For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശസ്ത്രക്രിയ വിജയിക്കണോ? നിര്‍ത്തിക്കോളൂ പുകവലി

|

പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് സിനിമാ തിയേറ്ററില്‍ പറയാതെയും സിഗററ്റ് പായ്ക്കറ്റിനു പുറത്ത് എഴുതാതെയും തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും പുക വലിച്ചാലും ചാവും വലിച്ചില്ലെങ്കിലും ചാവും എന്ന രീതിയില്‍ ആളുകള്‍ പുകവലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ആശയുള്ളവരുടെ അറിവിലേക്കായി ഒരു കാര്യം കൂടി കേട്ടോളൂ.

Most read: ഈ സൈക്കിളോട്ടം ആയുസ്സും കൂട്ടും; പഠനംMost read: ഈ സൈക്കിളോട്ടം ആയുസ്സും കൂട്ടും; പഠനം

ശസ്ത്രക്രിയകള്‍ക്ക് ഒരുങ്ങുന്ന പുകവലിക്കാര്‍ അല്‍പം ശ്രദ്ധിക്കുക, നിങ്ങളുടെ ശസ്ത്രക്രിയ വിജയം കാണണമെങ്കില്‍ പുകവലി നിര്‍ത്തുന്നതാണ് നന്ന്. ഹൃദയം, ശ്വാസകോശ പ്രശ്‌നങ്ങള്‍, അണുബാധകള്‍, കാലപ്പഴക്കമുള്ള രോഗങ്ങള്‍ അല്ലെങ്കില്‍ അപകടത്തില്‍ മുറിവേറ്റവര്‍ എന്നിവ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയാ സങ്കീര്‍ണതകള്‍ക്ക് പുകയില ഏറെ അപകട സാധ്യത സൃഷ്ടിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ പഠനം

ലോകാരോഗ്യ സംഘടനയുടെ പഠനം

ലോകാരോഗ്യ സംഘടനയുടെയും ഓസ്ട്രേലിയ ന്യൂകാസില്‍ സര്‍വകലാശാലയിലെ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് സൊസൈറ്റീസ് ഓഫ് അനസ്‌തേഷ്യോളജിസ്റ്റുകളും സംയുക്തമായി നടത്തിയ ഒരു പഠനമാണ് അടുത്തിടെ റിപ്പോര്‍ട്ട് ഇറക്കിയത്. ശസ്ത്രക്രിയയ്ക്ക് ഏകദേശം നാലാഴ്ചയും ശസ്ത്രക്രിയ കഴിഞ്ഞ് ആറു മാസത്തോളവും പുകവലി ഉപേക്ഷിക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. കാരണമെന്തെന്നാല്‍ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ക്കും വിജയത്തിനും പുകവലി ഒരു വിലങ്ങുതടിയായി നില്‍ക്കുന്നു എന്നുതന്നെ. പുകവലി ഉപേക്ഷിക്കുന്ന രോഗികള്‍ക്ക് സാധാരണ പുകവലിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശസ്ത്രക്രിയാ വേളയില്‍ അനസ്‌തേഷ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

പുകവലിയും ശസ്ത്രക്രിയയും

പുകവലിയും ശസ്ത്രക്രിയയും

പഠനം കാണിക്കുന്നത് സ്ഥിരം പുകവലിക്കാര്‍ നാലാഴ്ച പുകവലിക്കു ശേഷം ഒരാഴ്ച പുകയിലയില്‍ നിന്നു വിട്ടുനിന്നാല്‍ ആരോഗ്യ ഫലങ്ങള്‍ 19% വര്‍ദ്ധിപ്പിക്കുന്നു എന്നാണ്. ശരീരത്തിന്റെ അവശ്യ അവയവങ്ങളിലേക്ക് മെച്ചപ്പെട്ട രക്തയോട്ടം ഇതിലൂടെ ലഭിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നോ ടുബാകോ യൂണിറ്റ് ഹെഡ് ഡോ. വിനായക് പ്രസാദ് പറയുന്നത് അടിയന്തിര ശസ്ത്രക്രിയകള്‍ക്കു മുന്‍പായി രോഗികള്‍ക്ക് പുകവലി ഉപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ്.

ശസ്ത്രക്രിയയ്ക്ക് മുമ്പ് പുകവലി

ശസ്ത്രക്രിയയ്ക്ക് മുമ്പ് പുകവലി

ശസ്ത്രക്രിയ നടത്തുന്ന സമയം വരെ നിങ്ങള്‍ പുകവലി തുടരുകയാണെങ്കില്‍ നിങ്ങളില്‍ ഇനിപ്പറയുന്നവ വരാനുള്ള സാധ്യതയുണ്ട്:

* നിങ്ങളുടെ ഹൃദയത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുക.

* നിങ്ങളുടെ സിരകളില്‍ രക്തം കട്ടപിടിക്കുക.

* ശസ്ത്രക്രിയയ്ക്കിടയിലും ശേഷവും ശ്വസിക്കാന്‍ പ്രയാസം നേരിടുക.

* എല്ലുകള്‍, ചര്‍മ്മം, മുറിവുകള്‍ എന്നിവ സുഖപ്പെടുത്തുന്നതിന് തടസ്സം.

* ചില മരുന്നുകളുടെ ഫലം കുറയ്ക്കുന്നു.

ശസ്ത്രക്രിയയ്ക്ക് മുമ്പ് പുകവലി

ശസ്ത്രക്രിയയ്ക്ക് മുമ്പ് പുകവലി

പുകയിലയിലെ നിക്കോട്ടിന്‍ നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാതെ ഇത് നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നു. സിഗരറ്റ് പുകയിലെ കാര്‍ബണ്‍ മോണോക്‌സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്‌സിജനുമായി സംയോജിച്ച് നിങ്ങളുടെ ഹൃദയത്തിനും ശരീരത്തിനും ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു.

അനസ്‌ത്യേഷ്യാ സങ്കീര്‍ണതകള്‍

അനസ്‌ത്യേഷ്യാ സങ്കീര്‍ണതകള്‍

പല ശസ്ത്രക്രിയാ രീതികളിലും ശസ്ത്രക്രിയക്ക് മുമ്പായി അനസ്‌തെറ്റിക് മരുന്ന് ആവശ്യമാണ്. അത് നിങ്ങളുടെ ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കുകയും അണുബാധയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കുകയും ചെയ്യും. നിങ്ങള്‍ പുകവലിക്കുകയാണെങ്കില്‍ അനസ്‌തേഷ്യ വേണ്ടവിധത്തില്‍ ഫലിക്കാതെ വന്നേക്കാം. സിഗരറ്റിലെ രാസവസ്തുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ ചില മരുന്നുകള്‍ വേണ്ടവിധത്തില്‍ ഫലിപ്പിക്കാതെ വരും. തല്‍ഫലമായി, നിങ്ങള്‍ക്ക് ഉയര്‍ന്ന അളവില്‍ അനസ്‌തെറ്റിക് അല്ലെങ്കില്‍ വേദന ഒഴിവാക്കുന്ന മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.

ശസ്ത്രക്രിയാനന്തര സങ്കീര്‍ണതകള്‍

ശസ്ത്രക്രിയാനന്തര സങ്കീര്‍ണതകള്‍

സിഗരറ്റിലുള്ള നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയ്ക്ക് ഓക്‌സിജന്റെ അളവ് കുറയ്ക്കാനും ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയും. പുകവലി ശ്വാസകോശത്തെ തകരാറിലാക്കുകയും ശരിയായ അളവില്‍ വായുവിന്റെ ഒഴുക്ക് ബുദ്ധിമുട്ടാക്കുകയും ശ്വാസകോശത്തിന് ശസ്ത്രക്രിയാനന്തര സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ സംവിധാനത്തെ താളംതെറ്റിക്കുന്നു

രോഗപ്രതിരോധ സംവിധാനത്തെ താളംതെറ്റിക്കുന്നു

പുകവലി ഒരു രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ താളംതെറ്റിക്കുകയും രോഗശാന്തി വൈകിപ്പിക്കുകയും മുറിവേറ്റ സ്ഥലത്ത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു സിഗരറ്റ് മാത്രം വലിക്കുന്നതും ശസ്ത്രക്രിയയ്ക്കുശേഷം രോഗശാന്തിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു.

ഡോക്ടറുടെ ഉപദേശം

ഡോക്ടറുടെ ഉപദേശം

ശസ്ത്രക്രിയയ്ക്കിടയിലും ശേഷവുമുള്ള പുകവലി അപകടസാധ്യത കൂട്ടുന്നതാണെന്നു പറഞ്ഞു. നിങ്ങളുടെ ഡോക്ടര്‍, സര്‍ജന്‍ എന്നിവരുമായി സര്‍ജറിക്ക് മുന്‍പ് സംസാരിക്കുകയും അവരെ അറിയിക്കുകയും ചെയ്യുക. പുകവലി ഉപേക്ഷിക്കുന്ന മരുന്നുകളോ നിക്കോട്ടിന്‍ മാറ്റിസ്ഥാപിക്കല്‍ ചികിത്സാ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കാന്‍ അവര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായിരിക്കും.

30 ദശലക്ഷം മരണം

30 ദശലക്ഷം മരണം

2030ഓടെ വികസിത രാജ്യങ്ങളില്‍ പുകയില ഉപയോഗത്തില്‍ എത്രപേര്‍ മരിക്കും? ഞെട്ടിക്കുന്ന ഉത്തരമാണ് ഈ ചോദ്യത്തിനു മറുപടിയായി ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. വികസിത രാജ്യങ്ങളില്‍ 30 ദശലക്ഷം പേര്‍ പുകയിലയുടെ ഉപയോഗം കാരണം മരിക്കുമെന്നാണ് കണക്കുകള്‍.

English summary

Smoking Increases Risk of Complications After Surgery

If you smoke, your risks for serious complications during and after surgery will be much higher. Know more about surgery risks of smoking.
X
Desktop Bottom Promotion