശ്വാസതടസ്സവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

നീണ്ട് നില്‍ക്കുന്ന ക്ഷീണം

നീണ്ട് നില്‍ക്കുന്ന ക്ഷീണം

നിങ്ങളില്‍ ആവശ്യത്തിന് വിശ്രമം എടുക്കുന്നവരിലും ക്ഷീണം അമിതമായി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടതാണ്. സാധാരണ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ ക്ഷീണം നിങ്ങളെ പിടികൂടുന്നുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ഒന്ന് ശ്രദ്ധിക്കണം. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കണം.

നെഞ്ചുവേദനയും അസ്വസ്ഥതയും

നെഞ്ചുവേദനയും അസ്വസ്ഥതയും

നെഞ്ചുവേദനയോടൊപ്പം തന്നെ അസ്വസ്ഥതയും നെഞ്ചില്‍ കത്തുന്ന തരത്തിലുള്ള അനുഭവവും ഉണ്ടെങ്കില്‍ അത് നിസ്സാരമായി വിടരുത്. ഈ ലക്ഷണങ്ങള്‍ പക്ഷേ ആണിലും പെണ്ണിലും ഒരുപോലെ അനുഭവപ്പെടുന്നതാണ്. എങ്കിലും ചില സ്ത്രീകള്‍ക്ക് നെഞ്ചിന്റെ ഇടതുവശത്തല്ല, മുഴുവനായും വേദന അനുഭവപ്പെടുന്നു. കുറച്ച് മിനിറ്റിനുള്ളില്‍ വേദനയോ സമ്മര്‍ദ്ദമോ അപ്രത്യക്ഷമാകുന്നില്ലെങ്കില്‍, ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്:

ശ്രദ്ധിക്കേണ്ടത്:

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നേരത്തെയുള്ള ഹൃദയാഘാതത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നില്ല. എന്നിരുന്നാലും, അവ ഒരുമിച്ച് വരുന്നത് എന്തുകൊണ്ടും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുപോലെ തന്നെ ഒരേ ലക്ഷണങ്ങള്‍ പതിവായി സംഭവിക്കുന്നത് അവഗണിക്കാതെ നല്ലൊരു സ്‌പെഷ്യലിസ്റ്റിനെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യസമയത്തുള്ള ഇടപെടല്‍ ജീവന്‍ രക്ഷിക്കും എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

ഹൃദയാഘാതം; സ്ത്രീകളില്‍ ലക്ഷണങ്ങള്‍ വളരെ ഗുരുതരംഹൃദയാഘാതം; സ്ത്രീകളില്‍ ലക്ഷണങ്ങള്‍ വളരെ ഗുരുതരം

ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം; തിരിച്ചറിയാംഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം; തിരിച്ചറിയാം

English summary

Symptoms Of Heart Attack That Occur Only in Women In Malayalam

Here in this article we are sharing some symptoms of heart attack that occur only in women in malayalam. Take a look.
X
Desktop Bottom Promotion