For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരം

|

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ ഉയര്‍ന്ന അളവില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ പറയുന്ന പേരാണ് സൂപ്പര്‍ഫുഡ്സ്. ശരീരത്തിന് അത്തരം പോഷണം ആവശ്യമാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. ഈ സീസണിലാണ് ഭൂരിഭാഗം ആളുകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഭക്ഷ്യവിഷബാധയോ വയറിളക്കമോ അണുബാധയോ പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഈ സീസണില്‍ ധാരാളമായി കണ്ടുവരുന്നു. ജലദോഷം, ചുമ, ഡെങ്കിപ്പനി, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്താണ് പൊതുവെ വര്‍ദ്ധിക്കുന്നത്. സീസണ് മാറുന്നതിനനുസരിച്ച് മഴക്കാലത്ത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു.

Most read: ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍Most read: ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍

മണ്‍സൂണ്‍ സമയത്ത് ആളുകള്‍ക്ക് എളുപ്പത്തില്‍ അണുബാധകള്‍ പിടിപെടാം. ഈ സമയത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മണ്‍സൂണ്‍ കാല രോഗങ്ങളെ ചെറുക്കാനായി നിങ്ങള്‍ക്ക് സൂപ്പര്‍ ഫുഡുകളുടെ സഹായം തേടാം. സീസണല്‍ അണുബാധകളും രോഗങ്ങളും തടയുന്നതിനായി ചില മികച്ച മണ്‍സൂണ്‍ സൂപ്പര്‍ഫുഡുകള്‍ ഇതാ.

പച്ച നിറത്തിലുള്ള പച്ചക്കറികള്‍

പച്ച നിറത്തിലുള്ള പച്ചക്കറികള്‍

പച്ച ഇലക്കറികള്‍ വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. എന്നിരുന്നാലും, മഴക്കാലത്ത് ഇവയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പച്ച പച്ചക്കറികളെ എളുപ്പത്തില്‍ മലിനമാക്കുന്ന വിവിധ സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയകളുടെയും പ്രജനനത്തിന് അനുയോജ്യമായ സമയമാണ് മഴക്കാലം. ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും അവ ശരിയായി വൃത്തിയാക്കുക. കാബേജ്, ചീര മുതലായവ വിറ്റാമിന്‍ എയുടെയും വിറ്റാമിന്‍ ഇയുടെയും നല്ല സ്രോതസ്സുകളാണ്. പയറ്, ബ്രോക്കോളി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ കൂടുതലുള്ള ചില പച്ചക്കറികളാണ്.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രോബയോട്ടിക് ഭക്ഷണങ്ങളായ തൈര്, കെഫീര്‍, മോര്, അച്ചാറ് എന്നിവ കഴിക്കുക. ഈ ഭക്ഷണങ്ങള്‍ കുടല്‍ സൂക്ഷ്മാണുക്കളുടെ ഏറ്റവും മികച്ച ഉറവിടമാണ്. ഇത് മോശം ബാക്ടീരിയകളെയോ ബാക്ടീരിയകളുണ്ടാക്കുന്ന രോഗങ്ങളെയോ ചെറുക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്സിന് നിങ്ങളുടെ കുടല്‍ ബാക്ടീരിയകളെ ആരോഗ്യകരമാക്കാനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Most read:സന്ധിവാതങ്ങള്‍ പലതരം; മുട്ടിനെ ബാധിച്ചാല്‍ പിന്നെ വിട്ടുമാറില്ല

ആന്റിഓക്സിഡന്റുകള്‍

ആന്റിഓക്സിഡന്റുകള്‍

നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിനായി ചില ആന്റിഓക്സിഡന്റുകള്‍ ഗുണകരമാണ്. എന്നാല്‍ ചര്‍മ്മത്തിന് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ആന്റിഓക്സിഡന്റുകള്‍ ഗുണംചെയ്യും. ഈ പോഷകത്തിന് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ തടയാന്‍ കഴിയും. കാരണം അവ ഓക്‌സിഡേഷന്‍ പ്രക്രിയ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, ചീര, ബ്ലൂബെറി, ബ്രൊക്കോളി, ഗ്രാമ്പൂ, കറുവപ്പട്ട, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ആന്റിഓക്സിഡന്റ് കഴിക്കുന്നത് ക്യാന്‍സറിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴക്കാലത്തുടനീളം പ്രതിരോധശേഷിയും ശക്തിയും നിലനിര്‍ത്താനായി ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

ഓറഞ്ചും തക്കാളിയും നാരങ്ങയും വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടങ്ങളാണ്. ഇവ ആന്റിഓക്സിഡന്റാണ്. സിട്രസ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുകൊണ്ട് മഴക്കാലത്ത് ഇവ നിങ്ങളുടെ ഭക്ഷണമാക്കുന്നത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. കൂടാതെ, നിങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും വികാസത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിന്‍ സി ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ധാതുവായ ഇരുമ്പ് ആഗിരണം ചെയ്യാന്‍ ഈ പഴങ്ങള്‍ സഹായിക്കുന്നു.

Most read:പുരുഷന്മാരില്‍ അധികമായുണ്ടാകും പ്രോസ്‌റ്റേറ്റ് കാന്‍സര്‍; രക്ഷനേടാന്‍ ഈ ശീലം വളര്‍ത്തൂMost read:പുരുഷന്മാരില്‍ അധികമായുണ്ടാകും പ്രോസ്‌റ്റേറ്റ് കാന്‍സര്‍; രക്ഷനേടാന്‍ ഈ ശീലം വളര്‍ത്തൂ

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി, വെളുത്തുള്ളി

എല്ലാ സീസണിലും, പ്രത്യേകിച്ച് മഴക്കാലത്ത് നിങ്ങള്‍ കഴിക്കേണ്ട മികച്ച ഭക്ഷണങ്ങളാണ് ഇഞ്ചിയും വെളുത്തുള്ളിയും. പണ്ടുകാലം മുതല്‍ക്കേ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പേരുകേട്ട ഭക്ഷണമാണ് ഇവ. ഇവയ്ക്ക് ആന്റിവൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൂടാതെ ഫ്‌ളൂ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് ഗുണകരമാണ്. അതിനാല്‍ മഴക്കാലത്ത് ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

തുളസി

തുളസി

പിരിമുറുക്കം ഒഴിവാക്കാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും തുളസി നിങ്ങളെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി-ഏജിംഗ് ഗുണങ്ങള്‍ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ ഈ സീസണില്‍ തുളസി കഴിക്കുക.

കുരുമുളക്

കുരുമുളക്

കുരുമുളകിന് കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് ഗ്യാസിന്റെയും മറ്റ് ദഹനനാളത്തിന്റെ പ്രശ്‌നങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ് കുരുമുളക്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു പുറമേ, പനി കുറയ്ക്കുന്ന ഗുണങ്ങളും ഇതിനുണ്ട്.

English summary

Superfoods To Prevent Seasonal Diseases in Rainy Season in Malayalam

Here are some best superfoods you should eat to prevent seasonal diseases in rainy season. Take a look.
Story first published: Monday, September 19, 2022, 14:11 [IST]
X
Desktop Bottom Promotion