Latest Updates
-
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്?
കുടവയര്‍ ആലില വയറാക്കും പ്രത്യേക മുതിരപ്പാനീയം
വയര്‍ കുറയാന്‍ സ്പെഷല്‍ മുതിര ഡ്രിങ്ക്,
പലരേയും ഇന്നത്തെ കാലത്ത് അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് തടിയും വയറും. ഇത് പലരും സൗന്ദര്യ പ്രശ്നമായാണ് പലതും കണക്കാക്കുന്നതെങ്കിലും ആരോഗ്യ പ്രശ്നം കൂടിയാണിത്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണിത്. കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ടൊരു കാരണം കൂടിയാണിത്. സൗന്ദര്യ പ്രശ്നത്തേക്കാള്‍ ആരോഗ്യ പ്രശ്നം വരുത്തി വയ്ക്കുന്ന ഒന്നണെന്നു ചുരുക്കം.
തടിയും വയറും കുറയ്ക്കാനായി എളുപ്പ വഴികള്‍ ഇല്ല. ഡയറ്റും ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാമാണ് ഇതിനു ഗുണം ചെയ്യുക. പരസ്യത്തില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിച്ച് ഉപയോഗിയ്ക്കുന്നത് ദോഷമാണ് വരുത്തുക. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതിനു പകരം തികച്ചും ഫലപ്രദമായ നാടന്‍ വഴികള്‍ പരീക്ഷിയ്ക്കുന്നതു ഗുണം നല്‍കും.
അടുക്കളയിലെ പല ചേരുവകളും ഇതിനായ നമുക്ക് ഉപയോഗിയ്ക്കാം. ഭക്ഷണമായി ഉപയോഗിയ്ക്കുന്ന പലതും നാമറിയാതെ തന്നെ നമ്മുടെ കൊഴുപ്പു കുറയ്ക്കുന്നവയും കൊഴുപ്പു വര്ദ്ധിപ്പിയ്ക്കുന്നവയുമെല്ലാമുണ്ട്. ഇത്തരത്തില്‍ ഒരു വസ്തുവാണ് മുതിര. ഹോഴ്സ് ഗ്രാം എന്ന ഇംഗ്ലീഷ് പേരുള്ള ഇത് നാം പൊതുവേ തോരന്‍ രൂപത്തില്‍ വയ്ക്കാറുണ്ട്. മുതിര സൂപ്പ് അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്.

മുതിര പ്രത്യേക രീതിയില്‍ ജ്യൂസാക്കുന്നത്, ഇതു കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു പ്രധാന വഴി തന്നെയാണ. മുതിരപ്പാനീയം എന്നു വേണമെങ്കില്‍ പറയാം. തയ്യാറാക്കാന്‍ ഏറെ എളുപ്പമുള്ളതാണ് ഇത്.

ലോ കലോറി
ലോ കലോറിയുള്ള, പ്രോട്ടീന്‍ സമ്പുഷ്ടമായ, ഫൈബര്‍ ധാരാളമടങ്ങിയ ഒന്നാണ് മുതിര. ഇതു തന്നെയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഗുണവും. പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, ഫൈബറുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യപരമായ ഗുണങള് നല്കുന്ന ഒന്നാണിത്. കുട്ടികളുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

ജീരകവും
ഇതിനൊപ്പം ചേര്‍ക്കുന്ന ജീരകവും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇതിലെ ക്യുമിന്‍ എന്ന ഘടകവും ഇതിനു സഹായിക്കുന്ന ഒന്നു തന്നെയാണ്. ശരീരത്തിലെ കൊഴുപ്പ് ഏറെ എളുപ്പത്തില്‍ കുറയ്ക്കുന്നത് ഇതിന് ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കാനും സാധിയ്ക്കും. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയ ഒന്നു കൂടിയാണിത്. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ ജീരകം സഹായകമാകുന്ന വഴികളാണ്.

ചുക്ക്
ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ് ചുക്ക്. ചുക്കും ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന, ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ദഹനം മെച്ചപ്പെടുത്തുന്ന, വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നും.

വെള്ളം
ഒരു കപ്പ് മുതിര, കാല് കപ്പ് ജീരകം, ഒരു ചെറിയ കഷ്ണം എന്നിവയാണ് ഇതിനു വേണ്ടത്. ഇവ ഡ്രൈ റോസ്റ്റ്, അതായത് പാനില്‍ എണ്ണയില്ലാതെ വറുത്തെടുക്കണം. മുതിര നല്ലപോലെ വറുക്കുക. ഇത് ചെറുതായി പൊട്ടിത്തുടങ്ങുന്നതാണ് ഇത് വറവായി എന്നതിന്റെ സൂചന. ഇതു വാങ്ങി വച്ച് ഈ കൂട്ടു നല്ല പോലെ തണുക്കാന്‍ വയ്ക്കുക. പിന്നീട് ഇത് പൊടിച്ചെടുക്കാം. ഇതു നല്ല പോലെ പൊടിയാക്കി എടുക്കുക. ഈ പൊടി ഉപയോഗിച്ചാണ് വെള്ളം തിളപ്പിയ്ക്കേണ്ടത്. ചുക്ക് ഇതിനൊപ്പം പൊടിയ്ക്കുവാന് പറ്റിയില്ലെങ്കില്‍ ചുക്കുപൊടി വേറെയായി എടുത്ത് ചേര്‍ത്താലും മതിയാകും.

ഈ മുതിരപ്പൊടി
ഈ മുതിരപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിയ്ക്കാം. ഇതു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതു പോലെ ഒരു ഗ്ലാസ് രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുന്നതു നല്ലതാണ്. വയറിലെ കൊഴുപ്പും ശരീരത്തിന്റെ ആകെയുളള തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണിത്.

ഈ പ്രത്യേക വെള്ളത്തിന്
ഈ പ്രത്യേക വെള്ളത്തിന് ആരോഗ്യപരമായ മറ്റു ഗുണങ്ങളുമുണ്ട്. ഇത് സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ്. ഈ സമയത്തുണ്ടാകുന്ന വയറുവേദന, അമിത ബ്ലീഡിംഗ് എന്നിവയ്ക്ക് മുതിരയിലൂടെ പരിഹാരം കാണാം. ഇതിലെ അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു സഹായിക്കുന്നതു കൊണ്ട് അമിതമായ ബ്ലീഡിംഗ് അനീമിയ പോലുള്ള പ്രശ്നങ്ങള്‍ വരുത്താതെ സഹായിക്കും.

കൊളസ്ട്രോള്‍, പ്രമേഹം
കൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്കും ഇതു നല്ലതാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇതില്‍ ചേര്‍ക്കുന്ന എല്ലാ ചേരുവകളും. ഇതു കൊണ്ടു തന്നെ വയറിന്റെ ആരോഗ്യവും മികച്ചതാകും. ശരീരത്തിനു പ്രതിരോധ ശേഷി നല്കുന്ന എന്ന കര്‍ത്തവ്യവും ഈ പ്രത്യേക പാനീയം നിര്‍വഹിയ്ക്കുന്നുണ്ട്. ദിവസവും ഇതു കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു തന്നെയാണെന്നു പറയാം.മുതിര ശരീരത്തിനു ചൂടു നല്കുന്ന ഒന്നാണ്. ഇതു തണുപ്പു കാലത്തു കഴിയ്ക്കുന്നതു നല്ലതാണ്. ശരീരത്തിന് ചൂടു നല്‍കുന്നത് അപചയ പ്രക്രിയയിലൂടെയാണ്. ഇതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.



Click it and Unblock the Notifications
