For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരാവിലെ ശീലമാക്കാം പഴവും ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഏത് പൊണ്ണത്തടിയും കുറയും

|

അമിതവണ്ണം എല്ലാവരും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അമിതവണ്ണത്തോട് അനുബന്ധിച്ച് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ അവ എന്തൊക്കെയെന്നതിനേക്കാള്‍ എങ്ങനെ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാം എന്നുള്ളതാണ് അറിയേണ്ടത്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി രാവിലെയുള്ള ഭക്ഷണശീലത്തില്‍ നമുക്ക് അല്‍പം മാറ്റം വരുത്താവുന്നതാണ്.

പ്രസവ വിഷമതകളെ പരിഹരിക്കാന്‍ പഴംപ്രസവ വിഷമതകളെ പരിഹരിക്കാന്‍ പഴം

എന്നും അതിരാവിലെ കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതില്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം മാറ്റങ്ങള്‍ വരുത്തിയാലോ? ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും രാവിലെ വെറും വയറ്റില്‍ അല്‍പം ചൂടുവെള്ളവും ഒരു പഴവും കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. അവയിലൂടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഗ്ലാസ് ചെറുചൂടുള്ള വെള്ളവും ഒരു വാഴപ്പഴവും

ഗ്ലാസ് ചെറുചൂടുള്ള വെള്ളവും ഒരു വാഴപ്പഴവും

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളവും ഒരു വാഴപ്പഴവും ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് എന്തുകൊണ്ടും ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാക്കുന്നു. കാരണം വാഴപ്പഴം ദഹനത്തെ ഉത്തേജിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളവുമായി ചേര്‍ന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ന നല്‍കുന്നു. ഒരു വാഴപ്പഴം കഴിക്കുന്നത് വാഴപ്പഴത്തിലെ നാരുകള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് തണുത്ത വെള്ളത്തേക്കാള്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നല്ലതാണ്, കാരണം ചൂടുവെള്ളം ഇതിനകം ശരീര താപനിലയിലാണ്, അതിനാല്‍ ഇത് വെറും വയറ്റില്‍ കുടിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടില്ല. അതുകൊണ്ട് ശീലമാക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ഈ പ്രഭാതഭക്ഷണം ആരോഗ്യകരമായ ഭക്ഷണമായി ദിവസം മുഴുവന്‍ കണക്കാക്കാവുന്നതാണ്. വേണ്ടത്ര വ്യായാമം ചെയ്യുക, മിതമായ അളവില്‍ ഭക്ഷണം കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ രാവിലെ ഒരു വാഴപ്പഴം കഴിക്കുന്നത് വലിയ നേട്ടമാണ്, അത് വിശപ്പിനെ കുറക്കുന്നു. ഇതുകൂടാതെ, ഇത് കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണത്തെ ഒരു പരിധി വരെ തടയുന്നു. അതുകൊണ്ട് ദിവസവും ഒരു പഴവും അല്‍പം ചൂടുവെള്ളവും അതിരാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് ഗുണങ്ങള്‍ നിരവധിയാണ് നല്‍കുന്നത്.

ടോക്‌സിന്‍ പുറന്തള്ളുന്നതിന്

ടോക്‌സിന്‍ പുറന്തള്ളുന്നതിന്

ശരീരത്തില്‍ ധാരാളം ടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ പഴവും വെള്ളവും. അതുകൊണ്ട് തന്നെ ദിവസവും ഇത് ശീലമാക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മെച്ചപ്പെട്ട മെറ്റബോളിസം കൊഴുപ്പ് എളുപ്പത്തില്‍ ഇല്ലാതാക്കുകയും അമിതവണ്ണം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ശീലം വളരെയധികം നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വാഴപ്പഴമല്ല വാഴക്കൂമ്പാണ് താരംവാഴപ്പഴമല്ല വാഴക്കൂമ്പാണ് താരം

ക്ഷീണത്തിന് പരിഹാരം

ക്ഷീണത്തിന് പരിഹാരം

നിങ്ങള്‍ക്ക് ക്ഷീണം തോന്നുക എന്നുള്ളത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങളുടെ കൂടെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും നമുക്ക് ദിവസവും ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ദിവസവും ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളവും ഒരു വാഴപ്പഴം കഴിക്കുക. ഇത് നിങ്ങള്‍ക്ക് ഉന്‍മേഷം നല്‍കി ക്ഷീണത്തെ ഇല്ലാതാക്കുന്നു. ഇതോടൊപ്പം ശരീരത്തിന്റെ ബലഹീനത നീക്കംചെയ്യുകയും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുകയും ചെയ്യും.

സോഡിയം ബാലന്‍സിന്

സോഡിയം ബാലന്‍സിന്

ചൂടുവെള്ളവും പഴവും രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ സോഡിയം ലെവല്‍ ബാലന്‍സിന് കാരണമാകുന്നു. ഇത് നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഈ അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കുന്നു. ഇത്ത കൂടാതെ വാഴപ്പഴത്തില്‍ കാല്‍സ്യം, വിറ്റാമിന്‍ സി, ബി 6 എന്നിവ അടങ്ങിയിരിക്കുകയും ചെയ്യുന്നു. ഇവയെല്ലാം വൃക്കരോഗ സാധ്യത കുറയ്ക്കുന്നു. ദിവസവും ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും മികച്ച ഫലമാണ് നല്‍കുന്നത്. സംശയിക്കാതെ ഈ ശീലം നിങ്ങള്‍ക്ക് മികച് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

നിങ്ങള്‍ക്ക് മലബന്ധമുണ്ടെങ്കില്‍ എല്ലാ ദിവസവും ചെറുചൂടുള്ള വെള്ളവും വാഴപ്പഴം കഴിക്കുക. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ഭക്ഷണം നന്നായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുന്നു. അതുകൊണ്ട് സംശയിക്കാതെ നിങ്ങളുടെ ജീവിതത്തില്‍ അനിവാര്യമായ ഒന്നായി മാറ്റണം ഈ ശീലം. ഇതിലൂടെ ഗുണങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. ഇനി നിങ്ങള്‍ക്ക് ഇത്തരം ശീലം ജീവിത രീതിയുടെ ഭാഗമാക്കാം.

ഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ പാനീയം ധാരാളംഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ പാനീയം ധാരാളം

English summary

Start Your Day With A Banana and Drink Warm Water to Get Rid of Belly Fat

Here in this article we are sharing a new weight loss tips with banana and warm water. Take a look.
Story first published: Saturday, June 19, 2021, 16:21 [IST]
X
Desktop Bottom Promotion