For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌

|

കിഴങ്ങുവര്‍ഗത്തില്‍ പെട്ട ആഹാരസാധനങ്ങളായ മധുരക്കിഴങ്ങിനും ഉരുളക്കിഴങ്ങിനും മിക്കവരുടെയും ഡയറ്റില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇവ രണ്ടും നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായി വേറിട്ടുനില്‍ക്കുന്നത് അവയുടെ മൃദുവായ ഘടനയും സ്വാദിഷ്ടമായ രുചിയും കൊണ്ടുമാത്രമല്ല, മറിച്ച് അവയുടെ പോഷക മൂല്യങ്ങള്‍ കൊണ്ടും കൂടിയാണ്. ശക്തവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ് ഇവ.

Most read: യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍Most read: യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍

ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ഏകദേശം ഒരേ പേര് പങ്കിടുന്നുണ്ടെങ്കിലും അവ യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത സസ്യകുടുംബങ്ങളില്‍ നിന്നാണ് വരുന്നത്. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും തമ്മിലുള്ള ആരോഗ്യപരമായ വ്യത്യാസങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.

കിഴങ്ങിന്റെ ഉത്ഭവം

കിഴങ്ങിന്റെ ഉത്ഭവം

മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ ആദ്യമായി കൃഷി ചെയ്തത് പെറുവിലെ ഇന്‍കകളാണ്. യൂറോപ്യന്‍മാര്‍ ഇവിടെ നിന്ന് ഉരുളക്കിഴങ്ങ് യൂറോപ്പിലേക്ക് കൊണ്ടുപോയതിന് ശേഷം അവ ലോകമെമ്പാടും പ്രശസ്തി നേടി. മധുരക്കിഴങ്ങ് എന്ന വാക്കും ഉരുളക്കിഴങ്ങ് എന്ന വാക്കും സാമ്യമുണ്ടെങ്കിലും ഈ പച്ചക്കറി യഥാര്‍ത്ഥത്തില്‍ ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ടതല്ല. മധുരക്കിഴങ്ങ് മോര്‍ണിംഗ് ഗ്ലോറി സസ്യകുടുംബത്തില്‍ പെടുന്നു, അതേസമയം ഉരുളക്കിഴങ്ങ് നൈറ്റ്‌ഷെയ്ഡ് ട്യൂബറോസം കുടുംബത്തില്‍ പെടുന്നതാണ്. ഇക്കാരണത്താല്‍, ഈ പച്ചക്കറികള്‍ പാചകം ചെയ്യുമ്പോള്‍ പരസ്പരം പകരമായി ഉപയോഗിക്കാന്‍ കഴിയില്ല.

പോഷകഗുണങ്ങള്‍

പോഷകഗുണങ്ങള്‍

ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും വിവിധ വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടെ പോഷകങ്ങളാല്‍ സമ്പന്നമാണ്. രണ്ട് തരത്തിലുള്ള കിഴങ്ങുകളും നിങ്ങളുടെ ഭക്ഷണത്തിന്റെ ആരോഗ്യകരമായ ഭാഗമാക്കാം. മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ എ പോലുള്ള പോഷകങ്ങള്‍ കൂടുതലാണ്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം നല്‍കും. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ട്. അവയ്ക്ക് ഏകദേശം ഒരേ അളവില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ഉണ്ട്. അവ രണ്ടും വിറ്റാമിന്‍ ബി 6 ന്റെ നല്ല ഉറവിടങ്ങളാണ്.

Most read:പ്രമേഹം മാറ്റാം കറുവപ്പട്ടയിലൂടെ; ഇങ്ങനെ ഉപയോഗിച്ചാല്‍ ഗുണംMost read:പ്രമേഹം മാറ്റാം കറുവപ്പട്ടയിലൂടെ; ഇങ്ങനെ ഉപയോഗിച്ചാല്‍ ഗുണം

ആരോഗ്യവും പോഷകവും

ആരോഗ്യവും പോഷകവും

ചിപ്‌സ് അല്ലെങ്കില്‍ ഫ്രെഞ്ച് ഫ്രൈകള്‍ പോലുള്ള ജങ്ക് ഫുഡുകള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് പലപ്പോഴും 'അത്ര ആരോഗ്യകരമല്ലാത്ത' ഭക്ഷണമായി തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ ഇത് ശരിയല്ല. കാരണം ഉരുളക്കിഴങ്ങ് വളരെ ആരോഗ്യകരമായ ഒരു പച്ചക്കറിയാണ്. മാക്രോ ന്യൂട്രിയന്റുകളുടെ കാര്യത്തില്‍, 100 ഗ്രാം മധുരക്കിഴങ്ങിലും ഉരുളക്കിഴങ്ങിലും ഒരേ അളവില്‍ കൊഴുപ്പും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കാര്യത്തില്‍, മധുരക്കിഴങ്ങില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ഒഴികെയുള്ള മിക്ക മൈക്രോ ന്യൂട്രിയന്റുകളും ഉയര്‍ന്ന അളവിലുണ്ട്. രണ്ട് ഇനങ്ങളിലും ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങില്‍ കോശങ്ങളുടെ നാശത്തിനെതിരെ പോരാടുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങില്‍ കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള സംയുക്തങ്ങളായ ഗ്ലൈക്കോ ആല്‍ക്കലോയിഡുകളുണ്ട്.

ഗ്ലൈസെമിക് സൂചിക

ഗ്ലൈസെമിക് സൂചിക

ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക ഇന്നത്തെ കാലത്ത് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എങ്ങനെ ബാധിക്കുന്നു എന്നതനുസരിച്ച് ഭക്ഷണങ്ങളുടെ ആപേക്ഷിക റാങ്കിംഗാണ് ഗ്ലൈസെമിക് സൂചിക. 70 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്ന് ഉയരുന്നതിന് കാരണമാകുന്നു. പാചക പ്രക്രിയയെ ആശ്രയിച്ച്, മധുരക്കിഴങ്ങില്‍ 44-94 വരെ ഗ്ലൈസെമിക് സൂചിക ഉണ്ട്, അതേസമയം വേവിച്ച ഉരുളക്കിഴങ്ങില്‍ ഇത് 89 ആണ്. മധുരക്കിഴങ്ങിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍, പ്രമേഹമോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ഇത് പ്രയോജനകരമാണ്.

Most read:ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലംMost read:ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലം

രണ്ടിന്റേയും താരതമ്യം

രണ്ടിന്റേയും താരതമ്യം

മധുരക്കിഴങ്ങും ഉരുളക്കിഴങ്ങും ശരീരത്തിന് ഗുണം ചെയ്യുന്ന പോഷക സാന്ദ്രമായ ഭക്ഷണങ്ങളാണ്. എന്നിരുന്നാലും, മധുരക്കിഴങ്ങ് സാധാരണ ഉരുളക്കിഴങ്ങിനേക്കാള്‍ അല്‍പ്പം ആരോഗ്യമുള്ളതിനാല്‍ മുന്നില്‍ നില്‍ക്കുന്നു. ഇതില്‍ മിക്ക മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ കൂടുതല്‍ ഫൈബറുമുണ്ട്. കുറച്ച് കലോറി മാത്രമേ മധുരക്കിഴങ്ങിലുള്ളൂ. കൂടാതെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. മാത്രമല്ല, മധുരക്കിഴങ്ങിന് അതിന്റേതായ രുചിയുമുണ്ട്.

English summary

Sweet Potatoes And Regular Potatoes; Which Is Healthier in Malayalam

Although sweet potatoes and regular potatoes are popular, there is much debate over which is superior in terms of nutrition and overall health. Read on to know more.
Story first published: Thursday, July 14, 2022, 10:51 [IST]
X
Desktop Bottom Promotion