For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഴ് സ്‌റ്റെപ്‌സ് ഏഴ് ദിവസം; അരക്കെട്ടും വയറും ഒതുക്കാം

|

ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ പെടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. പലപ്പോഴും ജീവിത സാഹചര്യങ്ങള്‍, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി എന്നിവയെല്ലാം അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ജിമ്മും ഡയറ്റുമായി മുന്നോട്ട് പോവുന്നവരും ചില്ലറയല്ല.

Steps to a Get Flat Tummy in 7 Days

അമിതവണ്ണം കൊണ്ട് വലയുന്നവര്‍ക്കെല്ലാം പലപ്പോഴും ആരോഗ്യം ഒരു വെല്ലുവിളി തന്നെയാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി വ്യായാമത്തിലും ഡയറ്റിലും മാറ്റം വരുത്തുന്നത് പോലെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തതോളം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ദിവസവും ചെയ്യുന്ന വ്യായാമം അല്‍പം ശ്രദ്ധിച്ചാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

കരളിനെ സൂക്ഷിച്ചില്ലെങ്കില്‍ മരണമടുത്താണ്കരളിനെ സൂക്ഷിച്ചില്ലെങ്കില്‍ മരണമടുത്താണ്

ഈ അവസ്ഥയില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. എത്ര വലിയ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇനി ഏഴ് ദിവസം ഏഴ് സെറ്റെപ്‌സിലൂടെ അമിതവണ്ണത്തേയും കുടവയറിനേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

സര്‍ക്യൂട്ട് പരിശീലനം

സര്‍ക്യൂട്ട് പരിശീലനം

ഒരേ സമയം പേശി വളര്‍ത്താനും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍ക്യൂട്ട് പരിശീലനം നടത്തണം. നിങ്ങള്‍ക്ക് ഇത് എങ്ങനെ നേടാനാകും എന്നതാണ് പലപ്പോഴും പലരേയും കണ്‍ഫ്യൂഷനില്‍ ആക്കുന്നത്. 15 ആവര്‍ത്തനങ്ങളുടെ ഒരു സെറ്റിനായി ലങ്കുകള്‍, പുഷ്-അപ്പുകള്‍, പുള്‍-അപ്പുകള്‍ എന്നിവപോലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ഒരു മിനിറ്റ് ജമ്പിംഗ് റോപ്പ് ഉപയോഗിച്ച് എല്ലാ വ്യായാമങ്ങളും ശീലിക്കുക. ഓരോ വ്യായാമത്തിനും 500 മുതല്‍ 600 കലോറി വരെ ഇല്ലാതാക്കുന്നതിന് ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

 വയറിലെ പേശികള്‍ക്ക് വേണ്ടി വ്യായാമം

വയറിലെ പേശികള്‍ക്ക് വേണ്ടി വ്യായാമം

ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതവണ്ണം പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പ്രത്യേക ഭാഗത്തെ പേശികള്‍ക്ക് വേണ്ടി വ്യായാമം ചെയ്യാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ വീതം ചെയ്യാന്‍ ശ്രദ്ധിക്കുക. 20 ആവര്‍ത്തനങ്ങളുടെ മൂന്ന് സെറ്റുകള്‍ക്കായി ക്രഞ്ചുകളും ലെഗ് റൈസുകളും ചെയ്യണം. നാല് സെറ്റുകള്‍ക്ക് 30 മുതല്‍ 60 സെക്കന്‍ഡ് വരെ നിങ്ങളുടെ ശരീരം കൈമുട്ടിന് പുഷ്-അപ്പ് സ്ഥാനത്ത് പിടിച്ച് വേണം ചെയ്യുന്നതിന്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് സ്ഥിരം ചെയ്യാവുന്ന ഒരു വ്യായാമമാക്കി ഇത് മാറ്റാവുന്നതാണ്.

നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക

നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക

ഈ കാലയളവില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഏത് മാറ്റത്തിനും ഉതകുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ സ്വാഭാവിക ഭക്ഷണങ്ങളായ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യ ബ്രെഡുകളും പാസ്തകളും, ചിക്കന്‍, ബീഫ്, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പഞ്ചസാര നിറഞ്ഞ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്ക് പകരം ഉപയോഗിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കി ഒതുങ്ങിയ അരക്കെട്ടിന് സഹായിക്കുന്നുണ്ട്.

ഉപ്പ് ഒഴിവാക്കുക

ഉപ്പ് ഒഴിവാക്കുക

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഉപ്പ് അധികം കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകളേയും വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. നിങ്ങളുടെ സോഡിയം കുറയ്ക്കുക. ഇതിനര്‍ത്ഥം നിങ്ങള്‍ ഉപ്പ് ഒഴിവാക്കേണ്ടതുണ്ട് എന്നാണ്. പകരം മറ്റ് ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഭക്ഷണം ആസ്വദിക്കാം. അല്ലാത്ത പക്ഷം കുടവയര്‍ കുറയാതെ നിങ്ങളോടൊപ്പം തന്നെ ഉണ്ടാവുന്നുണ്ട്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ഈ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ആവശ്യമായ വെള്ളം ഉപയോഗിക്കുക. തിളങ്ങുന്ന ചര്‍മ്മത്തിന്റെയും ഒതുങ്ങിയ വയറിന്റേയും ഗുണങ്ങള്‍ ഇതില്‍ ധാരാളം ലഭിക്കുന്നുണ്ട്. വെള്ളം കുടിക്കുന്നത് പലപ്പോഴും ഇരട്ടി ഗുണങ്ങള്‍ നല്‍കും. വെള്ളം കുടിക്കുന്നത് അര്‍ത്ഥമാക്കുന്നത് ഒരു ദിവസം ഗാലന്‍ വെള്ളം കുടിക്കുക മാത്രമല്ല, ആന്റി ഓക്‌സിഡന്റുകളുള്ള ഗ്രീന്‍ ടീ പോലുള്ള ശുദ്ധമായ പച്ചക്കറികളും ഫ്രൂട്ട് ജ്യൂസും കുടിക്കുക. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുകയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

മദ്യപിക്കുന്നവരില്‍ പലപ്പോഴും അമിതവണ്ണം വര്‍ദ്ധിച്ചത് പോലെ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വയറു വീര്‍ക്കുന്നതായി തോന്നാം. അതുകൊണ്ട് തന്നെമദ്യപിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക, ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളും ഇതിലൂടെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മദ്യപിക്കുന്നവരില്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം പരിശ്രമിക്കേണ്ടി വരും. കാരണം ഇവരില്‍ രോഗങ്ങള്‍ വളരെയധികം എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യവും.

സമ്മര്‍ദ്ദത്തിന് ബൈ-ബൈ പറയുക

സമ്മര്‍ദ്ദത്തിന് ബൈ-ബൈ പറയുക

സമ്മര്‍ദ്ദവും ഉത്കണ്ഠയും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അമിത ഉല്‍പാദനത്തിന് കാരണമാകും, ഇത് വയറിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള സാധാരണ വ്യായാമങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ അരക്കെട്ട് കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട ചില സാധാരണ വ്യായാമങ്ങള്‍ ഇതാ.

English summary

Steps to a Get Flat Tummy in 7 Days

Here in this article we are discussing about some easy steps to get flat tummy in 7 days. Take a look
X
Desktop Bottom Promotion