For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 10 ഭാഗങ്ങള്‍ മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം; സ്‌കിന്‍ ക്യാന്‍സര്‍ ഭീഷണി

|

ക്യാന്‍സര്‍ എന്ന് പറയുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ആരോഗ്യത്തെ ഇഞ്ചിഞ്ചായി കാര്‍ന്ന് തിന്നുന്ന ഒന്നാണ് ക്യാന്‍സര്‍. വരുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയത്തെയാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുത് എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

Skin Cancer Almost Everyone Forgets To Check These Spots

അതിരാവിലെ ശീലമാക്കാം പഴവും ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഏത് പൊണ്ണത്തടിയും കുറയുംഅതിരാവിലെ ശീലമാക്കാം പഴവും ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഏത് പൊണ്ണത്തടിയും കുറയും

സ്‌കിന്‍ ക്യാന്‍സര്‍ ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ ഒന്നാണ്, പക്ഷേ ഇത് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്ന ഒരു തരം കാന്‍സര്‍ കൂടിയാണ. പക്ഷേ, ആദ്യഘട്ടത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പാടുകള്‍ കണ്ടാല്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തില്‍ ചര്‍മ്മാര്‍ബുദം വരുന്നതിനുള്ള 10 സ്ഥലങ്ങള്‍ ഇവയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിങ്ങളുടെ കാല്‍വിരലുകള്‍ക്കിടയില്‍

നിങ്ങളുടെ കാല്‍വിരലുകള്‍ക്കിടയില്‍

നിങ്ങളുടെ വിരലുകള്‍ക്കിടയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുന്നുണ്ടോ? മിക്കവാറുംപ പലരും ഉപയോഗിക്കില്ല. എന്നാല്‍ ഈ പ്രദേശങ്ങള്‍ വേനല്‍ക്കാലത്ത് സൂര്യരശ്മികളില്‍ നിന്ന് സുരക്ഷിതമല്ലാത്തതിനാല്‍ ഇവിടെ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു. നിങ്ങളുടെ കാല്‍വിരലുകള്‍ക്കിടയില്‍ പിങ്ക്, പുറംതൊലി ഉള്ള പാടുകള്‍ പരിശോധിക്കുക, കാരണം ഇത് ചര്‍മ്മ കാന്‍സറിനെയോ മെലനോമയെയോ സൂചിപ്പിക്കാം. ഇത് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ചെവിയില്‍

നിങ്ങളുടെ ചെവിയില്‍

നിങ്ങളുടെ ചെവിയുടെ പ്രതലങ്ങള്‍ എപ്പോഴും ഒരു പോലെയായിരിക്കില്ല. ചെവി പരിശോധിക്കുമെങ്കിലും ഒരിക്കലും പലരും ചെവിയുടെ അടിഭാഗം പരിശോധിക്കുകയില്ല. എന്തെങ്കിലും വിചിത്രമായ പാലുണ്ണി പോലെയോ, മറുകോ അല്ലെങ്കില്‍ രക്തസ്രാവമോ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ക്രമക്കേടുകള്‍ ഭേദമാകുന്നില്ലെങ്കില്‍ ദയവായി ഡോക്ടറുമായി ബന്ധപ്പെടുക. ഇത് നിങ്ങളുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിന് സഹായിക്കുന്നുണ്ട്.

നിങ്ങളുടെ കണ്ണുകള്‍

നിങ്ങളുടെ കണ്ണുകള്‍

നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും വളര്‍ച്ചയോ അല്ലെങ്കില്‍ മറുകോ കാക്കപ്പുള്ളിയോ ഉണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം കാരണം നിങ്ങളുടെ കണ്‍പീലികള്‍ കൊഴിഞ്ഞ് വീഴാന്‍ തുടങ്ങുന്നുണ്ടെങഅകില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെല്ലാം സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. എല്ലാ മാസവും ഇത് പരിശോധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ഡോക്ടറെ കാണുന്നത് നല്ലതാണ്.

സ്വകാര്യഭാഗങ്ങള്‍

സ്വകാര്യഭാഗങ്ങള്‍

സ്വകാര്യഭാഗങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. കാരണം ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ക്യാന്‍സര്‍ ഉണ്ടാവുന്നതിന് പലപ്പോഴും ഏറ്റവുംകൂടുതല്‍ സാധ്യത സ്വകാര്യഭാഗങ്ങളിലാണ്. സ്വകാര്യ ഭാഗങ്ങളും മെലനോമയ്ക്ക് ഇരയാകുന്നു. അതിനാല്‍ വിചിത്രമായ പാടുകള്‍ അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ പൊതുവായ നിറവ്യത്യാസം നിങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

നിങ്ങളുടെ കൈകള്‍

നിങ്ങളുടെ കൈകള്‍

നമ്മളെല്ലാ ദിവസവും ഓരോ കാര്യത്തിനും സെക്കന്റുകള്‍ക്ക് ഇടവേളയില്‍ കൈകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കൈയ്യിലുണ്ടാവുന്ന മാറ്റം പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് സത്യം. മാസത്തിലൊരിക്കല്‍ അവയെ നന്നായി നോക്കുന്നത് നല്ലതാണ്. നിങ്ങളുടെ നെയില്‍ പോളിഷ് നീക്കം ചെയ്യുക, നഖങ്ങള്‍ക്ക് ചുറ്റും ഇരുണ്ട പാടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ നഖത്തിനടുത്തുള്ള വിചിത്രവും അസാധാരണവുമായ മുറിവുകളും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

നിങ്ങളുടെ സ്തനങ്ങള്‍ക്ക് താഴെ

നിങ്ങളുടെ സ്തനങ്ങള്‍ക്ക് താഴെ

പലപ്പോഴും മറന്നുപോകുന്ന സ്ഥലങ്ങളിലൊന്ന് നിങ്ങളുടെ സ്തനങ്ങള്‍ക്ക് കീഴിലാണ്. മറുകുകളോ പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള പാടുകളോ ഇവിടെ കാണാം. ഒരു കണ്ണാടിയില്‍ നിങ്ങള്‍ക്ക് ഈ പാടുകള്‍ പരിശോധിക്കാന്‍ കഴിയും. സംശയാസ്പദമായ പാടുകള്‍ കണ്ടാല്‍ ഇത് മനസ്സില്‍ വയ്ക്കുകയും ഡോക്ടറെ കാണുന്നതിന് പരമാവധി നേരത്തെ തന്നെ ശ്രമിക്കുകയും ചെയ്യുക. നേരത്തെയുള്ള രോഗനിര്‍ണയം തന്നെയാണ് രോഗത്തെ ആദ്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.

നിങ്ങളുടെ തലയോട്ടി

നിങ്ങളുടെ തലയോട്ടി

നിങ്ങളുടെ സ്വന്തം തലയോട്ടി പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാല്‍ ഈ സാഹചര്യത്തില്‍ നിങ്ങളുടെ സുഹൃത്തുക്കളോടെ മറ്റോ ഒന്ന് ശ്രദ്ധിക്കാന്‍ പറഞ്ഞാല്‍ മതി. ചര്‍മ്മ കാന്‍സറിനെ സൂചിപ്പിക്കുന്ന സംശയാസ്പദമായ മോളുകളോ തലയുടെ മുകളില്‍ പാടുകളോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

നിങ്ങളുടെ പാദങ്ങള്‍

നിങ്ങളുടെ പാദങ്ങള്‍

എല്ലാ ദിവസവും നിങ്ങള്‍ നോക്കാത്ത മറ്റൊരു സ്ഥലമാണ് നിങ്ങളുടെ കാലുകള്‍. ഇത് സാധാരണമല്ലെങ്കിലും, നിങ്ങളുടെ കാലുകളിലും മെലനോമ ഉണ്ടാകാം. ചര്‍മ്മത്തിലെ ക്യാന്‍സറിനെ സൂചിപ്പിക്കുന്ന ഒരു അടയാളമായി മാറുന്ന ഒരു മറുക്, തടിപ്പ് അല്ലെങ്കില്‍ നിറ വ്യത്യാസം എന്നിവയെല്ലാം ശ്രദ്ധിക്കണം. കൂടാതെ രക്തസ്രാവം അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവും ശ്രദ്ധേയമായതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്.

നിങ്ങളുടെ ടാറ്റൂ

നിങ്ങളുടെ ടാറ്റൂ

നിങ്ങള്‍ക്ക് ടാറ്റൂ ഉണ്ടോ? എല്ലാ മാസവും ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ പരിശോധിക്കുക. നിങ്ങളുടെ ടാറ്റൂവിന ചുറ്റും ഒരു തടിപ്പോ, നിറവ്യത്യാസമോ കാണുകയാണെങ്കില്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഈ മാറ്റം നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാണാനാവില്ല. പച്ചകുത്തിയ ഒരു ചര്‍മ്മം ഉള്ളതിനാല്‍ ചര്‍മ്മാര്‍ബുദം അവിടെ ഉണ്ടാവില്ല എന്ന് അര്‍ത്ഥമാക്കുന്നില്ല.

നിങ്ങളുടെ വായയുടെ ഉള്ളില്‍

നിങ്ങളുടെ വായയുടെ ഉള്ളില്‍

മാസത്തിലൊരിക്കല്‍ വായ പരിശോധിക്കേണ്ടതാണ്. ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിച്ച് നിങ്ങളുടെ അണ്ണാക്ക്, നാവ്, കവിളുകള്‍ എന്നിവ പരിശോധിക്കുക. ശ്രദ്ധിക്കുന്ന തരത്തില്‍ കറുത്ത പാടുകള്‍ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇഥ് കൂടാതെമൂന്നാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ഭേദമാകാത്ത അള്‍സര്‍ ഉണ്ടെങഅകിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍, ഇത് സ്‌കിന്‍ ക്യാന്‍സറിനെ സൂചിപ്പിക്കാം. പ്രത്യേകിച്ചും, പതിവായി സിഗരറ്റ് കത്തിക്കുന്ന ആളുകള്‍ക്ക് ഇതിന് സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

English summary

Skin Cancer Almost Everyone Forgets To Check These Spots

Here in this article we are discussing about the skin cancer symptoms to discover at an early stage. Take a look.
X
Desktop Bottom Promotion