For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിണ ഇല്ലാതെ ഒരാഴ്ച ഉറങ്ങൂ, മാറ്റങ്ങള്‍ പെട്ടെന്നറിയാം

|

ഏതാണ്ട് ഏഴായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് തലയിണകള്‍ നിലവിലുണ്ടായിരുന്നു. തലയിണകളുടെ ചരിത്രം പരിശോധിച്ചതില്‍ ഏറ്റവും പഴമയുള്ളതായി അറിയപ്പെടുന്നത് പുരാതന മെസപ്പൊട്ടാമിയിലേതാണ്. അവ ഇന്ന് നാം ഉപയോഗിക്കുന്നതുപോലെ പതുപതത്തതും മൃദുവായതും അല്ലായിരുന്നു. കല്ലു കൊണ്ടായിരുന്നു അവ നിര്‍മ്മിച്ചത് സമ്പന്നര്‍ മാത്രമാണ് തലയിണകള്‍ ഉപയോഗിച്ചത്. പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണത്തില്‍നിന്ന് മൂക്കും വായും ചെവിയും കണ്ണും സംരക്ഷിക്കാനായിരുന്നു തലയിണകളുടെ ഉപയോഗം.

മോണയില്‍ രക്തസ്രാവവും വായ്‌നാറ്റവും ഉണ്ടോ; അപകടം അടുത്താണ്മോണയില്‍ രക്തസ്രാവവും വായ്‌നാറ്റവും ഉണ്ടോ; അപകടം അടുത്താണ്

ഇന്ന് പലര്‍ക്കും തലയണകള്‍ ഇല്ലാതെ ഉറങ്ങുന്നതിനെ പറ്റി ആലോചിക്കാനേ കഴിയില്ല. എന്നാല്‍ വിശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തലയിണ ഇല്ലാതായിരിക്കുന്നതായിരിക്കും ശരീരത്തിനും മനസ്സിനും നല്ലത്. കിടക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട തലയിണ ഒഴിവാക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല എന്നിരുന്നാല്‍ കൂടി തലയിണ ഇല്ലെങ്കില്‍ ആരോഗ്യകരമായ നേട്ടങ്ങള്‍ അനവധി ഉണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കിയാലോ.

നടുവേദന തടയുന്നു

നടുവേദന തടയുന്നു

പല തലയിണകളും സ്വാഭാവികമായ ഉറക്ക രീതിയെ തടയുന്നു. അവ നമ്മുടെ തലക്കു നല്‍കുന്ന ആശ്വാസം അധികനേരം നിലനില്‍ക്കില്ല. തലയണ മാത്രമായി നിങ്ങളുടെ നടുവേദനയ്ക്ക് കാരണമാകുന്നില്ലെങ്കിലും. ഇതു പല രോഗലക്ഷണങ്ങളും വഷളാക്കും. തലയണയില്ലാതെ ഉറങ്ങുമ്പോള്‍ ശരീരം അതിന്റെ സ്വാഭാവിക രീതിയിലായത് കാരണം നട്ടെല്ലിന് വിശ്രമിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും.

കഴുത്തു വേദന കുറക്കുന്നു

കഴുത്തു വേദന കുറക്കുന്നു

തലയിണകള്‍ ഉപയോഗിക്കുന്നത് മൂലം മിക്കവരും കിടക്കുന്നത് ശരിയായ രീതിയിലായിരിക്കില്ല. മാത്രവുമല്ല കിടപ്പു കൂടുതല്‍ വഷളവുകയും ചെയ്യും. വളരെയധികം സമയം കഴുത്ത് വളഞ്ഞിരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു. കൂടുതല്‍ കട്ടിയുള്ളതോ കൂടുതല്‍ മൃദുവായതോ ആയ തലയിണകള്‍ കഴുത്തു വേദനയുളവാക്കും. അതുകൊണ്ട് തലയിണ ഇല്ലാത്ത ഉറക്കം തന്നെയാണ് ഏറ്റവും മികച്ചത്.

തലവേദന ഉണ്ടാക്കുന്നില്ല.

തലവേദന ഉണ്ടാക്കുന്നില്ല.

രാവിലെ ഉണരുമ്പോള്‍ തന്നെ തലവേദന ഉണ്ടെങ്കില്‍ പ്രധാന കാരണം തലയിണ തന്നെയാകാം ഉയര്‍ന്ന തലയിണകള്‍ വെക്കുന്നതുകാരണം കഴുത്തും തലയും മുന്നോട്ട് തള്ളപ്പെടുന്നു. ഇതുകഴുത്തിലെ പേശികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. തല്‍ഫലമായാണ് നിങ്ങള്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാനുള്ള പ്രധാന കാരണം.

സമ്മര്‍ദ്ദം കുറക്കുന്നു

സമ്മര്‍ദ്ദം കുറക്കുന്നു

ചില തലയിണകള്‍ ചിലപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കാന്‍ കാരണമാകാറുണ്ട്. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കേണ്ടി വരും.ഉറക്കത്തിലുള്ള അസ്വസ്ഥകള്‍ കൂടുമ്പോള്‍ ശരീരവും സമ്മര്‍ദ്ദത്തിലാവും.കാരണം ശരീരത്തിന് വളരെ പ്രാധാന്യമുള്ള പ്രവര്‍ത്തികള്‍ ഉറക്കത്തിലാകുമ്പോള്‍ ചെയ്തുതീര്‍ക്കേണ്ടതായുണ്ട്. അവ ചെയ്തു തീര്‍ക്കാന്‍ ഉറക്കത്തിലെ അസ്വസ്ഥകള്‍ കാരണം വളരെ കുറച്ചു സമയമേ ശരീരത്തിന് ലഭിക്കയുള്ളു.സ്ഥിരമായി ഉറക്കം നഷ്ടപ്പെടുന്നത് നിങ്ങളുടെ മനസ്ഥിതിയെയും ചിന്തിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു ഫലമോ ശരീരം കൂടുതല്‍ സ്ട്രെസ് ഹോര്‍മോണ്‍സിനെ പകല്‍സമയം ഉല്‍പ്പാദിപ്പിക്കുന്നു.

മുഖക്കുരു ഉണ്ടാവുന്നത് തടയുന്നു

മുഖക്കുരു ഉണ്ടാവുന്നത് തടയുന്നു

സത്യത്തില്‍ തലയിണ ഒഴിവാക്കുന്നത് മുഖചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും.. എങ്ങിനെയാണെന്നല്ലേ? രാത്രിയില്‍ ഉറങ്ങുമ്പോള്‍ നമ്മളുടെ മുഖം അധികസമയവും തലയിണയില്‍ അമര്‍ന്നിരിക്കുന്നു. അധികപേരും തലയിണ ഉറകള്‍ ദിവസവും മാറ്റാറില്ല. അതിനകത്തു അഴുക്കും എണ്ണയും വീട്ടിലുണ്ടാകുന്ന പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. രാത്രിയില്‍ അധികസമയവും മുഖം ഇതില്‍ അമര്‍ന്നിരിക്കുന്നതുമൂലം മുഖത്ത് അണുബാധയും അകാലത്തുള്ള ചുളിവുകളും വരാനുള്ള സാധ്യത ഉണ്ട്.

മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്

മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്

നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുടി വരണ്ടതും കെട്ടുപിണഞ്ഞതുമായി കാണപ്പെടാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും തലയിണ ഒഴിവാക്കുന്നതായിരിക്കും നല്ലത്. നിങ്ങള്‍ രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ തലമുടി തലയിണയില്‍ ഉരഞ്ഞുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുന്നു. തലയിണ ഉറകള്‍ നിങ്ങളുടെ മുടിയിലെ എണ്ണ വലിച്ചെടുക്കുകയും തലമുടി വരണ്ടതും നേര്‍ത്തതുമായി തീര്‍ക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

തലയിണ വെച്ച ശീലിച്ച ഒരാള്‍ക്ക് പെട്ടെന്ന് തലയിണ ഇല്ലാതെ ഉറങ്ങുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ ഉണ്ടെന്നും അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ തലയിണ വച്ചാണോ ഉറങ്ങുന്നത്? അവ നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നതെന്നു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇനി നിങ്ങള്‍ തീരുമാനിക്കു തലയിണ വേണമോ വേണ്ടയോ എന്ന്. പ്രത്യേകം ശ്രദ്ധിക്കുക. ഈ ലേഖനം നിങ്ങളെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ മാത്രമുള്ളതാണ്. ഇതേപറ്റി ആധികാരമായി അറിയണമെന്നുണ്ടെങ്കില്‍ വിദഗ്‌ദോപദേശം തേടുന്നത് നന്നായിരിക്കും.കൃത്യമായ രോഗനിര്‍ണ്ണയത്തിലൂടെ ഒരു ഡോക്ടര്‍ക്കു നിങ്ങളെ സഹായിക്കാന്‍ പറ്റും.

English summary

Sleeping Without a Pillow: Benefits and Effects

Here in this article we are discussing about side effects and benefits of sleeping without pillow. Take a look.
X
Desktop Bottom Promotion