For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളറിയാതെ നിങ്ങളില്‍ കൊവിഡുണ്ടാവും; ലക്ഷണങ്ങള്‍

|

ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത കൊറോണക്കുള്ള സാധ്യത ഇന്ന് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെക്കുറിച്ച് ഡോക്ടര്‍മാര്‍ എല്ലാ ദിവസവും കൂടുതല്‍ പഠിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇത് പ്രാഥമികമായി ശ്വാസകോശ സംബന്ധമായ രോഗമാണോ അതോ രക്തക്കുഴലുകളെ ബാധിക്കുന്നതാണോ എന്നുള്ളതിനെക്കുറിച്ചെല്ലാം പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്. എന്നാല്‍ നിങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട് എന്നുണ്ടെങ്കില്‍ അറിയാതെ പോവുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ നിങ്ങളില്‍ രോഗം വന്ന് മാറിയിട്ടുണ്ടാവും എന്നുള്ളത് തന്നെയാണ് സത്യം.

കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെകോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെ

എന്നാല്‍ നിങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളില്‍ കൊവിഡ് ഉണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് അറിയാതെ പോവുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ശ്വാസതടസ്സം

ശ്വാസതടസ്സം

പല രോഗികളിലും ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ആദ്യം കാണുന്നത്. നല്ലൊരു ശതമാനം പേരും ശ്വാസതടസ്സം അനുഭവിക്കുന്നും ഉണ്ട്. ഇത് കൊറോണ വൈറസ് അണുബാധയുടെ മുഖമുദ്രയാണ്. വൈറസ് ശ്വാസകോശത്തിലെ വീക്കം, കേടുപാടുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു, അത് നിങ്ങളുടെ ശ്വാസതടസ്സത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് ആദ്യത്തെ തവണ നിങ്ങളില്‍ കൊവിഡെന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. നിങ്ങളുടെ ശരീരത്തില്‍ നിന്ന് കൊവിഡ് മാറിയതിന് ശേഷവും ആഴ്ചകളോ മാസങ്ങളോ ഈ ലക്ഷണം നിലനില്‍ക്കും. സര്‍വേയില്‍ പങ്കെടുത്ത 1,567 കൊറോണ വൈറസ് രോഗികളില്‍ 1,020 പേര്‍ക്ക് ഈ ലക്ഷണം അനുഭവപ്പെടുന്നതായി ലോംഗ് ഹോളര്‍ സിംപ്റ്റം സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം

COVID-19 ന്റെ മറ്റ് പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് വിട്ടുമാറാത്ത ക്ഷീണം. കൊവിഡ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവരില്‍ പോലും പലപ്പോഴും അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. ഇത് ആഴ്ചകളോളം നിലനില്‍ക്കുകയും മന്ദത അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വിട്ടുമാറാത്ത ക്ഷീണം നിങ്ങളില്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് . കാരണം ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇടയ്ക്കിടെയുള്ള നെഞ്ച് വേദന

ഇടയ്ക്കിടെയുള്ള നെഞ്ച് വേദന

നിലവിലുള്ള നെഞ്ചുവേദന, ഹൃദയാഘാതവുമായി സാമ്യമുള്ളതാണ്. എന്നാല്‍ കൊറോണക്കാലത്ത് നിങ്ങള്‍ നെഞ്ച് വേദനയെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വാരിയെല്ലുകളെ ബ്രെസ്റ്റ്‌ബോണുമായി ബന്ധിപ്പിക്കുന്ന തരുണാസ്ഥിയുടെ വീക്കം കോസ്റ്റോകോണ്ട്രൈറ്റിസ് മൂലമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

വരണ്ട ചുമ

വരണ്ട ചുമ

കൊറോണ വൈറസിന്റെ ഏറ്റവും സാധാരണമായ അടയാളമാണ് വരണ്ട, സ്ഥിരമായ ചുമ. ക്ഷീണം, ശ്വാസതടസ്സം എന്നിവ പോലെ, നിങ്ങള്‍ സാങ്കേതികമായി വൈറസില്‍ നിന്ന് കരകയറിയതിന് ശേഷം ഇത് വളരെക്കാലം നീണ്ടുനില്‍ക്കും. അതുകൊണ്ട് രോഗനിര്‍ണയം നടത്തിയ ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വരണ്ട ചുമയില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് കാര്യം. ഒറ്റമൂലികള്‍ പ്രയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് തന്നെ ആദ്യം ശ്രദ്ധിക്കേണ്ടതാണ്.

ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍

ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍

ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണ വൈറസ് രോഗനിര്‍ണയം നടത്തിയ 55% ആളുകള്‍ രോഗനിര്‍ണയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശയക്കുഴപ്പം, ക്ഷീണം, ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട്, വ്യക്തിത്വ മാറ്റങ്ങള്‍, തലവേദന, ഉറക്കമില്ലായ്മ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നിസ്സാരമെന്ന് കരുതാതെ വേണ്ടത്ര പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

 മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നത്

മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നത്

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, COVID-19 ഉള്ള ആളുകളില്‍ അറുപത്തിനാല് ശതമാനം പേര്‍ക്കും മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയിലെ സിഡിസി സര്‍വേയില്‍ ഈ ലക്ഷണം ശരാശരി എട്ട് ദിവസം ഈ ലക്ഷണങ്ങള്‍ നീണ്ടുനിന്നതായി കണ്ടെത്തി, പക്ഷേ ചില ആളുകള്‍ ഇത് ആഴ്ചകളോളം തന്നെ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

COVID-19 രോഗനിര്‍ണയം നടത്തിയവരില്‍ 20% വരെ ചുണങ്ങ് അല്ലെങ്കില്‍ ചിക്കന്‍ പോക്‌സ് പോലുള്ള ബ്രേക്ക് ഔട്ടുകള്‍ പോലുള്ള ചര്‍മ്മ മാറ്റങ്ങള്‍ അനുഭവപ്പെടുന്നു. ഈ ലക്ഷണം വളരെ സാധാരണമാണ്. കൊറോണ വൈറസിന്റെ നാലാമത്തെ പ്രധാന അടയാളമായി മാറുുന്ന പനി, നിരന്തരമായ ചുമ, മണം നഷ്ടപ്പെടുന്നത് എന്നിവയ്ക്ക് പുറമേ ചര്‍മ്മത്തിലെ തിണര്‍പ്പ് COVID ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കേണ്ടതാണ്. ചിലരില്‍ മൂന്ന് തരം തിണര്‍പ്പ് ഉണ്ടാവുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ പുറത്ത് പോവുമ്പോള്‍ മാസ്‌ക് ധരിക്കാനും ജനക്കൂട്ടത്തില്‍ നിന്ന് അകലം പാലിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടെ കൈകഴുകാനും ആരോഗ്യകരമായ ജീവിത ശൈലി പാലിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കൊറോണ പൂര്‍ണമായും മാറുന്നത് വരെ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം തന്നെ പാലിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

English summary

Subtle Signs You Have Already Had Covid

Here in this article we are discussing about some subtle signs you have already had covid. Take a look.
X
Desktop Bottom Promotion