Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്ക്കെന്ന് പഠനം
കോവിഡ് വൈറസിനെക്കുറിച്ചുള്ള പുതിയ പുതിയ പഠനങ്ങള്‍ ദിവസവും നടന്നുകൊണ്ടിരിക്കുകയാണ്. കാരണം, ലോകത്തിന് ഇത് പുതിയൊരു വൈറസായതിനാല്‍ ഇതെക്കുറിച്ച് കൂടുതലായി അറിയേണ്ടതുണ്ട്. എങ്കിലേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തൂ. അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയത് കോവിഡ് ബാധിക്കുന്നതില്‍ ബ്ലഡ് ഗ്രൂപ്പും ഒരു പങ്ക് വഹിക്കുന്നുവെന്നാണ്.
ബി പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ളവരിലാണ് കോവിഡ് കേസുകള്‍ അധികമെന്നാണ് ഇവരുടെ വാദം. കോവിഡ് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ്പ് വിഭാഗത്തിലുള്ളവര്‍ക്കാണ് കൂടുതലെന്നും പഠനത്തില്‍ പറയുന്നു.

കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക്
ജനറല്‍ മെഡിക്കല്‍ കോളജ് (ജിഎംസി) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്ലഡ് ഗ്രൂപ്പുകളും കോവിഡ് ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ബി പോസിറ്റീവ് രക്തഗ്രൂപ്പിലാണ് കോവിഡ് -19 കേസുകള്‍ കൂടുതലായും കണ്ടുവരുന്നത് എന്ന് ഇവര്‍ നിരീക്ഷിച്ചു.

കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക്
കോവിഡ് വൈറസിന്റെ ഒന്നാം തരംഗത്തിന്റെ ഘട്ടത്തിലാണ് ഇവര്‍ പഠനം നടത്തിയത്. ഇതിനായി നിരീക്ഷിച്ച കോവിഡ് രോഗികളില്‍ 39.5 ശതമാനം പേരും ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവരായിരുന്നു. 39 ശതമാനം പേര് ഒ ബ്ലഡ് ഗ്രൂപ്പുകാരും 18.5 ശതമാനം പേര് എ ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു. ബാക്കി മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരായിരുന്നു.

കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക്
അണുബാധ ഘട്ടത്തില്‍ രക്തഗ്രൂപ്പുകളും ലിംഫോസൈറ്റുകളുടെ സംഭവവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പഠനം ശ്രമിച്ചു. എബി പോസിറ്റീവ് രക്തഗ്രൂപ്പ് ആളുകള്‍ക്കിടയില്‍ അണുബാധ കുറവാണെങ്കിലും മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ഗുരുതരമായ അണുബാധയുണ്ടെന്ന് കണ്ടെത്തി. അണുബാധയ്ക്കെതിരെ പോരാടുന്ന ലിംഫോസൈറ്റുകളുടെ ശതമാനം അവയില്‍ കുറവായിരുന്നു. ബി പോസിറ്റീവ്, എബി പോസിറ്റീവ് ഗ്രൂപ്പുകളേക്കാള്‍ ഒരു കൂട്ടം ആളുകള്‍ക്ക് അണുബാധയുടെ തീവ്രത കുറവായിരുന്നു. ഫലത്തില്‍, ബി പോസിറ്റീവ് ഗ്രൂപ്പുകളിലാണ് അണുബാധ ഉണ്ടാകുന്നത് കൂടുതല്‍. എന്നിരുന്നാലും, കോവിഡ് -19 ഉം രക്തഗ്രൂപ്പുകളുടെ പരസ്പരബന്ധവും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക്
അതേസമയം രക്തഗ്രൂപ്പുകളെ മാത്രം കണക്കിലെടുത്ത് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കോവിഡ് അണുബാധകളില്‍ പ്രായം, സഹരോഗങ്ങള്‍ തുടങ്ങിയ നിരവധി അപകട ഘടകങ്ങളുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സര്‍ട്ടിഫൈഡ് ഗവേഷകനായ ഡോ. കിരണ്‍ മദാല പറഞ്ഞു.

കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക്
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) നടത്തിയ ഒരു ഗവേഷണത്തിലും സമാനമായ കണ്ടെത്തുലകളാണ് നടത്തിയത്. മറ്റ് രക്തഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് -19 വരാനുള്ള സാധ്യത കൂടുതലാണെന്ന് ഇവരും പറയുന്നു. 'ഒ' രക്തഗ്രൂപ്പുള്ള ആളുകളെ വൈറസ് ബാധിക്കുന്നത് വളരെ കുറവാണെന്നും അവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ സൗമ്യമായ ലക്ഷണങ്ങളുള്ളള് കാണിക്കുന്നവരോ മാത്രമാണെന്ന് ഈ പഠനം പറയുന്നു.

കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക്
രാജ്യമെമ്പാടുമുള്ള പതിനായിരത്തിലധികം ആളുകളുടെ സാമ്പിളുകളാണ് ഇതിനായി ശേഖരിച്ചത്. 140 ഡോക്ടര്‍മാരുടെ ഒരു സംഘമാണ് ഗവേഷണം വിശകലനം ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എബി രക്തഗ്രൂപ്പില്‍ നിന്നാണെന്നും ബി രക്തഗ്രൂപ്പ് തൊട്ടുപിന്നിലുണ്ടെന്നും ഒ ഗ്രൂപ്പ് ആളുകള്‍ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ളവരാണെന്നും സര്‍വേ കണ്ടെത്തി.



Click it and Unblock the Notifications
