For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ദിനങ്ങളില്‍ പെട്ടെന്ന് ഏറ്റക്കുറച്ചിലോ, ഒന്ന് ശ്രദ്ധിക്കൂ

|

സ്ത്രീകളില്‍ ആര്‍ത്തവ ദിനങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. സാധാരണ ആര്‍ത്തവ ചക്രത്തില്‍ 28 ദിവസമാണ് കണക്ക്. എന്നാല്‍ ചിലരില്‍ ഇത് 21 ആവാം, ചിലരില്‍ 35 ആവാം അതില്‍ കൂടുതലാവാം കുറവാകാം. എന്നാല്‍ സ്ഥിരമായി കൃത്യമായ രീതിയില്‍ ആര്‍ത്തവമുള്ളവരില്‍ പെട്ടെന്ന് ആര്‍ത്തവ ദിനങ്ങള്‍ കുറഞ്ഞാല്‍ അത് ശ്രദ്ധിക്കേണ്ടതാണ്. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവവും ആരോഗ്യവും തമ്മിലുള്ള ബന്ധം പല സ്ത്രീകളും മറന്ന് പോവുന്നുണ്ട്. ആര്‍ത്തവത്തില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ പലപ്പോഴും നിങ്ങളില്‍ ആരോഗ്യപ്രശ്‌നം ഉണ്ട് എന്നതിന്റെ സൂചനയാണ്.

Sudden Changes Of Short Period Cycle

ചിലരില്‍ ആരോഗ്യപരമായ ചില മാറ്റങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ എന്നാല്‍ ചിലരില്‍ അത് അനാരോഗ്യത്തിലേക്ക് എത്തിക്കുന്നതായിരിക്കാം. എങ്കിലും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ശരാശരി ആര്‍ത്തവ ചക്രത്തില്‍ നിന്ന് മാറി നിങ്ങള്‍ക്ക് ആര്‍ത്തവത്തിലുണ്ടാവുന്ന മാറ്റം അല്‍പം അറിഞ്ഞിരിക്കണം. എന്താണ് ഇതിന് പിന്നിലെ കാരണം എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം

പ്രായം

പ്രായം

പ്രായം സ്ത്രീകളില്‍ ആര്‍ത്തവത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആര്‍ത്തവ ദിനങ്ങള്‍ കുറയുന്നതിന് പ്രായം ഒരു പ്രധാന കാരണം തന്നെയാണ്. സ്ത്രീ ശരീരത്തിലെ പ്രധാന ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലാണ് ഇതിന്റെ കാരണം. എല്ലാ മാസവും അണ്ഡോത്പാദന പ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈസ്ട്രജന്റെ അളവ് കുറയുന്നതിലൂടെ അത് ആര്‍ത്തവസമയത്ത് ഇത് രക്തസ്രാവം കുറയുന്നതിനും ആര്‍ത്തവ ദിനങ്ങള്‍ കുറക്കുന്നതിനും കാരണമാകുന്നുണ്ട്. ഒരു സ്ത്രീ പ്രായപൂര്‍ത്തിയാകുമ്പോള്‍, തന്നെ ഇവരുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവത്തിലേക്ക് എത്തിക്കും. എന്നാല്‍ പിന്നീട് ഇത് കൃത്യമാവുകയും പ്രശ്‌നങ്ങള്‍ ഇല്ലാത്ത രീതിയില്‍ ആര്‍ത്തവം കൃത്യമാവുകയും ചെയ്യുന്നു. എന്നാല്‍ പ്രായം കൂടുന്തോറും ഇതിന് മാറ്റം സംഭവിക്കുന്നതിന്റെ ഫലമായാണ് ആര്‍ത്തവ ദിനങ്ങള്‍ കുറയുന്നത്.

ജീവിത ശൈലിയിലെ മാറ്റങ്ങള്‍

ജീവിത ശൈലിയിലെ മാറ്റങ്ങള്‍

ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലിന് കാരണമാകുകയും ആര്‍ത്തവ ദിനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഭക്ഷണകാര്യം മാത്രമല്ല, വ്യായാമക്കുറവും, മാനസിക സമ്മര്‍ദ്ദവും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഗുരുതരമാക്കുന്നു. അതുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും ആര്‍ത്തവത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചിലര്‍ അമിതമായ വ്യായാമം ചെയ്യുന്നതും, കൃത്യമായ ഭക്ഷണക്രമം പിന്തുടരാത്തതും, അമിതഭാരവും എല്ലാം ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതെല്ലാം ആര്‍ത്തവദിനങ്ങളെ കുറക്കുന്നു.

മുലയൂട്ടുന്നവര്‍

മുലയൂട്ടുന്നവര്‍

നിങ്ങള്‍ മുലയൂട്ടുന്നവരെങ്കില്‍ അവരിലും ആര്‍ത്തവ ദിനങ്ങള്‍ സാധാരണ അവസ്ഥയിലേക്ക് എത്തുന്നതിന് അല്‍പം ദിവസം എടുത്തേക്കാം. ഗര്‍ഭകാലത്ത് കുഞ്ഞിനെ സംരക്ഷിക്കുന്നതിനും പ്രസവ ശേഷം കുഞ്ഞിനെ മുലയൂട്ടുന്നതിനും വേണ്ടി സ്ത്രീ ശരീരം പലവിധത്തിലുള്ള മാറ്റങ്ങളിലൂടേയും കടന്നു പോവുന്നുണ്ട്. ഇത് പലപ്പോഴും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ മുലയൂട്ടല്‍ നിര്‍ത്തായാലും ആര്‍ത്തവം കൃത്യമാവുന്നതിന് 18 മാസങ്ങള്‍ വരെ സമയം എടുക്കുന്നുണ്ട്. ശരീരത്തിലെ ചില ഹോര്‍മോണുകള്‍ അണ്ഡോത്പാദനത്തെ തടയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ഗര്‍ഭാശയത്തിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭാശയത്തിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അഷര്‍മാന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ പലപ്പോഴും ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. മള്‍ട്ടിപ്പിള്‍ ഡൈലേഷന്‍, ക്യൂറേറ്റേജ് എന്നിവയ്ക്ക് വിധേയരായ സ്ത്രീകളില്‍ ഈ രോഗം സാധാരണമായി കാണപ്പെടുന്നതാണ്. ഗര്‍ഭാശയത്തില്‍ പാടുകളില്ലാത്ത ഭാഗങ്ങളില്‍ മാത്രമേ രക്തസ്രാവമുണ്ടാകൂ എന്നതിനാല്‍, ആഷര്‍മാന്‍ സിന്‍ഡ്രോം ഉള്ള സ്ത്രീകള്‍ക്ക് ചെറിയ ആര്‍ത്തവ ദിനങ്ങളോ അല്ലെങ്കില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

ആരോഗ്യകരമായ പ്രശ്‌നങ്ങള്‍

ആരോഗ്യകരമായ പ്രശ്‌നങ്ങള്‍

നിങ്ങളില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍ പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ കുറയുകയും കുറഞ്ഞ ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ആര്‍ത്തവം വരുകയും ചെയ്യുന്നുണ്ട്. ഇത്തരം രോഗാവസ്ഥകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. തൈറോയ്ഡ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്), പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് (പിഐഡി) എന്നിവ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഹോര്‍മോണ്‍ കുറവും കൂടുതലും ഉണ്ടാക്കുന്ന അവസ്ഥകളാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും ആര്‍ത്തവം ക്രമം തെറ്റുന്നതിനും കാരണമാകുന്നുണ്ട്. ഇവരില്‍ മറ്റ് ചില ലക്ഷണങ്ങളും കാണുന്നുണ്ട്. അതിന്റെ ഫലമായി വിശപ്പില്ലായ്മ, ഭാരക്കുറവ്, ഉത്കണ്ഠ, മറ്റ് പല പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ചില പ്രത്യേക മരുന്നുകള്‍

ചില പ്രത്യേക മരുന്നുകള്‍

ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഗര്‍ഭനിരോധന മരുന്നുകളും ഗര്‍ഭാശയ ഉപകരണങ്ങളും ഉപയോഗിക്കുന്നത് പലപ്പോഴും ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് ആര്‍ത്തവ ദിനങ്ങള്‍ കുറക്കുന്നതിനും ആര്‍ത്തവ ക്രമക്കേടുകളും ആര്‍ത്തവ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്തസ്രാവത്തിനെ വരെ നിയന്ത്രിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടാതെ നിങ്ങള്‍ക്ക് പതിവായി രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന രക്തസ്രാവമോ അല്ലെങ്കില്‍ തീരെ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രമിക്കേണ്ടതാണ്. ജീവിത ശൈലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നതിനും ശ്രദ്ധിക്കണം.

ആര്‍ത്തവ വേദന കൂടുതലോ, ഗർഭധാരണത്തിന് പ്രയാസപ്പെടുംആര്‍ത്തവ വേദന കൂടുതലോ, ഗർഭധാരണത്തിന് പ്രയാസപ്പെടും

ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണംആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണം

English summary

Sudden Changes Of Short Period Cycle In Malayalam

Here in this article we are sharing some sudden changes of short period circle in malayalam. Take a look
X
Desktop Bottom Promotion