For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സ് ഉറപ്പ് നല്‍കും വ്യായാമ ടിപ്‌സ്‌ ഇതെല്ലാം

|

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് പലപ്പോഴും ഹൃദയാഘാതം മൂലമാണ്. എന്നാൽ ഇതാണ് കാരണം എന്ന് തിരിച്ചറിഞ്ഞിട്ടും പലപ്പോഴും അതിനെ പ്രതിരോധിക്കാൻ പലരും ശ്രമിക്കുന്നില്ല. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നും എന്താണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്നും പലരും മനസ്സിലാക്കുന്നില്ല. ഇന്നത്തെ ജീവിത ശൈലിയും, മടിയും, ഭക്ഷണ ശീലവും എല്ലാമാണ് പലപ്പോഴും പ്രശ്നങ്ങൾ വഷളാക്കുന്നത്. വ്യായാമക്കുറവും ജങ്ക്ഫുഡുകളും അവസ്ഥ പിന്നേയും മോശമാക്കുന്നു.

Exercise Routine For Longevity

എന്നാൽ ഇനി അല്‍പ സ്വൽപ വ്യായാമം ശീലമാക്കിക്കോളൂ. കാരണം അത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആയുസ്സിന് വിലങ്ങ് തടിയാവുന്ന ശീലങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ് വ്യായാമക്കുറവ്. ഇനി ആയുർദൈർഘ്യത്തിന് വേണ്ടി വ്യായാമം ചെയ്ത് തുടങ്ങാവുന്നതാണ്. നാളെ മുതൽ തന്നെ വ്യായാമത്തിന് തുടക്കം കുറിക്കാം. കൃത്യമായ ചിട്ടയോടെ ദിവസവും ചെയ്താല്‍ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.

അമിതവ്യായാമം വേണ്ട

ഒരു ആവേശത്തിന്‍റെ പുറത്ത് വ്യായാമം ചെയ്യാൻ തുടങ്ങുമ്പോൾ ആദ്യം തന്നെ അതികഠിനമായ വ്യായാമമുറകളായിരിക്കും പലരും ശീലിക്കുക. എന്നാൽ ഇത്തരത്തില്‍ ചെയ്യുന്ന വ്യായാമം നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയല്ല ആയുസ്സെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ഒരു കണക്ക് വെച്ച് വേണം ഇത് ചെയ്യുന്നതിന്. അല്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അമിതവ്യായാമം ആവേശത്തിന് ചെയ്യുമ്പോൾ ഓർക്കേണ്ടത് അത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുള്ളത് തന്നെയാണ്.

രണ്ട് മണിക്കൂർ നേരം ചെയ്യുക

വ്യായാമം തുടങ്ങുമ്പോൾ ഒരുമിച്ച് രണ്ട് മണിക്കൂർ നേരം ചെയ്യാൻ ആർക്കും സാധിക്കില്ല. എങ്കിലും ഇടക്ക് അൽപം വിശ്രമിച്ചും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. രണ്ട് മണിക്കൂർ നേരം വ്യായാമം ചെയ്യാൻ പരിശ്രമിക്കണം. ആദ്യത്തെ ദിവസം ഒരു മണിക്കൂർ ആണെങ്കിൽ അടുത്ത ദിവസം അതിന്‍റെ സമയം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കണം. എങ്ങനെയായാലും രണ്ട് മണിക്കൂർ വരെയെങ്കിലും ദിവസവും ശീലമാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നുണ്ട്.

ബുദ്ധിമുട്ടുള്ളവ

ചിലർ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് വേണ്ടി ബുദ്ധിമുട്ടുള്ള വ്യായാമങ്ങൾ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. കാരണം രണ്ട് മണിക്കൂർ നേരം വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണെങ്കിൽ അത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ശരീരത്തിന് ബുദ്ധിമുട്ടേറിയ വ്യായാമങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത് നിങ്ങള്‍ക്ക് പ്രതിസന്ധികൾ ഭാവിയിൽ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

വ്യായാമവും ഭക്ഷണവും
വ്യായാമവും ഭക്ഷണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വ്യായാമം ചെയ്യുന്നു എന്ന് കരുതി കണ്ണിൽ കാണുന്നതെല്ലാം വലിച്ച് വാരി കഴിക്കാൻ ശ്രമിക്കരുത്. അത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുന്നുവെങ്കിൽ പ്രോട്ടീൻ വിറ്റാമിൻ ഒക്കെ അടങ്ങിയ മിതമായ ഭക്ഷണം കഴിക്കാൻ ശീലിക്കണം. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. തോന്നിയത് പോലെ ഭക്ഷണം കഴിക്കുകയാണെങ്കിൽ അതൊരിക്കലും നിങ്ങളുടെ ആരോഗ്യത്തിന് ഉപകാരപ്പെടുന്ന അവസ്ഥയിൽ ആയിരിക്കുകയില്ല.

ഏതൊക്കെ ദിവസം?

എല്ലാ ദിവസവും വ്യായാമം ചെയ്യണം എന്ന് നിർബന്ധമില്ല. കാരണം ഇടക്ക് ശരീരത്തിന് വിശ്രമം അനിവാര്യമാണ്. അതുകൊണ്ട് ഒരുദിവസം വ്യായാമം ചെയ്തില്ല എന്ന് വെച്ച് പ്രത്യേക മാറ്റങ്ങൾ ഒന്നും നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവുന്നില്ല. പക്ഷേ ഇതിൽ മടി പിടിച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഏതൊക്കെ ദിവസം വ്യായാമം ചെയ്യണം എന്നുള്ളത് നിങ്ങൾക്ക് തീരുമാനിക്കാം.

വ്യായാമമേ ചെയ്യാത്തവർ

ചിലർ വെറും ഭക്ഷണം കഴിക്കലും ജോലിയുമായി കഴിഞ്ഞ് കൂടുന്നവരായിരിക്കും. ഇവർ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വെറുതേ ഇങ്ങനെ ഇരിക്കുന്നവരിൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് ഭാവിയിൽ പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. അല്ലെങ്കിൽ ആശുപത്രിയിൽ നിന്നും ഇറങ്ങാൻ സമയം ഉണ്ടാവില്ല എന്നതാണ് സത്യം.

നടക്കുന്നത് നല്ലത്

വ്യായാമം തുടങ്ങണം എന്ന് വിചാരിച്ച് എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാൻ ശ്രമിക്കരുത്. കാരണം ഇത് നിങ്ങളിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നടക്കാൻ ശ്രദ്ധിക്കുക. ഇത് കൊണ്ട് ആയുര്‍ദൈർഘ്യം വർദ്ധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മൾ ചെയ്യുന്ന വ്യായാമങ്ങളിൽ എന്നും ഏറ്റവും മികച്ച് നിൽക്കുന്നത് നടക്കുക എന്ന വ്യായാമം തന്നെയാണ്.

English summary

Simple Workouts Tips for Energy, Strength and Longevity

We have listed some of the best exercise routine for longevity. Read on.
Story first published: Tuesday, March 17, 2020, 18:32 [IST]
X
Desktop Bottom Promotion