For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തിനിടക്ക് ശ്വാസതടസ്സമോ: കാരണങ്ങള്‍ പരിഹാരങ്ങള്‍ ഇതാണ്

|

സ്ലീപ് അപ്നിയ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ദീര്‍ഘകാലമായി ഈ രോഗത്തിന് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തത് പലപ്പോഴും ഗുരുതമരമായ അപകടമാണ് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് സ്ലീപ് അപ്നീയ എന്ന് പറയുന്നത്. ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം ഉറക്കത്തിനിടക്ക് തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നിയ. ഈ രോഗാവസ്ഥയുള്ളവരില്‍ പലപ്പോഴും അവരുടെ തലച്ചോറിലെ ഓക്‌സിജന്റെ അഭാവം ഉണ്ടാവുന്നുണ്ട്. ഇത് അവരെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

മൂന്ന് തരത്തിലുള്ള സ്ലീപ് അപ്‌നീയയാണ് സംഭവിക്കുന്നത്. ഇതില്‍ ഒന്നാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ. മറ്റ് രണ്ടെണ്ണം സെന്‍ട്രല്‍ സ്ലീപ്പ് അപ്നിയയും കോംപ്ലക്സ് സ്ലീപ്പ് അപ്നിയയും ആണ്. ഒരു വ്യക്തിയുടെ തൊണ്ടയിലെ പേശികള്‍ ഇടയ്ക്കിടെ വിശ്രമിക്കുന്നതോടൊപ്പം ശ്വാസനാളത്തെ തടയു്‌നതിലൂടെ ശ്വസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗുരുതരാവസ്ഥകള്‍

ഗുരുതരാവസ്ഥകള്‍

ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. ഇത് അനുഭവിക്കുന്ന വ്യക്തിക്ക് ക്ഷീണം, അലസത, ദിവസം മുഴുവന്‍ ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടുന്നു. ഇത് അവഗണിച്ചാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. സ്ലീപ് അപ്നിയ ബാധിച്ച ഒരു വ്യക്തിയുടെ ശസ്ത്രക്രിയയിലും പ്രശ്‌നമുണ്ടാവുന്നുണ്ട്. അനസ്‌തേഷ്യ നല്‍കിയ ശേഷം ആളുകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗുരുതരാവസ്ഥകള്‍

ഗുരുതരാവസ്ഥകള്‍

ഇത്തരക്കാര്‍ക്ക് ജോലി ചെയ്യുമ്പോഴോ വാഹനമോടിക്കുമ്പോഴോ ടിവി കാണുമ്പോഴോ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി വിടരുത്. ഇത്തരം രോഗാവസ്ഥയിലുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാവുന്നുണ്ട്. ഈ രോഗാവസ്ഥയില്‍ നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാന്‍ തുടങ്ങുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

ഗുരുതരാവസ്ഥകള്‍

ഗുരുതരാവസ്ഥകള്‍

അമിതമായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് കാര്‍ഡിയോ സിസ്റ്റത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു. സ്ലീപ് അപ്നിയ ഉള്ള മിക്ക ആളുകള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നമുണ്ടാവുന്നുണ്ട്. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നം കാരണം ഇത്തരക്കാരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുന്നുണ്ട്. നിങ്ങള്‍ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ രോഗിയാണെങ്കില്‍, നിങ്ങള്‍ക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഗുരുതരാവസ്ഥകള്‍

ഗുരുതരാവസ്ഥകള്‍

ഈ രോഗത്തില്‍, ഹൃദയമിടിപ്പ് അസാധാരണമായി മാറുന്നുണ്ട്. ഇതുമൂലം രക്തസമ്മര്‍ദ്ദം പലതവണ കുറയുന്നുണ്ട്. സ്ലീപ് അപ്നിയയ്ക്കൊപ്പം, നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍, പെട്ടെന്നു മരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് ചികിത്സിക്കാന്‍ ശ്രദ്ധിക്കണം.

ചികിത്സ

ചികിത്സ

സ്ലീപ് അപ്നിയ ഒരു ഗുരുതരമായ രോഗമാണ്. എന്നാല്‍ ഇത് പൂര്‍ണമായ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. ഈ രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മലര്‍ന്ന് കിടന്ന് ഉറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂര്‍ക്കം വലിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഒരു വശത്ത് ചരിഞ്ഞ് കിടന്ന് ഉറങ്ങേണ്ടതാണ്. ഇത് നിങ്ങളുടെ കൂര്‍ക്കം വലിയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ചികിത്സ

ചികിത്സ

പല കേസുകളിലും ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ചില ചികിത്സാ രീതികളില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശ്വാസനാളങ്ങള്‍ തുറന്നിടാന്‍ കഴിയുന്ന ഒരു ഉപകരണം ഉപയോഗിക്കുന്നുണ്ട്. ഉറക്കത്തില്‍ പെട്ടെന്ന് ശ്വാസം നിലയ്ക്കുകയോ, ദിവസം മുഴുവനും ക്ഷീണിതരായി കാണുകയോ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി ഡോക്ടറെ കണ്ട് വേണം ഇതിന് ചികിത്സ നടത്തേണ്ടത്. സ്വയം ചികിത്സ അപകടം വരുത്തി വെക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരിക്കലും ഡോക്ടറെ കാണുന്നതിന് വിമുഖത കാണിക്കരുത്.

രണ്ട് മിനിറ്റില്‍ ഉറങ്ങും പട്ടാളക്കാരുടെ ട്രിക്ക് നിങ്ങള്‍ക്കുംരണ്ട് മിനിറ്റില്‍ ഉറങ്ങും പട്ടാളക്കാരുടെ ട്രിക്ക് നിങ്ങള്‍ക്കും

വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍

most read:ഉറക്കത്തെ തടസ്സപ്പെടുത്തി അനാരോഗ്യം കൂട്ടും രാത്രി ശീലങ്ങള്‍

English summary

Sleep Apnea: Causes, Symptoms And Treatments In Malayalam

Here in this article we are sharing some causes, symptoms and treatment of sleep apnea in malayalam. Take a look.
Story first published: Friday, February 18, 2022, 19:52 [IST]
X
Desktop Bottom Promotion