For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തെ തടസ്സപ്പെടുത്തി അനാരോഗ്യം കൂട്ടും രാത്രി ശീലങ്ങള്‍

|

ഉറക്കമില്ലായ്മ പല വിധത്തിലാണ് വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് പലപ്പോഴും നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. 30% വരെ ആളുകള്‍ പലപ്പോഴും വിട്ടുമാറാത്ത ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. പ്രായവും വിദ്യാഭ്യാസവും അനുസരിച്ച് പലരും ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

Disrupt Your Sleep In Malayalam

കൃത്യസമയത്ത് ഉറങ്ങുന്നതിനും ഉണരുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഉറക്കം ശരിയായില്ലെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്. എന്നാല്‍ രാത്രിയിലെ ഉറക്കത്തിന് തടസ്സം വര്‍ദ്ധിപ്പിക്കുന്ന ചില ശീലങ്ങളുണ്ട്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ആരോഗ്യത്തിന് വെല്ലുവളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

സിന്തറ്റിക് ബെഡ്ഡിംഗ്

സിന്തറ്റിക് ബെഡ്ഡിംഗ്

പ്രകൃതിദത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച കിടക്കകള്‍ മികച്ചതാണ്. ഇത് കൂടാതെ നല്ല ശ്വസനക്ഷമതയും നല്‍കുന്നുണ്ട്. ഇത് ഈര്‍പ്പം നന്നായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ സിന്തറ്റിക് ബെഡ് ഉപയോഗിക്കുന്നവരില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചൂടിനെ വര്‍ദ്ധിപ്പിക്കുകയും രാത്രി മുഴുവന്‍ വിയര്‍പ്പിന് കാരണമാവുകയും ചെയ്യും. ഇക്കാരണത്താല്‍, നിങ്ങള്‍ രാത്രി മുഴുവനും ഉറക്കമില്ലായ്മ അനുഭവിക്കുകയും ചില സിന്തറ്റിക് തുണിത്തരങ്ങള്‍ ഉണ്ടാക്കുന്ന പ്രകോപനം മൂലം ബുദ്ധിമുട്ടുകയും ചെയ്യുന്നു.

അവശ്യ എണ്ണകള്‍

അവശ്യ എണ്ണകള്‍

ലാവെന്‍ഡര്‍ പോലെ ചില അവശ്യ എണ്ണകള്‍ നമ്മെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും, അവയില്‍ പലതും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. സിട്രസ് അവശ്യ എണ്ണകള്‍ നിങ്ങളെ ഉണര്‍ത്താന്‍ കാരണമാകുന്നു. കൂടാതെ, നിങ്ങളുടെ തലയിണയില്‍ അവശ്യ എണ്ണകള്‍ സ്‌പ്രേ ചെയ്യുന്ന ആളുകളില്‍ ഒരാളാണ് നിങ്ങളെങ്കില്‍, ചില എണ്ണകള്‍ പലപ്പോഴും പൊള്ളലിന് കാരണമാകുമെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ ഹോര്‍മോണുകളേയും ബാധിച്ചേക്കാം, അതിനാല്‍ തടസ്സപ്പെട്ട ഉറക്കചക്രം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നുണ്ട്.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്ക് സ്ലീപ് അപ്നിയ (ശ്വാസോച്ഛ്വാസം താല്‍ക്കാലികമായി നിര്‍ത്തുന്നു) അനുഭവപ്പെടുന്നു. ഇത് പതിവായി ഒരേ സമയം ഉണരുന്നതിന് കാരണമാകും. അതിനാല്‍ രാത്രി ഉറക്കത്തിന് ശേഷം നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയ്ക്ക് പകരം ക്ഷീണം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. തൈറോയ്ഡ് പ്രവര്‍ത്തനം തകരാറിലാകുന്നത് പലപ്പോഴും സര്‍ക്കാഡിയന്‍ റിഥം തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു.

മഗ്‌നീഷ്യം കുറവ്

മഗ്‌നീഷ്യം കുറവ്

നിങ്ങളുടെ ഉറങ്ങാനുള്ള കഴിവിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് മഗ്‌നീഷ്യം. എന്നാല്‍ വിപരീതമായി നിങ്ങളുടെ ശരീരത്തില്‍ ഈ പോഷകം ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ, മഗ്‌നീഷ്യത്തിന്റെ അളവ് കുറവായതിനാല്‍ പേശികളുടെ പിരിമുറുക്കം അല്ലെങ്കില്‍ വിശ്രമമില്ലാത്ത ലെഗ് സിന്‍ഡ്രോം എന്നിവയും നിങ്ങളെ ബാധിക്കുന്നു. അതുകൊണ്ടാണ് ഉറക്കമില്ലായ്മയെ ചികിത്സിക്കാന്‍ സപ്ലിമെന്റുകള്‍ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

സസ്യങ്ങള്‍

സസ്യങ്ങള്‍

കിടപ്പുമുറിയില്‍ ചെടികള്‍ വയ്ക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചില ഇന്‍ഡോര്‍ പ്ലാന്റ്‌സിന് പലപ്പോഴും വിഷാംശം ഉണ്ടാകാം. നിങ്ങള്‍ക്ക് ആസ്ത്മ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ ചില സസ്യങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമായേക്കാം. കൂടാതെ, മണ്ണിലെ പൂപ്പലോ മറ്റ് ബാക്ടീരിയകളോ ദോഷം വരുത്തുകയും അതിന്റെ ഫലമായി നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുകയും ഉറക്കമില്ലായ്മയെന്ന പ്രശ്‌നത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

ലെഗ് സിന്‍ഡ്രോം

ലെഗ് സിന്‍ഡ്രോം

നിങ്ങളുടെ കാലുകളിലെ അസുഖകരമായ സംവേദനങ്ങള്‍ കാരണം നിങ്ങളുടെ കൈകാലുകളില്‍ അതികഠിനമായ വേദന ഉണ്ടാവുന്നുണ്ട്. കാലുകളില്‍ ഇഴയുന്നതോ, ഇക്കിളിയോ, കത്തുന്നതോ ആയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ഓരോ പ്രായത്തിന് അനുസരിച്ചും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഹീറ്റര്‍ ഓണാക്കി ഉറങ്ങുന്നത്

ഹീറ്റര്‍ ഓണാക്കി ഉറങ്ങുന്നത്

ഹീറ്റര്‍ ഓണാക്കി ഉറങ്ങുന്നത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാത്രിയില്‍, ഉറങ്ങാന്‍ സമയമായി എന്ന സൂചന പലപ്പോഴും ശരീരം നമുക്ക് നല്‍കുന്നുണ്ട്. അതിന്റെ ഫലമായി നമ്മുടെ ശരീര താപനില ചെറുതായി കുറയുന്നു. എന്നിരുന്നാലും, കിടപ്പുമുറിയില്‍ ഒരു ഹീറ്റര്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും താപനിലയെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ അവസ്ഥയില്‍ പലപ്പോഴും ഉറക്കമില്ലായ്മയിലേക്ക് നമ്മള്‍ എത്തുന്നു. ഹീറ്ററുകള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉത്പാദിപ്പിക്കുന്നു, അത് വലിയ അളവില്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായി മാറുകയാണ് ചെയ്യുന്നത്. ഇത്രയും കാരണങ്ങളാണ് ഉറക്കമില്ലായ്മയിലേക്ക് നിങ്ങളെ എത്തിക്കുന്നത്.

കൊവിഡ് ശേഷമുള്ള കഫക്കെട്ടിനെ വേരോടെ ഇളക്കും ചേരുവക്കൂട്ട്കൊവിഡ് ശേഷമുള്ള കഫക്കെട്ടിനെ വേരോടെ ഇളക്കും ചേരുവക്കൂട്ട്

പെരുംജീരകത്തില്‍ അടിയോടെ ഇളകും അടിവയറ്റിലെ കൊഴുപ്പ്പെരുംജീരകത്തില്‍ അടിയോടെ ഇളകും അടിവയറ്റിലെ കൊഴുപ്പ്

English summary

Surprising Things That Are Disrupt Your Sleep In Malayalam

Here in this article we are discussing about the facts that are disrupt your sleep in malayalam. Take a look.
Story first published: Tuesday, February 15, 2022, 18:27 [IST]
X
Desktop Bottom Promotion