Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
ശരീരഗന്ധം കൊണ്ടറിയാം ഒളിച്ചിരിക്കുന്ന ഗുരുതര രോഗം
ഓരോരുത്തർക്കും ശരീരത്തിന്‍റെ ഗന്ധം ഓരോ തരത്തിലായിരിക്കും. എന്നാൽ ഇതിന് പെട്ടെന്ന് എന്തെങ്കിലും മാറ്റം വന്നതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ? എങ്കിൽ അത് എന്തുകൊണ്ടാണ് എന്നത് അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും നിങ്ങൾക്ക് ഉണ്ടാവുന്ന അസ്വസ്ഥകതകളും ആരോഗ്യപ്രശ്നങ്ങളും ആയിരിക്കും ഇതിന് പിന്നിലെ കാരണം. സാധാരണ ഉണ്ടാവുന്ന ശരീര ഗന്ധത്തിൽ നിന്ന് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കാം. എന്നാല്‍ ചിലപ്പോൾ അനാരോഗ്യകരമായ ഒന്നും ഉണ്ടായിരിക്കില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാവുന്ന മാറ്റവും ഇതിന് കാരണമാകുന്നുണ്ട്.
എന്നാൽ സ്വകാര്യഭാഗങ്ങൾ, കക്ഷം, കാൽപ്പാദം, വായ, പൊക്കിൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഗന്ധം അൽപം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിന് പിന്നിലുണ്ട് എന്നത് തന്നെയാണ് കാര്യം. ശരീര ഗന്ധത്തിൽ ഉണ്ടാവുന്ന മാറ്റം പോലെ തന്നെ മൂത്രം, മലം, ചെപ്പിക്കായം, വജൈനൽ ഡിസ്ചാർജ് എന്നിവയിലെ മാറ്റം കൂടി ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.
അത് കൂടാതെ ശരീരത്തിൽ ചൊറിച്ചിൽ, ചുവന്ന നിറം, തടിപ്പ് എന്നിവയും പ്രശ്നമുണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ ശരീര ഗന്ധത്തിൽ മാറ്റം വരുത്തുന്നതിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പെട്ടെന്നുണ്ടാവുന്ന മാറ്റം
ശരീര ഗന്ധത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കേണ്ടതാണ്. അത് ചെറിയ മാറ്റം ആണെങ്കിൽ പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. . എന്നാൽ ഒരാൾക്ക് പ്രായപൂർത്തിയാവുന്നതിലൂടെ അത് പലപ്പോഴും പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടുതൽ വിയർപ്പ് ഉത്പ്പാദിപ്പിക്കുന്നതിനും ശാരീരികമായ പല മാറ്റങ്ങൾ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതിലുപരി നമ്മുടെ ശരീരത്തിന്‍റെ ഗന്ധത്തില്‍ കാര്യമായ മാറ്റം സംഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതല്ലാതെ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിന്‍റെ ഗന്ധത്തെ ബാധിക്കുന്നതായി വരുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മർദ്ദം ഇന്നത്തെ കാലത്ത് സാധാരണ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ്. എന്നാൽ ഓരോരുത്തരിലും ഇതിന്‍റെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുണ്ട് എന്നതാണ്. പലപ്പോഴും സമ്മര്‍ദ്ദവും ഉത്കണ്ഠയും നിങ്ങളിൽ വിയർപ്പിന്‍റെ ഉത്പാദനം വർദ്ധിപ്പിക്കുന്നുണ്ട്. അത് പലപ്പോഴും ശരീര ദുർഗന്ധം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ചിലരിൽ പാരമ്പര്യമായും വിയർപ്പിന്‍റെ ഉത്പ്പാദനം വർദ്ധിക്കുന്നുണ്ട്.

പ്രമേഹം
നിങ്ങളിൽ പ്രമേഹത്തിന്‍റെ എന്തെങ്കിലും തരത്തിലുള്ള ലാഞ്ചന ഉണ്ടാവുന്നുണ്ടോ? എങ്കിൽ അത് മനസ്സിലാക്കുന്നതിന് എന്തുകൊണ്ടും ശരീര ദുർഗന്ധം സഹായിക്കുന്നുണ്ട്. നിങ്ങളുടെ പ്രമേഹത്തിന്‍റെ അളവ് വളരെ കൂടുതലാണെങ്കിൽ ശരീരത്തിലെ കീറ്റോൺ ബോഡികൾ വളരെയധികം അപകടകരമായ നിലയിൽ വർദ്ധിക്കുന്നു. ഇത് പലപ്പോഴും രക്തത്തിലും യൂറിനിലും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. അതിന്‍റെ ഫലമായി നിങ്ങളിൽ ശരീര ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ശ്വാസത്തിന് പഴത്തിന്‍റെ ഗന്ധമായിരിക്കും ഉണ്ടാവുക.

ആർത്തവവും ആർത്തവ വിരാമവും ഗർഭധാരണവും
ഈ മൂന്ന് കാര്യങ്ങളും സ്ത്രീ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ആർത്തവ സമയത്തും ആർത്തവ വിരാമത്തിന്‍റെ സമയത്തും ഗർഭധാരണത്തിന്‍റെ സമയത്തും ശരീര ഗന്ധം ചെറിയ രീതിയിൽ മാറുന്നുണ്ട്. സ്ത്രീകളുടെ ഓവുലേഷൻ സമയത്തും ഇതേമാറ്റം സംഭവിക്കുന്നുണ്ട്. ഹോർമോണിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതിന് പിന്നിൽ. എന്നാൽ ഓവുലേഷൻ സമയത്ത് നിങ്ങളിൽ ഉണ്ടാവുന്ന മാറ്റം എന്ന് പറയുന്നത് നല്ല ഗന്ധമായിരിക്കും എന്നതാണ്. അല്ലാത്ത മൂന്ന് അവസ്ഥകളിലും അൽപം വ്യത്യസ്തമായ ശരീര ദുർഗന്ധം ആണ് ഉണ്ടാവുന്നത്.

വജൈനൽ ഇൻഫെക്ഷൻ
വജൈനൽ ഇൻഫെക്ഷൻ ഉള്ളവരിലും ഇതേ പ്രശ്നം കണ്ട് വരുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അണുബാധ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും കൃത്യമായി വെള്ളം കുടിക്കാത്തത് കൊണ്ട് വരെ ഉണ്ടാവുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള അണുബാധകള്‍ അൽപം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് എന്നതിന്‍റെ ആദ്യ ലക്ഷണമായിരിക്കും പലപ്പോഴും ഈ ദുര്‍ഗന്ധം. ചൊറിച്ചിലും നിറം മാറ്റവും ബേണിംഗ് സെൻസേഷനും എല്ലാം ഇത്തരം അണുബാധയുടെ കൂടെ ഫലമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ക്യാന്‍സർ
കേൾക്കുമ്പോൾ നിങ്ങൾക്ക് അല്‍പം അൽഭുതം തോന്നാം. എന്നാൽ ശരീര ദുർഗന്ധവും ക്യാന്‍സറും തമ്മിൽ ബന്ധമുണ്ടെന്നാണ് പറയുന്നത്. എന്നാൽ വെറും 5% പേരിൽ മാത്രമാണ് ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാവുന്നത്. അതും ക്യാൻസറുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മുറിവിൽ നിന്ന് മാത്രം. അല്ലാത്ത അവസ്ഥയിൽ ഒരിക്കലും ക്യാൻസറും ശരീര ഗന്ധവും തമ്മിൽ യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. ചില സ്ത്രീകളിൽ ഗൈനക്കോളജിക്കൽ ട്യൂമർ ഉള്ളവരിൽ മാത്രം പലപ്പോഴും യോനീ ദുർഗന്ധം വളരെയധികം കൂടുന്നുണ്ട്. ഇത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതും വളരെ ചെറിയ ഒരു ശതമാനം ആളുകളിൽ മാത്രം ഉണ്ടാവുന്ന ഒന്നാണ് എന്നതാണ് സത്യം.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ ഉണ്ടാവുന്ന അവസ്ഥകളിലും പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇത് ബാക്ടീരിയൽ ഇൻഫെക്ഷൻ കൊണ്ട് സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുക, നല്ല പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് മൂത്രാശയ അണുബാധയെ പ്രതിരോധിക്കുന്നതിന് ആദ്യം ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതിന്‍റെ ആദ്യ സൂചനയായി ശരീരത്തിന്‍റെ ഗന്ധത്തിലുള്ള മാറ്റത്തെ തിരിച്ചറിയുക.



Click it and Unblock the Notifications











