For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ചില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ പോസ്റ്റ് കോവിഡ് സാധ്യത കൂടുതല്‍

|

കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ലോകമെങ്ങുമുള്ള ആളുകള്‍ ശാരീരികവും മാനസികവുമായ നിരവധി സങ്കീര്‍ണതകളോട് പോരാടുന്നു. വര്‍ദ്ധിച്ചുവരുന്ന ലക്ഷണങ്ങളുടെ പട്ടികയും പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവവും കോവിഡിനെ ഏറെ ഭീകരമാക്കി. കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ അഥവാ പോസ്റ്റ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും സമീപകാലത്ത് കുതിച്ചുയര്‍ന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, പോസ്റ്റ് കോവിഡ് അസുഖം ഒരു പ്രശ്‌നമായി തുടരുകയാണ്.

Most read: ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read: ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

അതിനാല്‍ കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്ന രോഗികള്‍ക്കും ആശ്വാസം ലഭിക്കുന്നില്ല. കോവിഡ് രോഗികളില്‍ നടത്തിയ പഠനം പ്രകാരം വിദഗ്ധര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യ ആഴ്ചയിലെ ഈ ലക്ഷണങ്ങള്‍ നിങ്ങളിലെ പോസ്റ്റ് കോവിഡ് അപകടസാധ്യതകളെ വെളിപ്പെടുത്തും. അക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

എന്താണ് ലോംഗ് കോവിഡ്?

എന്താണ് ലോംഗ് കോവിഡ്?

കോവിഡ് വൈറസ് ബാധ കാരണമായുണ്ടാകുന്ന അസുഖം ഭേദമാവുകയും നെഗറ്റീവ് ആവുകയും ചെയ്തതിന് ശേഷവും കോവിഡ് ലക്ഷണങ്ങള്‍ തുടരുന്ന ആളുകളില്‍ ലോംഗ് കോവിഡ് സംഭവിക്കുന്നു. അതായത്, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ അനുഭവിക്കുന്ന ആളുകളെ 'ലോംഗ് ഹോളറുകള്‍' എന്ന് വിളിക്കുന്നു. കഠിനമായ കോവിഡ് അണുബാധകള്‍ കാരണം, ഒന്നുകില്‍ അവരുടെ ശ്വാസകോശങ്ങള്‍, ഹൃദയം, വൃക്കകള്‍, അല്ലെങ്കില്‍ തലച്ചോറ് എന്നിവയ്ക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുകയോ അല്ലെങ്കില്‍ ഈ അവയവങ്ങള്‍ക്ക് യാതൊരു തകരാറും ഇല്ലെങ്കിലും നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ അനുഭവിക്കുന്നത് തുടരുകയോ ചെയ്യും.

പഠനമനുസരിച്ച് ലോംഗ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങള്‍

പഠനമനുസരിച്ച് ലോംഗ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങള്‍

കോവിഡ് വൈറസ് ബാധിക്കുന്ന മിക്ക ആളുകളും രോഗലക്ഷണമില്ലാത്തവരോ അല്ലെങ്കില്‍ മിതമായതോ ആയ അസുഖം അനുഭവിക്കുന്നവരാണ്. വൈറസ് ബാധാ ലക്ഷണം പ്രത്യക്ഷപ്പെട്ട് 2-3 ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കുറയുന്നു. എന്നിരുന്നാലും, ചില ആളുകള്‍ക്ക് കോവിഡ് നെഗറ്റീവ് ആയതിനുശേഷവും നാല് ആഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ തുടരുന്നു.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

പഠനം പറയുന്നത്

പഠനം പറയുന്നത്

ഇവയെല്ലാം മനസ്സില്‍ വച്ചുകൊണ്ട്, ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ വിദഗ്ധര്‍ ദീര്‍ഘകാല കോവിഡിന്റെ ചില സൂചനകള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഏറ്റവും സാധാരണമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനും ദീര്‍ഘകാല അപകടസാധ്യതകളുടെ സാധ്യമായ ചില സൂചകങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി, ലോംഗ് കോവിഡ് സംബന്ധിച്ച് മുമ്പ് പ്രസിദ്ധീകരിച്ച 27 പഠനങ്ങള്‍ പഠന സംഘം പരിശോധിച്ചു. ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പേശിവേദന, സന്ധിവേദന, തലവേദന, ഗന്ധം, രുചി എന്നിവയിലെ മാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങളെന്ന് ഗവേഷക സംഘം കണ്ടെത്തി. അതിനുപുറമെ, രോഗികള്‍ ഉറക്ക തകരാറുകള്‍, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ഓര്‍മ്മ പ്രശ്‌നങ്ങള്‍ മുതലായ വൈജ്ഞാനിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്തതായി അവര്‍ മനസ്സിലാക്കി.

ലോഗ് കോവിഡ് സാധ്യതയുടെ സൂചനകള്‍

ലോഗ് കോവിഡ് സാധ്യതയുടെ സൂചനകള്‍

ദീര്‍ഘകാല കോവിഡിന്റെ പൊതു ലക്ഷണങ്ങളെക്കുറിച്ച് പഠിക്കുന്നതിനു പുറമേ, രോഗികളില്‍ ദീര്‍ഘകാല അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ഗവേഷകര്‍ കണ്ടെത്തി. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളുടെ അപകടസാധ്യത വിലയിരുത്താന്‍ സഹായിക്കുന്ന ചില സൂചനകള്‍ ഉണ്ട്.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

ലക്ഷണങ്ങള്‍ ഇതാണ്

ലക്ഷണങ്ങള്‍ ഇതാണ്

മിതമായ കോവിഡ് അണുബാധ കാരണം നീണ്ടുനില്‍ക്കുന്ന അസുഖങ്ങള്‍ ഉണ്ടാകാതിരിക്കുമ്പോഴും, രോഗലക്ഷണത്തിന്റെ തുടക്കത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ ഓക്‌സിജന്‍ പിന്തുണ ആവശ്യമായി വരികയോ ചെയ്യുന്നത് ലോംഗ് കോവിഡ് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം കണ്ടെത്തി. കൂടാതെ, രോഗത്തിന്റെ ആദ്യ ആഴ്ചയില്‍ അഞ്ചില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ അനുഭവിച്ച ആളുകള്‍ക്ക് ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചതായും പഠനം കണ്ടെത്തി. പോസ്റ്റ് കോവിഡ് പ്രവചിക്കാന്‍ കഴിയുന്ന മറ്റ് ചില ഘടകങ്ങള്‍ പ്രായം, ലിംഗം, നിലവിലുള്ള ആരോഗ്യ അവസ്ഥകള്‍ എന്നിവയാണ്.

കോവിഡ് വാക്‌സിനുകള്‍ ലോംഗ് കോവിഡ് സാധ്യത കുറയ്ക്കുമോ?

കോവിഡ് വാക്‌സിനുകള്‍ ലോംഗ് കോവിഡ് സാധ്യത കുറയ്ക്കുമോ?

കോവിഡ് വാക്‌സിന്‍ എടുക്കുന്നത് നിങ്ങളെ വൈറസില്‍ നിന്ന് പൂര്‍ണമായും പ്രതിരോധിക്കില്ല. എന്നിരുന്നാലും, ഇത് നിങ്ങളുടെ ഗുരുതരമായ രോഗത്തിനുള്ള സാധ്യത കുറയ്ക്കും. ഇത് നിങ്ങള്‍ക്ക് രോഗത്തിനെതിരെ ഒരു പരിധിവരെ സംരക്ഷണം നല്‍കുകയും ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വൈറസ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്, സാധ്യതകള്‍ വളരെ കുറവാണെങ്കിലും, ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ വികസിക്കുന്നത് സാധ്യമാണ്.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

കോവിഡിന് ശേഷമുള്ള പരിചരണം

കോവിഡിന് ശേഷമുള്ള പരിചരണം

കോവിഡ് നെഗറ്റീവ് ആയാലും നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ത്ഥമാക്കുന്നില്ല. പകുതി വിജയിച്ച യുദ്ധം പോലെയാണിത്. നിങ്ങള്‍ വൈറസില്‍ നിന്ന് നെഗറ്റീവ് ആയശേഷവും കോവിഡ് ലക്ഷണങ്ങള്‍ നിലനില്‍ക്കും. അതിനാല്‍ കോവിഡ് വീണ്ടെടുക്കല്‍ ഘട്ടം നിര്‍ണായകമാണ്, കാരണം ഇതിന് തീവ്ര പരിചരണം തന്നെ ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, മിതമായ വ്യായാമങ്ങള്‍ ചെയ്യുക, വിശ്രമം നേടുക, ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക എന്നിവ ചെയ്യേണ്ടത് പ്രധാനമാണ്. ജലാംശം നിലനിര്‍ത്തുകയും ധാരാളം ഊര്‍ജ്ജം നല്‍കാന്‍ കഴിയുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തില്‍ വരുന്ന രോഗ ലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നത് തുടരുക.

English summary

Symptoms in The First Week May Indicate Long Covid Risks in Malayalam

A new systematic review reports that individuals with more than five symptoms during the first week of covid infection were at increased risk of developing persistent symptoms or long COVID. Read on to know more.
Story first published: Monday, October 11, 2021, 9:55 [IST]
X
Desktop Bottom Promotion