For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ കാണിക്കും ഈ അസാധാരണ ലക്ഷണങ്ങള്‍

|

കോവിഡ് മഹാമാരി ഇന്നു പിടിവിടാതെ തുടരുകയാണ്. ഉയര്‍ന്ന വ്യാപന നിരക്ക് കാരണം, വൈറസ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിനാശകരമായ സ്വാധീനം ചെലുത്തുകയും എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ ചില സാധാരണ ലക്ഷണങ്ങളാണ് പനി, വരണ്ട ചുമ, ശ്വാസതടസ്സം, രുചി, മണം നഷ്ടപ്പെടല്‍, തൊണ്ട വേദന എന്നിവ.

Most read: ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്Most read: ആയുസ്സ് കൂട്ടാന്‍ രാവിലെ വെറുംവയറ്റില്‍ അല്‍പം നട്‌സ്; ഗുണം ഇതാണ്

പ്രായമായവര്‍ക്ക് കോവിഡ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ പ്രായമായവര്‍ ചില 'അസാധാരണ' ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം. ഇത് കോവിഡ് -19 ബാധിച്ചാല്‍ പ്രായമായവരെ സഹായിക്കുന്നതിനും സമയബന്ധിതമായ ചികിത്സ നല്‍കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. അത്തരം ലക്ഷണങ്ങള്‍ ഏതെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞ് നിരീക്ഷിക്കേണ്ടതുണ്ട്. അതിനാല്‍, പ്രായമായവരില്‍
കോവിഡ് 19 ലക്ഷണങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

തലകറക്കം

തലകറക്കം

പ്രായമായവരില്‍ കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് തലകറക്കം. കോവിഡ് ഉള്ള മുതിര്‍ന്നവര്‍ക്ക് പലപ്പോഴും തലകറക്കം അനുഭവപ്പെടുകയും ശരിയായി നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. തലകറക്കം കാരണം, അവര്‍ക്ക് നടക്കാന്‍ പ്രയാസമാവുകയും ചിലപ്പോള്‍ ബോധംകെട്ട് വീഴുക പോലും ചെയ്‌തേക്കാം.

നീണ്ട ഉറക്കം

നീണ്ട ഉറക്കം

മുതിര്‍ന്നവര്‍ക്കിടയില്‍ കോവിഡിന്റെ മറ്റൊരു അസാധാരണ ലക്ഷണമാണ് ഉറക്കത്തിന്റെ വര്‍ദ്ധിച്ച ദൈര്‍ഘ്യം. പ്രായമായ മുതിര്‍ന്നവര്‍ അവരുടെ ഉറക്കരീതിയില്‍ മാറ്റം വരുത്തുകയും സാധാരണയേക്കാള്‍ കൂടുതല്‍ നേരം ഉറങ്ങാന്‍ തുടങ്ങുകയും ചെയ്‌തേക്കാം.

Most read:തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴിMost read:തടി കുറക്കാന്‍ ആദ്യം കൂട്ടേണ്ടത് മെറ്റബോളിസം; ഇതാണ് വഴി

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

പെട്ടെന്നുള്ള ബലഹീനതയ്ക്കൊപ്പം നിര്‍ജ്ജലീകരണവും പ്രായമായവരില്‍ കോവിഡിന്റെ ലക്ഷണങ്ങളാണ്. ശൈത്യകാലത്ത് ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രായമായവര്‍ അവരുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

കോവിഡ് ബാധിച്ചാല്‍ മുതിര്‍ന്നവര്‍ക്ക് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് പതുക്കെ ആശയക്കുഴപ്പം അനുഭവപ്പെടാന്‍ തുടങ്ങും. അവരുടെ പരിതസ്ഥിതിയില്‍ എന്തോ മാറ്റം വന്നതായി അവര്‍ക്ക് തോന്നിയേക്കാം, കൂടാതെ അവര്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുവരാം.

Most read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതംMost read:ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം

അസന്തുലിതാവസ്ഥ

അസന്തുലിതാവസ്ഥ

മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ ഇത് ഒരു സാധാരണ പ്രശ്‌നമാണെങ്കിലും, കഠിനമായ അസന്തുലിതാവസ്ഥ കോവിഡിന്റെ ലക്ഷണമാകാം. അതിനാല്‍, കുടുംബത്തിലെ പ്രായമായ മുതിര്‍ന്നവര്‍ക്കിടയിലെ ഈ പ്രശ്‌നം മനസ്സിലാക്കി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പ് കുറയുന്നത് പ്രായമായവരില്‍ ആശങ്കയുണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. എന്നിരുന്നാലും, പെട്ടെന്ന് എന്തെങ്കിലും കഴിക്കാന്‍ വിസമ്മതിക്കുന്നത് പ്രായമായവരില്‍ കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍Most read:പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍

കുറഞ്ഞ രക്തസമ്മര്‍ദ്ദം

കുറഞ്ഞ രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദ നിലയിലെ പെട്ടെന്നുള്ള മാറ്റം പ്രായമായവര്‍ക്കിടയില്‍ കോവിഡി19 ന്റെ ഒരു ലക്ഷണമാണ്. രക്തസമ്മര്‍ദ്ദ മോണിറ്റര്‍ വാങ്ങി അവരുടെ ബിപി ലെവല്‍ പരിശോധിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

ഓക്കാനം

ഓക്കാനം

കോവിഡ് ഉള്ള മുതിര്‍ന്നവര്‍ക്ക് പലപ്പോഴും ഓക്കാനവും അസ്വസ്ഥതയും അനുഭവപ്പെടും. ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. വയറുവേദന അനുഭവപ്പെടാം, ഛര്‍ദ്ദിയും തോന്നാം.

Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

വയറിളക്കം

വയറിളക്കം

സാധാരണയായി മലിനമായ ഭക്ഷണമോ നിര്‍ജ്ജലീകരണമോ മൂലം ഉണ്ടാകുന്നതാണ് വയറിളക്കം. എന്നാല്‍, പ്രായമായവരില്‍ കോവിഡ് 19 ന്റെ അസാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് വയറിളക്കം.. അതിനാല്‍, ആരോഗ്യമുള്ളവരായിരിക്കാന്‍ മുതിര്‍ന്നവര്‍ അവരുടെ ആഹാരത്തില്‍ വിവിധ പോഷക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.

ഉത്കണ്ഠ

ഉത്കണ്ഠ

കോവിഡിന്റെ നേരിട്ടുള്ള ഫലമായിരിക്കില്ല ഉത്കണ്ഠ. എങ്കിലും, മുതിര്‍ന്നവര്‍ക്ക് അവരുടെ ആരോഗ്യത്തിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നത് പലപ്പോഴും സമ്മര്‍ദ്ദകരമായി മാറിയേക്കാം. അതിനാല്‍, ഈ പ്രയാസകരമായ കാലഘട്ടത്തില്‍ അവരുടെ മാനസികാരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. മുതിര്‍ന്നവരില്‍ കോവിഡ് -19 ന്റെ ചില ലക്ഷണങ്ങളാണ് ഇവ. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുകയും ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Most read:പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂMost read:പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ

English summary

Symptoms of COVID-19 Among Older Adults in Malayalam

Studies have shown that older adults are at a higher risk of severe complications caused due to Covid-19. Here are the symptoms of COVID-19 among older adults.
X
Desktop Bottom Promotion