For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് മിനിറ്റില്‍ ഉറങ്ങും പട്ടാളക്കാരുടെ ട്രിക്ക് നിങ്ങള്‍ക്കും

|

ഉറക്കം ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ ദിവസവും നിങ്ങള്‍ ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഉറക്കം വരുന്നതിന് വേണ്ടി പട്ടാളക്കാര്‍ സ്ഥിരം ചെയ്യുന്ന ഒരു ട്രിക്ക് ഉണ്ട്. ഇതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ദമ്പതികള്‍ക്ക് ഇതാണ്ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ദമ്പതികള്‍ക്ക് ഇതാണ്

ഈ ലളിതമായ രീതി വേഗത്തില്‍ നിങ്ങളെ ഉറങ്ങാന്‍ സഹായിക്കും. ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്തുകൊണ്ടും ഉറക്കമില്ലായ്മ. ഉത് ഹൃദയാഘാതം വരെ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളില്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം കൃത്യമായി എപ്പോള്‍ ഉറങ്ങണം, അതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്നത്. രണ്ട് മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ സൈനികര്‍ ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട്. അത് എന്താണെന്ന് അറിഞ്ഞാല്‍ ഇനി നമുക്കും ഉറക്കത്തിന്റെ കാര്യത്തില്‍ ഈ ടിപ് പ്രയോഗിക്കാവുന്നതാണ്.

ശരീരം വിശ്രമിക്കാന്‍ അനുവദിക്കുക

ശരീരം വിശ്രമിക്കാന്‍ അനുവദിക്കുക

ഉറങ്ങാന്‍ കിടക്കുന്ന സമയം മുതല്‍ ഉറങ്ങാന്‍ കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ആദ്യം ചെയ്യേണ്ടത് മനസ്സിനേയും ശരീരത്തിനേയും വിശ്രമിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ്. അതിന് വേണ്ടി അനാവശ്യ ചിന്തകളെ മനസ്സിലേക്ക് കൊണ്ട് വരാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. മുഖത്തെ പേശികളെ ആദ്യം വിശ്രമിക്കാന്‍ അനുവദിക്കണം. അതിന് ശേഷം നിങ്ങളുടെ നെറ്റി, നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും, താടിയെല്ല്, നാവ്. അടുത്തതായി, നിങ്ങളുടെ തോളുകളിലെ പേശികള്‍ എന്നിവയെ എല്ലാം ശാന്തമാക്കി വെക്കുകയും വിശ്രമിക്കാന്‍ അനുവദിക്കുകയും ചെയ്യേണ്ടതാണ്.

ചെയ്യേണ്ട കാര്യം

ചെയ്യേണ്ട കാര്യം

നിങ്ങളുടെ വലതു കൈയിലേക്ക് നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കൊണ്ടു വരിക.. അതിന് ശേഷം കൈ നല്ലതുപോലെ ഫ്രീ ആക്കി വെക്കുക. ഇത് നല്ലതുപോലെ വിശ്രമിക്കാന്‍ അനുവദിക്കുക. നിങ്ങളുടെ കൈയ്യുടെ മുകള്‍ ഭാഗം, താഴത്തെ ഭാഗം, എന്നീ പേശികളെ ചെറിയ രീതിയില്‍ മസ്സാജ് ചെയ്യുക. നിങ്ങളുടെ ഇടതു കൈകൊണ്ട് ഇത് ആവര്‍ത്തിക്കുക. ആഴത്തില്‍ ശ്വസിക്കുക, നിങ്ങളുടെ നെഞ്ചിലും നല്ലതുപോലെ അനുവദിക്കുക.

ഇപ്പോള്‍ നിങ്ങളുടെ രണ്ട് കാലുകളിലെയും പേശികളെയും ഫ്രീ ആക്കി വിടുക. മുകളില്‍ നിന്ന് താഴേക്ക് പോകുക; ആദ്യം നിങ്ങളുടെ തുടകള്‍, പിന്നെ കാല്‍മുട്ടുകള്‍ എന്നീ ഭാഗങ്ങള്‍ എല്ലാം നല്ലതുപോലെ റിലാക്‌സ് ആക്കി ഇടുന്നതിന് ശ്രദ്ധിക്കണം.

രണ്ടാം ഭാഗം

രണ്ടാം ഭാഗം

ഇപ്പോള്‍ നിങ്ങളുടെ എല്ലാ പേശികളും ശാന്തമാണ്. ഇനി നല്ലതു പോലെ ഒരു വിഷ്വലൈസേഷന്‍ ആണ് ആവശ്യം. നിങ്ങളുടെ കണ്ണുകള്‍ അടച്ച് ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഒന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നവ തിരഞ്ഞെടുക്കുക. അതിനെക്കുറിച്ച് മാത്രം ചിന്തിച്ച് കൊണ്ടിരിക്കുക. ഇത് നിങ്ങളുടെ മനസ്സില്‍ ആഴത്തില്‍ ഉറപ്പിക്കുക. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യം മാത്രം ചിന്തിക്കുക. പത്ത് സെക്കന്‍ഡ് നേരത്തേക്ക്, നിങ്ങളുടെ തലയില്‍ മറ്റൊന്നും ചിന്തിക്കരുത്, ചിന്തിക്കരുത്, ചിന്തിക്കരുത് എന്ന വാക്കുകള്‍ ആവര്‍ത്തിക്കുക.

ആറ് ആഴ്ച

ആറ് ആഴ്ച

എന്നാല്‍ ഈ ട്രീറ്റ്‌മെന്റ് പെട്ടെന്ന് പ്രവര്‍ത്തിക്കണം എന്നില്ല. ചുരുങ്ങിയത് ആറ് ആഴചയെങ്കിലും ഇത് തുടരേണ്ടതാണ്. ഈ ശ്രമം പെട്ടെന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഉപേക്ഷിക്കരുത്. ഈ ട്രിക്ക് മാസ്റ്റര്‍ ചെയ്യുന്നതിന് ആറ് ആഴ്ച വരെ എടുത്തേക്കാം, ഇത് ക്രമേണ എളുപ്പമാകും. അതിനാല്‍ ഇത് തുടര്‍ന്ന് പോരുക. ഇത്തരം കാര്യങ്ങള്‍ മറക്കാതെ ചെയ്താല്‍ അത് നിങ്ങളുടെ ഉറക്കത്തെ നല്ലതുപോലെ സഹായിക്കുന്നുണ്ട്. ഇതിലൂടെ എല്ലാ ദിവസവും നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കുകയും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ഉറങ്ങാന്‍ മറ്റ് വഴികള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കാല്‍വിരലുകളില്‍ അമര്‍ത്തുക

കാല്‍വിരലുകളില്‍ അമര്‍ത്തുക

ഉറങ്ങാന്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കാല്‍വിരലുകളില്‍ നല്ലതുപോലെ അമര്‍ത്തുക എന്നുള്ളതാണ്. നിങ്ങളുടെ പാദങ്ങള്‍ ചൂടുള്ളതുകൊണ്ട്, കാല്‍വിരലുകളില്‍ മസ്സാജ് ചെയ്യുന്നത് മികച്ച അനുഭവം നല്‍കുന്നുണ്ട്. ഓരോ തവണയും 10 എണ്ണം വീതം ഇത് ചെയ്യുക, തുടര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതാക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തത മനസ്സിന് അനുഭവപ്പെടുകയും ചെയ്യും. ഉറക്കമില്ലായ്മയ്‌ക്കെതിരെ പോരാടാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈ മസ്സാജ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉറങ്ങാനല്ലാതെ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കണം

ഉറങ്ങാനല്ലാതെ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കണം

നിങ്ങള്‍ ഉറങ്ങാനാണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കില്‍ മനസ്സിനെ ഉണര്‍ന്നിരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഉറക്കം വരുന്നു. നിങ്ങള്‍ക്ക് ഉറങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് നിങ്ങളുടെ തലച്ചോറിനോട് പറഞ്ഞാല്‍, അത് നിങ്ങളുടെ മനസ്സിനെ ഉറങ്ങാന്‍ സഹായിക്കുന്നു. ഇത് ഒരു വിരോധാഭാസം പോലെ തോന്നുമെങ്കിലും അതിനെ റിവേഴ്സ് സൈക്കോളജി എന്ന് വിളിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്വാസോച്ഛ്വാസം തീരുമാനിക്കുക

ശ്വാസോച്ഛ്വാസം തീരുമാനിക്കുക

നിങ്ങള്‍ ശ്വസിക്കുന്നത് എന്തുകൊണ്ടും എണ്ണിക്കൊണ്ടിരിക്കുക. പകരം, 4-7-8 ശ്വസനരീതി പരീക്ഷിച്ച് നിങ്ങള്‍ വേഗത്തില്‍ ഉറങ്ങാന്‍ സാധിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടത് 4 സെക്കന്‍ഡ് ശ്വസിക്കുക, മറ്റൊരു 7 സെക്കന്‍ഡ് ശ്വാസം പിടിക്കുക, തുടര്‍ന്ന് അടുത്ത 8 സെക്കന്‍ഡ് ശ്വസിക്കുക. ഇത് നിരവധി തവണ ചെയ്യാന്‍ ശ്രമിക്കുക, എന്നാല്‍ ഉറങ്ങാന്‍ 60 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കരുത്. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഉറങ്ങാന്‍ സഹായിക്കുന്നു.

English summary

Simple Method Can Help Fall Asleep Quickly Within 2 Minutes

Here in this article we are discussing about some simple method can easily help to sleep quickly within minutes. Take a look
X
Desktop Bottom Promotion