ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജി

By Aparna

അലർജികൾ പല വിധത്തിലാണ് ഉള്ളത്. എന്നാൽ എന്ത് അലർജിയാണെങ്കിലും അത് തിരിച്ചറിഞ്ഞ് പരിഹരിക്കുന്നത് വരെ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഓരോ അലർജിക്കും ഓരോ സ്വഭാവമാണ് ഉള്ളത്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അലർജിയുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. എന്നാൽ സെമൻ അലര്‍ജി നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം.

Sperm Allergy: Causes, Signs and Treatment

എന്താണ് സെമന്‍ അലർജി എന്നുള്ളത് പലർക്കും അറിയില്ല.ചില വസ്തുക്കളോട് ശരീരം കാണിക്കുന്ന പ്രതികരണത്തെയാണ് അലർജിയായി കണക്കാക്കുന്നത്. ശുക്ലത്തോട് വരെ പലപ്പോഴും ശരീരത്തിന് അലര്‍ജി തോന്നാറുണ്ട്. എന്നാൽ ഇത് തിരിച്ചറിയാൻ അല്‍പം പ്രയാസമാണ് എന്നുള്ളത് തന്നെയാണ് കാര്യം. മിക്ക പുരുഷൻമാരും സ്ത്രീകളും ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരാണ്. എന്നാൽ ചിലരിലെങ്കിലും ഇതേ പ്രയാസം നേരിടുന്നുണ്ട്, എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലർക്കും അറിയുകയില്ല. സെമന്‍ അലർജിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സ്വന്തമായി ഉണ്ടാവുന്ന അലര്‍ജി

സ്വന്തമായി ഉണ്ടാവുന്ന അലര്‍ജി

ഒരു പുരുഷന് സ്വന്തം സെമനിൽ തന്നെ അലർജിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ തള്ളിക്കളയാൻ പാടുള്ളതല്ല. ഇതിനെയാണ് പോസ്റ്റ് ഓർഗാസമിക് ഇൽനസ് സിൻഡ്രോം എന്ന് പറയുന്നത്. എന്നാൽ ഇത് കൂടാതെ ശുക്ലവുമായി സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങളിലെല്ലാം തന്നെ പലപ്പോഴും ഇത്തരം അലർജികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ എല്ലാവരിലുംഇതേ പ്രശ്നം കാണുന്നുമില്ല. ചിലരിൽ ഇത്തരം പ്രശ്നങ്ങൾ അൽപം രൂക്ഷമായിരിക്കും. ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളിലും ഉണ്ടാവുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ഇത്തരത്തിൽ സെമന്‍ അലർജി നിങ്ങളിലുണ്ട് എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇവ എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന്‍റെ ഫലമായി ജനനേന്ദ്രിയം ചുവന്ന് തുടുക്കുക, ജനനേന്ദ്രിയത്തിൽ ചുവപ്പ്, തടിപ്പ്, വേദന, ചൊറിച്ചിൽ എന്നിവ അസഹനീയമാവുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. മാത്രമല്ല തൊലി ചുവന്ന് തടിക്കുന്ന അര്‍ട്ടിക്കേരിയ എന്ന അവസ്ഥയും ചില്ലറയല്ല.

 സ്ത്രീകളിലും സമാന അവസ്ഥ

സ്ത്രീകളിലും സമാന അവസ്ഥ

ബന്ധപ്പെട്ട് കഴിഞ്ഞതിന് ശേഷം സ്ത്രീകളിലും സമാനമായ അവസ്ഥ കാണപ്പെടുകയാണെങ്കിൽ അത് ശ്രദ്ധിക്കണം. കാരണം ഇത് ശുക്ലത്തിൽ നിന്നുണ്ടാവുന്ന അലർജിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. സ്ത്രീകളില്‍ പലപ്പോഴും സ്വകാര്യഭാഗത്തോടടുത്തോ വജൈനക്കുള്ളിലോ ആയിരിക്കും ഇത്തരം അസ്വസ്ഥത ഉണ്ടാവുന്നത്. ചിലരില്‍ ചർമ്മം തടിച്ച് ചുവക്കുന്നതിനും തിണർപ്പുകൾ കാണപ്പെടുന്നതിനും കാരണമാകുന്നുണ്ട് ഈ അലർജി.

ചിലരില്‍ ദേഹം മുഴുവൻ

ചിലരില്‍ ദേഹം മുഴുവൻ

ചിലരിൽ ദേഹം മുഴുവൻ ഈ അലർജി കാണപ്പെടുന്നുണ്ട്, സ്ത്രീകളെയാണ് ഇത്തരത്തിൽ ദേഹം മുഴുവന്‍ വ്യാപിക്കുന്നത്. ഓട്ടോ ഇമ്മ്യൂൺ ഡിസോർഡര്‍ ആണ് ഇതിന്‍റെ മറ്റൊരു കാരണം. പുരുഷൻമാരിൽ സ്വയം ഭോഗത്തിന് ശേഷവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷവും അതിയായ ക്ഷീണം, ശരീരം പനി വന്നതു പോലെയുള്ള ചൂട്, പനിയുള്ളത് പോലെ തോന്നുക എന്നിവയെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ട് എന്ന് കാണിക്കുന്നതിന്‍റ ഫലമായി ഉണ്ടാവുന്നതാണ്.

 അലർജിക്ക് കാരണം?

അലർജിക്ക് കാരണം?

എന്താണ് അലർജിക്ക് കാരണം എന്നുള്ളത് വളരെയധികം സങ്കീർണമായ ഒരു കാര്യം തന്നെയാണ്. ശുക്ലത്തിൽ തന്നെ കാണപ്പെടുന്ന പല തരത്തിലുള്ള പ്രോട്ടീനുകൾ അലർജിയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി മാറുന്നുണ്ട്. മാത്രമല്ല മരുന്ന് എന്തെങ്കിലും സ്ഥിരമായി കഴിക്കുന്നവരിലും ഇത്തരം അലർജിയുടെ സാധ്യതകളെ തള്ളിക്കളയാൻ സാധിക്കുകയില്ല. ചില പ്രത്യേക ഭക്ഷണത്തിനോടുള്ള അലർജിയും ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാമാണ് പ്രധാനമായും ഇത്തരം അലര്‍ജിയുടെ പ്രധാന കാരണങ്ങൾ.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്

ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്

എന്തെല്ലാമാണ് ഇത്തരം അലർജികൾ ഉള്ളവർ ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുകയില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം അപകടത്തിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അലർജി വർദ്ധിക്കുന്നതിനും പല വിധത്തിലുള്ള അണുബാധക്കും കാരണമാകുന്നുണ്ട്. സ്ത്രീകളിൽ പലപ്പോഴും മുപ്പതിന് ശേഷമാണ് ഇത്തരത്തിൽ അലർജിയുണ്ടെന്ന് കണ്ടെത്തുന്നത്. ഇത് യോനീ വീക്കത്തി നും മറ്റും കാരണമാകുന്നുമുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഡോക്ടറെ കാണേണ്ടത്?

ഡോക്ടറെ കാണേണ്ടത്?

ഇത്തരത്തിൽ അലർജിയുണ്ടായാൽ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിൽ അസാധാരണമായ വിധത്തിൽ അലർജിയുണ്ടായാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ സെമൻ ആണ് അലർജിയുണ്ടാക്കുന്നത് എന്ന് ഉറപ്പുണ്ടെങ്കില്‍ ഒരിക്കലും ഡോക്ടറെ കാണാൻ വൈകിക്കേണ്ടതില്ല. ഇതിൻറെ ഫലമായി ഡോക്ടർ നിർദ്ദേശിക്കുന്ന തരത്തിൽ തന്നെ പരിഹാരം കാണുന്നതിനും ശ്രദ്ധിക്കുക.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

കോണ്ടം ഉപയോഗിക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് വഴി അലർജി കുറയുന്നുണ്ടോ കൂടുന്നുണ്ടോ എന്ന് നോക്കണം. എന്നാൽ ഇത് മാറുന്നതിന് വേണ്ടി ഡോക്ടർ തരാത്ത മരുന്നുകൾ സ്വയം ഇഷ്ടത്തിന് വാങ്ങിക്കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങൾ എത്തുന്നുണ്ട്.

X
Desktop Bottom Promotion