Latest Updates
-
ഇന്ന് പഞ്ചക് ദോഷമില്ല: ഭയമില്ലാതെ കാര്യങ്ങൾ ചെയ്യാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ -
ഋഷിപഞ്ചമിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന നിയമങ്ങൾ -
സ്വർണവിലയിൽ മാറ്റം; ആഭരണം വാങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം നഷ്ടപ്പെടും! -
സെപ്റ്റംബർ 2 ബുധനാഴ്ച: ഇന്നത്തെ രാഹുകാലം അറിയാം; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്, ഒപ്പം വാസ്തു ടിപ്സും! -
മഴക്കാലത്തെ ചൊറിച്ചിലും താരനും: അണുബാധയേൽക്കാതെ സുരക്ഷിതരാകാൻ ഈ മുൻകരുതലുകൾ മതി -
രാജ്കുമാർ റാവുവിന്റെ 'നോ ബ്രേക്ക്ഫാസ്റ്റ്, നോ ലഞ്ച്' ഡയറ്റ്; ഒരു മാസം കൊണ്ട് 10 കിലോ കുറച്ച രഹസ്യം ഇതാണ്! -
ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്: ഇന്ന് കേരളത്തിൽ ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും ജാഗ്രതയും -
ശുക്രൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
സെപ്റ്റംബർ 3-ന് രവി യോഗം: പുലർച്ചെ ഈ കാര്യങ്ങൾ ചെയ്താൽ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം -
സെപ്റ്റംബർ 2 നക്ഷത്രഫലം: നിങ്ങളുടെ നക്ഷത്രത്തിന് ഇന്നത്തെ ദിവസം ശുഭമോ? താരബലവും ചന്ദ്രബലവും അറിയാം
Stealth Omicron: ടെസ്റ്റ് ചെയ്താലും കണ്ടെത്താന്‍ പ്രയാസം; ആശങ്കയായി ഒമിക്രോണിന്റെ ഉപവകഭേദം
ഒമിക്രോണ്‍ വ്യാപനത്തിന്റെ പിടിയില്‍പെട്ട് രാജ്യം മൂന്നാം തരംഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ആശങ്കയേറ്റി പുതിയൊരു ഉപവകഭേദവും. ഒമിക്രോണിന്റെ ഉപവകഭേദവും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുമായി ബ്രിട്ടന് രംഗത്തെത്തി. ബി.എ 2 എന്ന ഒമിക്രോണിന്റെ ഈ ഉപവകഭേദത്തിന് നിലവില്‍ സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആര്.ടി.പി.സി.ആര് പരിശോധനയില്‍ പോലും ഈ ഉപവകഭേദം കണ്ടെത്താന്‍ പ്രയാസകരമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
കൊറോണ വൈറസിന്റെ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്ന വകഭേദങ്ങള്‍ ആഗോളതലത്തില്‍ തന്നെ വലിയ കോവിഡ് തരംഗങ്ങളെ ഉത്തേജിപ്പിക്കുമെന്ന ഭയം ഉയര്‍ത്തിയിട്ടുണ്ട്. 'സ്റ്റെല്‍ത്ത് ഒമൈക്രോണ്‍' എന്ന് വിളിക്കപ്പെടുന്ന ഈ ഉപവകഭേദം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യം തന്നെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 10 വരെ യുകെയില്‍ ബി.എ 2 ന്റെ 53 സീക്വന്‍സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്റോണിന്റെ പുതിയ ഉപവകഭേദം
യുകെയിലെ ആരോഗ്യ അധികാരികള്‍ BA.2 എന്ന് വിളിക്കുന്ന ഈ ഉപ-വേരിയന്റിനെക്കുറിച്ച് കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം ഏകദേശം നാല്പതോളം രാജ്യങ്ങളില്‍ സ്റ്റെല്‍ത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒമിക്രോണിന് പ്രധാനമായും ബിഎ. 1, ബിഎ. 2, ബിഎ. 3 എന്നീ മൂന്ന് ഉപവകഭേദങ്ങളാണുള്ളത്. ഇതില്‍ ബിഎ. 1 ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും വേഗത്തില്‍ പടരുന്ന ഉപവകഭേദം ബിഎ. 2 ആണ്. സ്വീഡന്, നോര്‍വേ, ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സ്റ്റെല്‍ത്ത് ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒമിക്രോണ്‍ വേരിയന്റിന്റെ ഉപവകഭേദങ്ങള്‍
വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് (ഡബ്ല്യുഎച്ച്ഒ) അനുസരിച്ച്, ഒമൈക്രോണ്‍ വേരിയന്റിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട്: ആഅ.1, ആഅ.2, ആഅ.3. ക്രമീകരിച്ച കേസുകളില്‍ 99 ശതമാനവും ആഅ.1 ഉപവകഭേദത്തില്‍ അടങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ.1.1.529 നെക്കുറിച്ചുള്ള പഠനം ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍, കൂടുതല്‍ ഉപ-വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നു, പ്രത്യേകിച്ചും യൂറോപ്പില്‍. കോവിഡ് വ്യാപനം ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണിത്.

സ്റ്റെല്‍ത്ത് ഒമിക്രോണ്‍ കേസുകള്‍ എവിടെയാണ് കണ്ടെത്തിയത്
യുകെ കൂടാതെ, ഡെന്മാര്ക്ക്, നോര്‍വേ, സ്വീഡന് എന്നിവിടങ്ങളിലും ബിഎ. 2 കണ്ടെത്തിയിട്ടുണ്ട്. ഫ്രാന്‍സിലെയും ഇന്ത്യയിലെയും ശാസ്ത്രജ്ഞര്‍ ആഅ. 2 സബ് വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് മറ്റ് ഒമിക്രോണ്‍ വകഭേദങ്ങളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡെന്മാര്ക്കിലെ സ്ഥിതി വളരെ മോശമാണ്, ഇവിടെഡിസംബര് അവസാനത്തിനും ജനുവരി പകുതിയ്ക്കും ഇടയില്‍ 20 ശതമാനം ഉണ്ടായിരുന്ന ആഅ.2 കേസുകള്‍ 45 ശതമാനമായി ഉയര്‍ന്നു. ഡെന്മാര്ക്കില് കഴിഞ്ഞ ആഴ്ച 30,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് മുമ്പത്തെ കോവിഡ് തരംഗത്തിലെ ഏറ്റവും ഉയര്ന്നതിനേക്കാള് 10 മടങ്ങ് കൂടുതലാണ്. ഈ പുതിയ ഉപവിഭാഗം വരും മാസങ്ങളില്‍ കോവിഡിന്റെ പ്രധാന കാരണമായി മാറാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റെല്‍ത്ത് ഒമിക്രോണിനെ RT-PCR ടെസ്റ്റില്‍ കണ്ടെത്താനാകുമോ
BA.1 ഉപവിഭാഗങ്ങള്‍ക്ക് ചിലപ്പോള്‍ RT-PCR ടെസ്റ്റുകളെ അതിജീവിക്കാന്‍ കഴിയും. എന്നാല്‍ ഈ പരിശോധനകള്‍ ഇപ്പോഴും വൈറസ് കണ്ടെത്തുന്നതില്‍ ഏറ്റവും മികച്ചതാണ്. ഈ ടെസ്റ്റിന്റെ ഉപയോഗത്തില്‍, ഒമിക്രോണ്‍ അല്ലെങ്കില്‍ മുമ്പത്തെ ഡെയല്റ്റ് വേരിയന്റ് തമ്മിലുള്ള സെന്‍സിറ്റിവിറ്റിയിലോ പിക്കപ്പ് നിരക്കിലോ വ്യത്യാസമില്ല. ഒമിക്രോണ്‍ വേരിയന്റിന്റെ സ്പൈക്ക് പ്രോട്ടീനില്‍ കണ്ടെത്തിയ 30-ലധികം മ്യൂട്ടേഷനുകള്‍ ടെസ്റ്റ് കിറ്റിന്റെ സംവേദനക്ഷമതയെ ബാധിച്ചിട്ടില്ല.



Click it and Unblock the Notifications