For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷം

|

സൂപ്പര്‍ഫുഡുകളെക്കുറിച്ച് അറിയില്ലേ? വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സൂപ്പര്‍ഫുഡ്. കഴിഞ്ഞ ദശകത്തില്‍ ആരോഗ്യ, ഫിറ്റ്‌നസ് ലോകത്ത് പ്രചാരം നേടിയ ഒരു പദമാണ് സൂപ്പര്‍ഫുഡ്. വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയ്ക്കൊപ്പം ആന്റിഓക്സിഡന്റുകള്‍, ഫ്‌ളേവനോയിഡുകള്‍ തുടങ്ങിയ പോഷകങ്ങളും ഇത് നമുക്ക് നല്‍കുന്നു. കുറഞ്ഞ കലോറിക്ക് പുറമേ, വലിയ അളവില്‍ പോഷകങ്ങളും നല്‍കുന്ന ഭക്ഷണങ്ങളെയാണ് സൂപ്പര്‍ഫുഡുകള്‍ എന്ന് വിളിക്കുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്.

Most read: തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതിMost read: തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

നമ്മള്‍ ഒരു നല്ല ഭക്ഷണക്രമം സ്വീകരിച്ചാലും അത് ചിലപ്പോള്‍ അപര്യാപ്തമായി വന്നേക്കാം. ഈ സാഹചര്യത്തില്‍ സൂപ്പര്‍ഫുഡുകള്‍ നിങ്ങളുടെ പോഷകക്കുറവ് നികത്തുന്നു. എന്നാല്‍ ആയുര്‍വേദം അനുസരിച്ച്, ചിലതരം സൂപ്പര്‍ഫുഡുകളുടെ അമിത ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായി കഴിക്കാന്‍ പാടില്ലാത്ത ചില സൂപ്പര്‍ ഫുഡുകള്‍ ഉണ്ട്. അമിതമായി കഴിച്ചാല്‍ അവ ആരോഗ്യത്തെ പലതരത്തില്‍ ദോഷകരമായി ബാധിക്കും. അതിനാല്‍ വലിയ അളവില്‍ കഴിക്കാന്‍ പാടില്ലാത്ത ചില സൂപ്പര്‍ഫുഡുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

തിപ്പലി

തിപ്പലി

നിരവധി ആയുര്‍വേദ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് തിപ്പലി. ഭക്ഷണത്തിന് രുചി കൂട്ടാനും ആയുര്‍വേദ മരുന്നുകള്‍ തയ്യാറാക്കാനും ഇത് ഉപയോഗിക്കുന്നു. ഗ്ലൈക്കോസൈഡുകള്‍, യൂജിനോള്‍, ആല്‍ക്കലോയിഡുകള്‍, ടെര്‍പെനോയിഡുകള്‍, മറ്റ് പ്രകൃതിദത്ത സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ തിപ്പലിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഈ സൂപ്പര്‍ഫുഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ലിബിഡോ വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ആര്‍ത്തവ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു. ഇത് മാത്രമല്ല, ഇത് കഴിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറിളക്കം പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്രയധികം ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ ഔഷധസസ്യത്തിന്റെ അമിതമായ ഉപഭോഗം വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ഇത് അധികനേരം കഴിച്ചാല്‍ ദഹനക്കേട്, വയറുവേദന, ചൊറിച്ചില്‍, ചര്‍മ്മത്തിന് ചുവപ്പ്, നീര്‍വീക്കം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ജനപ്രിയമായ ഒരു സൂപ്പര്‍ഫുഡായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കണക്കാക്കപ്പെടുന്നു. മിക്ക ആളുകളും ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നു. എന്നാല്‍ കൂടിയ അളവില്‍ ആപ്പിള്‍ വിനഗര്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. യഥാര്‍ത്ഥത്തില്‍, ഈ പാനീയം അസിഡിറ്റി സ്വഭാവമുള്ളതാണ്. ഇത് വാതം, കഫം, പിത്തം എന്നിവയെ ബാധിക്കുന്നു. ദഹനരസങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് കഴിച്ചാല്‍ നിങ്ങള്‍ക്ക് അസിഡിറ്റി അനുഭവപ്പെടുന്നു. ഇത് പതിവായി കഴിക്കുന്നത് ചര്‍മ്മത്തില്‍ പ്രകോപനത്തിനും വയറ്റിലെ അള്‍സറിനും കാരണമാകും.

Most read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടിMost read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

ഉപ്പ്

ഉപ്പ്

ഉപ്പില്ലാത്ത തയാറാക്കുന്ന ഏത് ഭക്ഷണവും കഴിക്കാന്‍ അല്‍പം അരോചകമായിരിക്കും. ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ എല്ലാവരും ഉപ്പ് ഉപയോഗിക്കുന്നു. മിക്ക ഉപ്പിലും അയോഡിന്‍ എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ഗോയിറ്ററിനെ തടയുകയും പോഷകാഹാരക്കുറവ് നികത്തുകയും ചെയ്യുന്നു. എന്നാല്‍ ഉപ്പില്‍ ആവശ്യത്തിന് സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആയുര്‍വേദം പറയുന്നത്, ഉപ്പ് അമിതമായി കഴിക്കുന്നത് രക്തത്തെ ക്ഷയിപ്പിക്കുകയും, അമിത ദാഹം, അബോധാവസ്ഥ, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ആയുര്‍വേദ പ്രകാരം ഒരു മുതിര്‍ന്നയാള്‍ ഒരു ദിവസം 5 ഗ്രാം ഉപ്പ് കഴിച്ചാല്‍ മതി. ഇതില്‍ കൂടുതല്‍ ഉപ്പ് ഒരിക്കലും ആരോഗ്യത്തിന് നല്ലതല്ല.

സൂപ്പര്‍ഫുഡുകളുടെ ഗുണങ്ങള്‍

സൂപ്പര്‍ഫുഡുകളുടെ ഗുണങ്ങള്‍

സൂപ്പര്‍ഫുഡുകളില്‍ കാണപ്പെടുന്ന ഉയര്‍ന്ന വൈറ്റമിന്‍, മിനറല്‍ ഉള്ളടക്കം നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍ നിന്ന് അകറ്റി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. നല്ല സമീകൃതാഹാരത്തോടൊപ്പം സൂപ്പര്‍ഫുഡുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍, ഈ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം, ശരീരഭാരം കുറയ്ക്കല്‍, ഊര്‍ജ്ജം മെച്ചപ്പെടുത്തല്‍, വാര്‍ദ്ധക്യത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കല്‍ എന്നിവയ്ക്ക് സഹായിക്കും. പല സൂപ്പര്‍ഫുഡുകളിലും കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഫൈബര്‍ പ്രമേഹവും ദഹനപ്രശ്‌നങ്ങളും തടയാന്‍ സഹായിക്കും. ഫൈറ്റോകെമിക്കലുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. നിങ്ങളുടെ ശരീരത്തെ വിഷവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സൂപ്പര്‍ഫുഡുകള്‍ മികച്ചതാണ്.

Most read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധിMost read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധി

English summary

Superfoods That You Should Not Have in Excess According To Ayurveda in Malayalam

There are some superfoods that should not be excessively consumed, doing so can harm your health. Take a look.
Story first published: Thursday, July 7, 2022, 13:59 [IST]
X
Desktop Bottom Promotion