Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൈനസ് തലവേദന അപകടം നിറഞ്ഞത് : സമ്പൂര്‍ണ വിവരം അറിയാം
സൈനസ് എന്ന വാക്ക് പലരും കേട്ടിട്ടുണ്ടാവും, ചിലരെല്ലാം അനുഭവിച്ചിട്ടും ഉണ്ടാവും. എന്നാല്‍ സൈനസ് എന്ന പ്രശ്നത്തിലേക്ക് കടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മറ്റ് കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എന്താണ് സൈനസ്. നെറ്റി, മൂക്ക്, കവിള്‍ത്തടങ്ങള്‍ എന്നിവയുടെ പിന്നില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സൈനസുകള്‍ എന്നറിയപ്പെടുന്നത്. സൈനസുകളില്‍ അണുബാധ ഉണ്ടാവുന്നതിന്റെ ഫലമായി വീക്കം സംഭവിക്കുകയും ഇത് പിന്നീട് തലവേദന പോലുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അണുബാധ അധികമായി മെംബ്രണ്‍ വീര്‍ക്കുമ്പോഴാണ് സൈനസ് അതിഭീകരമായ തലവേദനയായി മാറുന്നത്. ഇത് കൂടാതെ സൈനസില്‍ ദ്രാവകം അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഇത്തരം തലവൈദന അനുഭവിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും വളരെ ഗുരുതരമായ രീതിയില്‍ തന്നെ വേദനയും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നു. പ്രത്യേകിച്ച് മുഖത്തിന്റെ മുന്‍ഭാഗത്ത്. അതായത് നെറ്റിയിലും മൂക്കിലും ഇത് വര്‍ദ്ധിക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഈ വേദന അധികമാവുന്നു. ഇത് പലപ്പോഴും മൈഗ്രേയ്ന് ലക്ഷണമായി കാണപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സാധാരണയായി പ്രയാസമുണ്ടാക്കുന്നതാണ് എന്ന് മനസ്സിലാക്കണം. മൈഗ്രേയ്ന് തലവേദനയും സൈനസ് തലവേദനയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. കാരണം മൈഗ്രേയ്ന് ആണെങ്കില്‍ വെറും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂ, എന്നാല്‍ സൈനസ് ആണെങ്കില്‍ അത് ദിവസങ്ങളോളം നീണ്ട് നില്ക്കുന്നു. ഇത് പല്ലുകളില്‍ വരെ വേദനക്ക് കാരണമാകുന്നു.

അപകട ഘടകങ്ങളും കാരണങ്ങളും
സൈനസ് തലവേദന അല്പം അപകടം പിടിച്ചതാണ്. എന്നാല്‍ മൈഗ്രേയ്ന് അനുഭവിച്ചവര്‍ക്ക് ഇത് തിരിച്ചറിയാന്‍ പലപ്പോഴും പ്രയാസമായിരിക്കും. സൈനസ് പാരമ്പര്യമായി ഉണ്ടാവുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉള്ളവരിലും ഇത്തപം തലവേദനകള്‍ ഉണ്ടാവുന്നു. ഇത് ജലദോഷത്തിന് ശേഷമാണ് പലരേയും ബാധിക്കുന്നത്. ജലദോഷത്തിന് ശേഷം കഫം അടിഞ്ഞ് കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. ജലദോഷം മാറിയാലും പലരും തലവേദന ദിവസങ്ങളോളം മാറാതെ നില്ക്കുന്നു. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. എന്തൊക്കെയാണ് സൈനസ് തലവേദനയുടെ കാരണങ്ങള്‍ എന്ന് നോക്കാം.

ജലദോഷം
ജലദോഷം ഇത്തരത്തില്‍ തലവേദന ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ കഫം വിട്ടുപോവാതെ അടിഞ്ഞ് കൂടുന്നത് പേശികളില്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത് വഴി നിങ്ങളില്‍ തലവേദനയും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ആവി പിടിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ജലദോഷത്തെ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.

സീസണല്‍ അലര്‍ജികള്‍
പലരിലും ജലദോഷം പോലുള്ള സീസണല്‍ അലര്‍ജികള്‍ സൈനസ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് മൂക്കിന്റെ ഭാഗത്ത് വീക്കവും അണുബാധയും ഉണ്ടാക്കുന്നു. അതിന്റെ ഫലമായി സൈനസ് തലവേദന ഉണ്ടാവുന്നു. അതോടൊപ്പം തന്നെ നാസല്‍ പോളിപ്സ് എന്ന അവസ്ഥയും അല്പം ശ്രദ്ധിക്കേണ്ടതാണ്. മൂക്കിലെ അസാധാരണമായ വളര്‍ച്ചയാണ് തടസ്സം സൃഷ്ടിക്കുന്നത്. ഇത് കഫം അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ ഒരു തരത്തിലും തലവേദന ഇല്ലാതാവുന്നില്ല എന്നതാണ് അപകടകരമായ കാര്യം.

പ്രതിരോധം
സൈനസ് തലവേദന സാധാരണ തലവേദനയായി പലരും കണക്കാക്കുന്നു. എന്നാല്‍ ഇത് അല്പം കൂടുതല്‍ അസ്വസ്ഥത രോഗിയില്‍ ഉണ്ടാക്കുന്നു. എങ്ങനെയെങ്കിലും ഇത് മാറിയാല്‍ മതി എന്ന് പറഞ്ഞ് വേദന സംഹാരികള്‍ കഴിക്കുന്നവരും കുറവല്ല. എന്നാല്‍ അത് നിങ്ങളില്‍ അപകടകരമാ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും അണുബാധയെ ചികിത്സിക്കുന്നതിനും വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രതിരോധ നടപടികള്‍ ഇവയാണ്.

വീട്ടുപായങ്ങള്‍
ഇത്തരം തലവേദനയെ ഒഴിവാക്കുന്നതിന് ആവി പിടിക്കുന്നത് നല്ലതാണ്. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ തുളയിലും മഞ്ഞളും പനിക്കൂര്‍ക്ക ഇലയും ചേര്‍ത്ത് നല്ലതുപോലെ ആവി പിടിക്കുന്നത് അടിഞ്ഞ് കൂടിയിരിക്കുന്ന മ്യൂക്കസ് ഇല്ലാതാവുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഇളം ചൂടുള്ളതോ തണുത്തതോ ആയ വസ്തുക്കള്‍ നെറ്റിയില്‍ വെക്കുന്നത് തലവേദനയെ കുറക്കുന്നു. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. വേദന സംഹാരികള്‍ കഴിക്കുന്നവരാണെങ്കില്‍ സ്വയം ഇഷ്ടത്തിന് കഴിക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ടത്
സൈനസ് മൂലമുണ്ടാവുന്ന തലവേദന സാധാരണ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാറുന്നതാണ്. എന്നാല്‍ ഇത്തരം വേദന പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ വിട്ടുമാറാതെ നില്ക്കുകയാണെങ്കില് നല്ലൊരു ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സാ നടപടികള്‍ കൈക്കൊള്ളുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് മറ്റ് ചില രോഗങ്ങള്‍ക്കുള്ള സാധ്യതയേയും കാണിക്കുന്നുണ്ട്. നിസ്സാരമാണെന്ന് കരുതി നാം ഒഴിവാക്കുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അശ്രദ്ധ കാണിക്കരുത്.



Click it and Unblock the Notifications
