Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തലയിലും കഴുത്തിലും ക്യാൻസർ വർദ്ധിക്കുന്നു, കാരണം
ക്യാൻസർ എന്നും പേടിപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ക്യാൻസർ വർദ്ധിക്കുമ്പോൾ അത് ഏതൊക്കെ തരത്തിൽ നിങ്ങളെ ബാധിക്കുന്നുണ്ട് എന്ന കാര്യം അറിയേണ്ടതാണ്. അനിയന്ത്രിതമായ വളർച്ചാ സാധ്യതയുള്ള കോശങ്ങൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വളരുന്നതിനാണ് ക്യാൻസർ എന്ന് പറയുന്നത്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ക്യാൻസർ ലക്ഷണങ്ങൾ. ക്യാന്‍സർ വളരെ പെട്ടെന്നാണ് നിങ്ങളുടെ ശരീരത്തെ കീഴടക്കുന്നത്. തലയും കഴുത്തും ഉൾപ്പെടുന്ന ഭാഗങ്ങളെ ബാധിക്കുന്ന ചില ക്യാൻസറുകൾ ഉണ്ട്.
നാവ്, മോണ, നാവിന്‍റെ പുറംഭാഗം എന്നീ ഭാഗങ്ങളിലും കഴുത്തിലും ഉണ്ടാവുന്ന ക്യാൻസർ ആണ് പലപ്പോഴും തലയും കഴുത്തും ഉൾപ്പെടുന്ന ക്യാൻസറുകൾ. പ്രധാനമായും ഏതൊക്കെ തരത്തിലുള്ള ക്യാൻസറുകളാണ് ഉള്ളത് എന്ന് നോക്കാവുന്നതാണ്. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് പെട്ടെന്നാണ് വ്യാപിക്കുന്നത്.
തലയും കഴുത്തും മസ്തിഷ്കവും ഒഴിച്ചുള്ള ഭാഗങ്ങളിൽ വരുന്ന അനിയന്ത്രിതമായ വളർച്ചയാണ് ഹെഡ് ആന്റ് നെക്ക് ക്യാൻസർ. ഈ ക്യാൻസർ ആദ്യം പിടിപെടുന്നത് വായ, തൊണ്ട, മൂക്ക്, തുപ്പല്‍ഗ്രന്ഥി എന്നീ ഭാഗങ്ങളെയാണ്. അതുകൊണ്ട് ആണ് ഇതിനെ ഹെഡ് ആന്റ നെക്ക് ക്യാൻസർ എന്ന് പറയുന്നത്. പുകവലി, മദ്യപാനം, ഹ്യൂമൻപാപ്പിലോമ വൈറസ് എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഇതിൻറെ കൂടുതൽ വിവരങ്ങളിലേക്ക്.

ലക്ഷണങ്ങള്‍ ഇങ്ങനെ
പലപ്പോഴും ചെറിയ ചില ലക്ഷണങ്ങളോടെയാണ് ഇത് തുടക്കം കുറിക്കുന്നത്. വായിലുണ്ടാവുന്ന ഉണങ്ങാത്ത മുറിവുകൾ, മുഴകൾ, കഴുത്തിലെ മുഴകൾ എന്നിവക്ക് അതിന്റേതായ പ്രാധാന്യം നൽകിയാൽ മതി ഒരു വിധം രോഗങ്ങളെ നമുക്ക് മുന്‍കൂട്ടി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ടത് തൊണ്ടയിലെ ക്യാൻസർ ആണ്.

തുടരുന്ന ലക്ഷണങ്ങൾ
ശബ്ദത്തിൽ വരുന്ന മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന തടസ്സവും തൊണ്ടയിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. മൂക്കിൽ കൂടിയുള്ള രക്തസ്രാവവും വർദ്ധിച്ച് വരുന്ന മൂക്കടപ്പും എല്ലാം മൂക്കിലെ ക്യാൻസറിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്. ഈ അസുഖം വ്യാപിക്കുന്നതിന് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. മോണയിൽ നിന്ന് രക്തം വരുക, വായ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക എന്നിവയെല്ലാം ഹെഡ് ആന്റ് നെക്ക് ക്യാൻസറുകൾ ലക്ഷണങ്ങളിൽ പെടുന്നതാണ്.

തുടരുന്ന ലക്ഷണങ്ങൾ
മൂക്കിലെ ക്യാൻസര്‍ പലപ്പോഴും കാഴ്ചയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ജലദോഷവും അലർജിയും എപ്പോഴും നിങ്ങളിൽ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. മൂക്കിലെ ക്യാൻസർ മാത്രമല്ല ചെവിയിൽ നിന്നുള്ള രക്തസ്രാവവും പഴുപ്പും ചെവിയിലെ അർബുദ രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പരിശോധനകൾ ഇങ്ങനെ
മുകളിൽ പറഞ്ഞ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതിനെ തിരിച്ചറിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ പരിശോധനകൾ നടത്തേണ്ടതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം കണ്ടെത്തിയാൽ ഉടനേ തന്നെ ഇ എൻ ടി സ്പെഷ്യലിസ്റ്റിനെ കാണേണ്ടതാണ്. രോഗനിർണയും നടത്തുന്നതിന് ഒരിക്കലും വൈകരുത്. സംശയം തോന്നിയാൽ ഉടനേ തന്നെ ബയോപ്സി, സ്കാനിങ്ങുകൾ എന്നിവയെല്ലാം നടത്തേണ്ടത് അത്യാവശ്യമാണ്.

ചികിസ്ത ഇങ്ങനെ
ഹെഡ് ആന്റ് നെക്ക് ക്യാൻസറുകൾ ഓരോ ഘട്ടത്തിനും അനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ഡോക്ടറെ കണ്ട് ഏത് സ്റ്റേജിലാണ് ക്യാൻസർ എന്നുള്ളത് ആദ്യം തിരിച്ചറിയേണ്ടതാണ്. അല്ലെങ്കിൽ അത് ചികിത്സ വൈകുന്നതിന് കാരണമാകുന്നു. എത്രയും നേരത്തെയുള്ള സ്റ്റേജിൽ കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സിച്ച് മാറ്റാൻ സാധിക്കുന്നതാണ് ഏത് ക്യാൻസറും.



Click it and Unblock the Notifications
