For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാല രോഗങ്ങള്‍ക്ക് വിടനല്‍കാം ഇവയിലൂടെ

|

മണ്‍സൂണ്‍ കാലം നിങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുമെങ്കിലും ഇക്കാലത്ത് നിങ്ങള്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. പനി, ജലദോഷം, ചുമ, വയറുവേദന എന്നിവ ഈ സമയത്ത് കൂടുതലായി കാണപ്പെടുന്ന ചില ആരോഗ്യപ്രശ്‌നങ്ങളാണ്. പ്രതിരോധശേഷി ദുര്‍ബലമായതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതും മനസിലാക്കുക. ഈര്‍പ്പമുള്ള കാലാവസ്ഥ വായുവിലെയും ഭക്ഷണത്തിലെയും വെള്ളത്തിലെയും ബാക്ടീരിയകളുടെ വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.

Most read: രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read: രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

ഈ മണ്‍സൂണ്‍ കാലത്ത്, ആരോഗ്യകരമായി തുടരുന്നതിന് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായി തുടരാന്‍ നിങ്ങളെ സഹായിക്കുക മാത്രമല്ല, നല്ല രോഗപ്രതിരോധ ശേഷി ഉറപ്പാക്കുകയും ചെയ്യും. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളുണ്ട്, പ്രത്യേകിച്ച് മഴക്കാലത്ത് ഇത് നിങ്ങളെ രോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സഹായിക്കുന്നു. മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തീര്‍ച്ചയായും ചേര്‍ക്കേണ്ട ചില സുഗന്ധവ്യഞ്ജനങ്ങള്‍ ഇതാ.

കായം

കായം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റിബയോട്ടിക്, ആന്റി വൈറല്‍ ഗുണങ്ങളാല്‍ പ്രസിദ്ധമാണ് കായം. മലയാളികളുടെ പല കറികളിലും ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് കായം. ഇത് ആരോഗ്യപരമായ പല അവസ്ഥകള്‍ക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്ന സെല്ലുകളെ നീക്കം ചെയ്യുന്നു. വയറുവേദന വരാനുള്ള സാധ്യത കുറയ്ക്കാനും ഗ്യാസ്, ശരീരവണ്ണം, ദഹനക്കേട്, മലബന്ധം എന്നിവ കുറയ്ക്കാനും കായം സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു അത്ഭുതകരമായ സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍ എന്ന് നിഷേധിക്കാനാവില്ല. ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റി കാര്‍സിനോജെനിക് ഗുണങ്ങളുണ്ട് മഞ്ഞളിന്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ക്ക് പ്രസിദ്ധമാണ് മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍. മരുന്നുകളിലും സൗന്ദര്യ ചികിത്സയിലും ഇത് വളരെ സാധാരണയായി ഉപയോഗിക്കുന്നു.

Most read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാംMost read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം

ഗ്രാമ്പൂ

ഗ്രാമ്പൂ

ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ അകറ്റാന്‍ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ഇത് വളരെ ഫലപ്രദമാണ്. ഗ്രാമ്പൂവില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് നാശനഷ്ടങ്ങള്‍ക്കും സെല്‍നാശമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെയും പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ഗ്രാമ്പൂവിലെ യൂജെനോള്‍ എന്ന ഘടകം അണുബാധകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ രോഗമുണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നതിനും സഹായിക്കുന്നു.

കുരുമുളക്

കുരുമുളക്

ചതച്ചതോ പൊടിച്ചതോ ആയ കുരുമുളകിന് കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്, അത് വയറിലെ ഗ്യാസ്, ദഹനക്കേട്, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള കുരുമുളക് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. മുട്ട, സാന്‍ഡ്‌വിച്ച്, കറികള്‍, സൂപ്പ്, സലാഡുകള്‍ തുടങ്ങിയവയില്‍ നിങ്ങള്‍ക്ക് കുരുമുളക് ചേര്‍ക്കാം.

Most read: സുഖനിദ്ര ദിനവും; കഴിക്കേണ്ടത് ഇവ മാത്രംMost read: സുഖനിദ്ര ദിനവും; കഴിക്കേണ്ടത് ഇവ മാത്രം

ഉലുവ

ഉലുവ

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്നതാണ് ഉലുവ. ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം, ഈ സുഗന്ധവ്യഞ്ജനം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വിവിധ അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട

കറുവപ്പട്ട

ശരീരത്തിന് ആവശ്യമായ അളവില്‍ മാംഗനീസ്, കാല്‍സ്യം, ഫൈബര്‍, ഇരുമ്പ് എന്നിവ നല്‍കുന്നതിലൂടെ കറുവപ്പട്ട നിങ്ങളുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നു. ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ഉള്ളതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കാനും കറുവപ്പട്ട ഉപകരിക്കുന്നു. ഹെര്‍ബല്‍ ടീ എന്ന നിലയില്‍ നിങ്ങള്‍ക്ക് കറുവപ്പട്ട ചായ കുടിക്കാവുന്നതാണ്.

Most read:കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്Most read:കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്

ഇഞ്ചി

ഇഞ്ചി

ജലദോഷം, പനി, ചുമ എന്നിവയെ ചികിത്സിക്കാന്‍ ഇഞ്ചി ഉപയോഗിച്ചുവരുന്നു. വൈറല്‍ വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി മഴക്കാല ഡയറിറില്‍ നിങ്ങള്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റി ബയോട്ടിക്, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഇഞ്ചിയിലുണ്ട്. തൊണ്ടവേദന കുറയ്ക്കാന്‍ ഇഞ്ചി ചായ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉണ്ട്, ഇത് ഫലപ്രദമായ രോഗപ്രതിരോധ ഉത്തേജകമാണ്. വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന സംയുക്തം ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നീക്കാന്‍ സഹായിക്കും.

English summary

Spices To Include In Diet To Prevent Monsoon Diseases

There are some spices that work best on your immunity system and help boost it better, especially during monsoons. We enlist some spices that should definitely be added to your daily diet.
X
Desktop Bottom Promotion