For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്‌സിമ പോലെ ലക്ഷണങ്ങള്‍ ഉള്ള ചര്‍മ്മ രോഗങ്ങള്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് ചര്‍മ്മ പ്രശ്‌നങ്ങള്‍. എന്നാല്‍ ചര്‍മ്മരോഗത്തിനുള്ള സാധ്യതകള്‍ അല്‍പം ശ്രദ്ധിക്കണം. ഇതില്‍ തന്നെ എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ആത്മവിശ്വാസം കുറക്കുന്നു. പലപ്പോഴും മഴക്കാലമാവുന്നതോടെയാണ് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മഴ ആരോഗ്യപ്രശ്‌നങ്ങളും കൊണ്ടുവരുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

Skin Conditions

മഴക്കാലത്തെ അണുബാധകള്‍ പലപ്പോഴും എക്‌സിമയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ഇതിനോട് സമാനമായ ചില ലക്ഷണങ്ങള്‍ കാണിക്കുന്ന ചില ചര്‍മ്മ രോഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. മഴക്കാലത്ത് വ്യാപമാവുന്ന ഇത്തരം ചര്‍മ്മാവസ്ഥകളെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം.

എക്‌സിമയും അണുബാധയും

എക്‌സിമയും അണുബാധയും

എക്‌സിമയും അണുബാധയും നമുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില ലക്ഷണങ്ങള്‍ ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മഴക്കാലത്ത് ചര്‍മ്മത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ അസ്വസ്ഥത പോലുള്ളവയും ചുണങ്ങും എല്ലാം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ എക്‌സിമ പോലുള്ള അസ്വസ്ഥതകള്‍ പോലെയുള്ള ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്ന ചില ചര്‍മ്മരോഗങ്ങള്‍ വേറെയുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചൊറിയും ചിരങ്ങും

ചൊറിയും ചിരങ്ങും

ചര്‍മ്മത്തില്‍ കാണപ്പെടുന്ന ചൊറിയും ചിരങ്ങും പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നതാണ്. ഇത് വളരെ വലിയ ഒരു ത്വക്ക് രോഗമാണ് എന്നതാണ് സത്യം. ഒരു കുടുംബത്തിലോ സ്‌കൂളിലോ നഴ്സിംഗ് ഹോമിലോ അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെ ചുണങ്ങു അതിവേഗം പടരുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് മഴക്കാലത്താണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് പോലുള്ള അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കാല്‍മുട്ടുകള്‍, കൈമുട്ട്, തലയോട്ടി എന്നിവയെയാണ് സാധാരണയായി സോറിയാസിസ് ബാധിക്കുന്നത്. ഇത് ചൊറിച്ചില്‍, ചെതുമ്പല്‍ പാടുകള്‍ ഉള്ള ഒരു ചുണങ്ങു പോലെയാണ് കാണപ്പെടുന്നത്. സോറിയാസിസ് സ്ഥിരമായ, വിട്ടുമാറാത്ത രോഗമാണ്, അതിന് ചികിത്സയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഹൈവ്‌സ്

ഹൈവ്‌സ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഹൈവ്‌സ് എന്നത് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ചില ഭക്ഷണങ്ങള്‍, മയക്കുമരുന്നുകള്‍ അല്ലെങ്കില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാല്‍ ഉണ്ടാവുന്നതാണ് ഹൈവ്‌സ്. ഇത് പലപ്പോഴും തേനീച്ചക്കൂടുകള്‍ പോലെയാണ് കാണപ്പെടുന്നത്. ഇത്തരം അവസ്ഥയില്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവപ്പ് അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ നിറത്തിലുള്ള വെല്‍റ്റുകള്‍ എന്നിവയുണ്ടാവുന്നു.

റിംഗ്വോം

റിംഗ്വോം

തലയോട്ടി അല്ലെങ്കില്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഫംഗസ് അണുബാധയാണ് ഇത്. പകര്‍ച്ചവ്യാധിയാണ് എന്നതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്. രോഗബാധിതനായ മൃഗത്തെയോ വസ്തുവിനെയോ ആയി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് ഇത് പ്രശ്‌നമാവുന്നത്. ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലേക്കുള്ള സമ്പര്‍ക്കത്തിലൂടെയോ റിംഗ് വോം പകരാം. സാധാരണയായി ചെതുമ്പല്‍ പോലെയാണ് ഇത് കാണപ്പെടുന്നത്. ഇതിന്റെ ഫലമായി ചുവന്ന നിറവും ഉണ്ടായേക്കാം.

അലര്‍ജി

അലര്‍ജി

ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജി നിങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ഇത് അലര്‍ജിയുണ്ടാക്കും. തുമ്മല്‍, ചൊറിച്ചില്‍, ചുമ, ചുവപ്പ് കലര്‍ന്ന ചര്‍മ്മം, അല്ലെങ്കില്‍ വീക്കം തുടങ്ങിയവ ഇത്തരം ചര്‍മ്മ അലര്‍ജിയുമായി ബന്ധപ്പെട്ട് ഉണ്ടാവാം. ഇത് അല്‍പം ശ്രദ്ധിക്കണം.

എക്‌സിമയുടെ ലക്ഷണങ്ങള്‍

എക്‌സിമയുടെ ലക്ഷണങ്ങള്‍

എക്‌സിമ മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്നു. പലപ്പോഴും കുട്ടികളില്‍ കാണപ്പെടുന്ന ഒരു സാധാരണ എക്‌സിമയാണ് ഫ്‌ലെക്സറല്‍ എക്സിമ. ഇത് പലപ്പോഴും ചര്‍മ്മത്തിന്റെ മടക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു. എക്‌സിമ വരണ്ടതോ അല്ലെങ്കില്‍ മൃദുവായതോ ആകാം. തുടക്കത്തില്‍, ചര്‍മ്മം വളരെ വരണ്ടതായിത്തീരും, തുടര്‍ന്ന് ചൊറിച്ചില്‍ ഉണ്ടാകാം. ഇത് വരണ്ട എക്‌സിമയുടെ സാധാരണ ലക്ഷണങ്ങളാണ്.

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍

English summary

Skin Conditions That Can Look Like Eczema In Malayalam

Here in this article we are sharing some skin conditions that can look like eczema in malayalam. Take a look
Story first published: Saturday, August 20, 2022, 17:49 [IST]
X
Desktop Bottom Promotion