Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് വളരെയധികം അപകടമുണ്ടാക്കുന്ന ഒരു അവസ്ഥ തന്നെയാണ്. മരണത്തിന് വരെ കാരണമാകുന്ന ഈ രോഗാവസ്ഥ നമ്മുടെ ആരോഗ്യത്തെ താറുമാറാക്കും എന്നതില്‍ സംശയം വേണ്ട. നാം ഓരോരുത്തരിലും പ്രമേഹം ഉണ്ട്. എന്നാല്‍ അതിന്റെ അളവ് കൂടുമ്പോഴോ അല്ലെങ്കില്‍ ക്രമാതീതമായി കുറയുമ്പോഴോ ആണ് അപകടാവസ്ഥയിലേക്ക് എത്തുന്നത്. എന്നാല്‍ പ്രമേഹം വന്നാല്‍ എന്താണ് ശരീരത്തിന് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

പ്രമേഹ രോഗികള്‍ പഞ്ചസാരയും ഭക്ഷണവും നിയന്ത്രിച്ച് ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും പ്രമേഹത്തിന്റെ അളവില്‍ മാറ്റമില്ലെങ്കില്‍ ഇനി പറയുന്ന വഴികള്‍ നിങ്ങള്‍ക്കൊന്ന് പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കൂടിയ പ്രമേഹത്തെ ദിവസം കഴിയുന്തോറും കുറക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ സ്വാധീനിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഉറക്കം പ്രധാനം
നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉറക്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ഉറക്കം കുറയുന്നത് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും പഞ്ചസാരയുടെ അളവ് ശരീരത്തില്‍ വളരെ കൂടുന്നു. രാത്രിയില്‍ ഉണ്ടാവുന്ന ഉറക്കക്കുറവ് പലപ്പോവും നിങ്ങളുടെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി പ്രമേഹം വര്‍ദ്ധിക്കുന്നു. ഇത്തരം അവസ്ഥകള്‍ മറികടക്കുന്നതിന് വേണ്ടി കൃത്യമായി ഉറങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ നിസ്സാരമായി കൈകാര്യം ചെയ്യാം.

സ്ട്രെസ് മാനേജ്മെന്റ്
ഇന്നത്തെ കാലത്ത് പലരും സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോവുന്നത്. ജോലിയും സാമ്പത്തികവും കുടുംബവും എല്ലാം പലരിലും പല വിധത്തിലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് സ്ഥിരമായി ശ്രമിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ ശരീരതത്തില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന സ്ട്രെസ്സ് ഹോര്‍മോണുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് കൂടുതല്‍ പ്രമേഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ അധിക സമ്മര്‍ദ്ദത്തിലാണെങ്കില്‍, നിങ്ങളുടെ സാധാരണ പ്രമേഹ നിയന്ത്രണ ദിനചര്യകള്‍ പിന്തുടരുക എന്നത് അല്പം ബുദ്ധിമുട്ടായിരിക്കും. ഇതും വളരെയധികം അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ലയിക്കുന്ന നാരുകള്‍
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ലയിക്കുന്ന നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പലപ്പോഴും നിങ്ങളുടെ പഞ്ചസാരയുടെ ആഗിരണത്തെ പതുക്കെയാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ അത് കൃത്യമായി പാലിച്ച് പോന്നാല്‍ മാത്രമേ ഈ മാര്‍ഗ്ഗം ഫലപ്രദമാവുകയുള്ളൂ. ലയിക്കുന്ന നാരുകളായ പരിപ്പ്, ഓട്സ്, ആപ്പിള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെ ബാധിക്കുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും പ്രമേഹത്തോടൊപ്പം തന്നെ ശരീരത്തിന്റെ ദഹനപ്രക്രിയ കൃത്യമായ രീതിയില്‍ നടക്കുന്നതിനും എല്ലാം ഈ ലയിക്കുന്ന നാരുകള്‍ സഹായിക്കുന്നു.

പച്ചക്കറികള്‍ ശീലമാക്കുക
ഭക്ഷണം നല്ല മികച്ച മാര്‍ഗ്ഗമാണ് പ്രമേഹം നിയന്ത്രിക്കുന്നതിന്. എന്നാല്‍ കഴിക്കുന്ന പച്ചക്കറികള്‍ ആരോഗ്യമുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. പ്രമേഹമുള്ളവര്‍ ദിവസവും കുറഞ്ഞത് 4-5 തവണയെങ്കിലും കഴിക്കണം. അതില്‍ പച്ചക്കറികള്‍ 90% ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കാരണം അത്രയധികം ആരോഗ്യകരമാണ് പച്ചക്കറികള്‍ എന്നതാണ് സത്യം. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് പച്ചക്കറികള്‍. ഇവ ആവശ്യത്തിന് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നു. എല്ലാ ഭക്ഷണത്തിലും പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഈ നാല് കാര്യങ്ങളും കൃത്യമായി പിന്തുടര്ന്നാല് നിങ്ങള്‍ക്ക് പ്രമേഹത്തെ വരച്ച വരയില്‍ നിര്‍ത്താം എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications