Latest Updates
-
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
ഭക്ഷണം തന്നെയാണ് ആരോഗ്യത്തിന്റെ നിലനില്പ് എന്ന് നമുക്കറിയാം. എന്നാല്‍ കഴിക്കുന്ന ഭക്ഷണം ആരോഗ്യം നല്കുന്നതാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യത്തിന് പകരം അനാരോഗ്യം നല്കുന്നു. ശരീരം ആരോഗ്യകരമായി നിലനിര്‍ത്തണമെങ്കില്‍ അതില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് നമുക്കറിയാം. അതുകൊണ്ട തന്നെ കഴിക്കുന്ന ഭക്ഷണം എത്രത്തോളം ആരോഗ്യം നല്‍കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

ചിലര്‍ ഏത് തരത്തില്‍ ഭക്ഷണം കഴിക്കണം, അത് ഏതൊക്കെ തരത്തില്‍ ഗുണം ചെയ്യുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, ഏതൊക്കെ ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ദഹനക്കേട് ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയണം. ചിലര്‍ വെറും വയറ്റില്‍ കഴിക്കുന്ന ചില ഭക്ഷണം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. എന്തായാലും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് വേണം എന്തും കഴിക്കുന്നതിന്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

വാഴപ്പഴം കഴിക്കുന്നത്
രാവിലെ എഴുന്നേറ്റ് വാഴപ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് ഗ്യാസ്, വയറിന് അസ്വസ്ഥത, ദഹനക്കേട്, പുളിച്ച് തികട്ടല്‍ എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് സ്ഥിരമായി രാവിലെ വെറും വയറ്റില്‍ ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഒരു വാഴപ്പഴത്തിലൂടെ സാധിക്കുന്നു. അതുകൊണ്ട് ഇത് ശീലമാക്കാന്‍ ശ്രദ്ധിക്കണം.

നട്സ് കഴിക്കുന്നത്
ആരോഗ്യ സംരക്ഷണത്തിന് നട്സ് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് ഏത് സമയം കഴിക്കുന്നതാണ് മികച്ച ഗുണങ്ങള്‍ നല്‍കുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. അതിരാവിലെ വെറും വയറ്റില്‍ ഒരുപിടി നട്സ് കഴിക്കുന്നത് നിങ്ങളുടെ പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രമേഹം, കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍, വരണ്ട ചര്‍മ്മം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയുള്ളവര്‍ക്ക് നിര്‍ബന്ധമായും വെറും വയറ്റില്‍ നട്സ് കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പപെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇത് രാത്രി കുതിര്‍ത്തതിന് ശേഷം കഴിക്കാവുന്നതാണ്.

ഉണക്കമുന്തിരി
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഉണക്കമുന്തിരിയില്‍ ഇല്ല. അത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. നിങ്ങളില്‍ ഹിമോഗ്ലോബിന്റെ അളവ് കുറവാണെങ്കില്‍ അവര്‍ക്ക് ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കൂടാതെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ പിഎംഎസ്, ഗ്യാസ്, മൂഡ് സ്വിംഗ് എന്നിവയുള്ളവര്‍ക്കും വെറും വയറ്റില്‍ അല്പം കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഇത് ആര്‍ത്തവ ക്രമക്കെടുകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ആര്‍ത്തവം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് കഴിക്കുക.

പ്രഭാത ഭക്ഷണം കഴിക്കേണ്ടത് എപ്പോള്‍?
എന്നാല്‍ ഇവയെല്ലാം വെറും വയറ്റില്‍ കഴിച്ചതിന് ശേഷം എപ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കേണ്ടത് എന്നത് പലര്‍ക്കും സംശയമാണ്. എന്നാല്‍ നിങ്ങള്‍ വ്യായാമമോ മറ്റോ ചെയ്തതിന് ശേഷം 15-20 മിനിറ്റിന് ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കാവൂ. യോഗ ചെയ്യുന്നവര്‍ അതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും ഇത്തരം ലഘുഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍ അല്ലെങ്കില്‍ ബദാം, ഉണക്കമുന്തിരി അല്ലെങ്കില്‍ വാഴപ്പഴം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെധികം സഹായിക്കുന്നു.



Click it and Unblock the Notifications
