For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍

|

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് ദന്ത ആരോഗ്യവും. നല്ല ദന്ത ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകം ആരോഗ്യകരമായ വെളുത്ത പല്ലുകളുമാണ്. എന്നാല്‍ പലരുടെയും പല്ലുകള്‍ക്ക് മഞ്ഞനിറം പ്രശ്‌നം സൃഷ്ടിച്ചേക്കാം. കറ പിടിച്ച മഞ്ഞ നിറമുള്ള പല്ല് നാലാളുകള്‍ക്കിടയില്‍ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും കാരണമായേക്കാം.

Most read: തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍Most read: തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍

വളരെയധികം ചായ അല്ലെങ്കില്‍ കോഫി കഴിക്കുന്നത് പല്ലിലെ കറയ്ക്കും മഞ്ഞ നിറത്തിനും കാരണമാകാം, അതുപോലെ സിഗററ്റ് ഉപയോഗവും. പല്ലിനെ നശിപ്പിക്കുന്നതിനും മഞ്ഞനിറം വരുത്തുന്നതിനും പ്രധാന കാരണമാണ് പുകവലി. പല്ലിലെ കറയും മഞ്ഞനിറവും മാറ്റി മുത്തുപോലെ തിളങ്ങുന്ന പല്ലുകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിപ്പറയുന്ന ചില ആയുര്‍വേദ വീട്ടുവഴികള്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പല്ലുകളുടെ നഷ്ടപ്പെട്ട സ്വാഭാവിക നിറം വീണ്ടെടുക്കാവുന്നതാണ്.

തുളസിയില

തുളസിയില

തുളസിയിലകള്‍ ഉണക്കിയെടുത്ത് നന്നായി പൊടിച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. തുളസിപ്പൊടി നിങ്ങള്‍ക്ക് നേരിട്ട് വിരലുപയോഗിച്ചോ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന പേസ്റ്റില്‍ ചേര്‍ത്തോ പല്ല് തേക്കാവുന്നതാണ്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

പല്ല് വെളുപ്പിക്കാനായി നിങ്ങള്‍ക്ക് ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാം. ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കും. ഒരു ഓറഞ്ചിന്റെ തൊലി എടുത്ത് പല്ലില്‍ മഞ്ഞ നിറമുള്ള ഭാഗത്ത് തേയ്ക്കുക. ഇതിലെ നീര് അഞ്ച് മിനിറ്റ് നേരം പല്ലില്‍ തന്നെ നിര്‍ത്തുക. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ഉപകരിക്കും.

Most read:കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?Most read:കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?

സ്‌ട്രോബെറി

സ്‌ട്രോബെറി

3-4 സ്‌ട്രോബെറി എടുത്ത് നന്നായി ചതയ്കക്കുക. ചതച്ച സ്‌ട്രോബെറി നിങ്ങളുടെ പല്ലുകളില്‍ അഞ്ച് മിനിറ്റ് നേരം ഉരയ്ക്കുക. പത്ത് ദിവസം ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് രാത്രിയില്‍ സ്‌ട്രോബറി ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാവുന്നതാണ്. സ്‌ട്രോബറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പല്ലുകള്‍ക്ക് വെളുത്ത നിറം നല്‍കാന്‍ സഹായിക്കുന്നു.

നാരങ്ങനീര്

നാരങ്ങനീര്

നാരങ്ങ നീരില്‍ ഒരു ടീസ്പൂണ്‍ വെള്ളം കലര്‍ത്തി ഇതുപയോഗിച്ച് പല്ല് ബ്രഷ് ചെയ്യുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകിയതിന് ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക. നാരങ്ങനീരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാതെ ഉപയോഗിക്കരുത്. അല്ലാത്തപക്ഷം ഇതിലെ ശക്തിയുള്ള ആസിഡ് പല്ലിലെ ഇനാമലിനും കാല്‍സ്യത്തിനും കേട് വരുത്തും. പല്ലിന്റെ വെണ്‍മയ്ക്കും ഇനാമലിന്റെ സംരക്ഷണത്തിനുമായി ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുക.

Most read:വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്Most read:വിഷാംശം നീങ്ങും കരള്‍ കിടിലനാകും; കുടിക്കേണ്ടത്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ചൂടുവെള്ളത്തില്‍ അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുക. ഈ മിശ്രിതം വായിലേക്ക് രണ്ട് മിനിറ്റ് നേരം കവിള്‍ കൊള്ളുക. ഹൈഡ്രജന്‍ പെറോക്‌സൈഡ് ഇത്തരത്തില്‍ തുടര്‍ച്ചയായി പത്ത് ദിവസം കവിള്‍ കൊള്ളുന്നതിലൂടെ നിങ്ങളുടെ പല്ലുകള്‍ക്ക് വെളുപ്പ് നിറം വരുത്താന്‍ സാധിക്കുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഈ മിശ്രിതം ഉപയോഗിച്ച്് പല്ല് തേച്ച് ചൂട് വെള്ളം ഉപയോഗിച്ച് വായ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ലുകളെ നിങ്ങള്‍ക്ക് മികച്ചതാക്കാവുന്നതാണ്. ബേക്കിംഗ് സോഡയും ടൂത്ത്‌പേസ്റ്റും യോജിപ്പിക്കുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാ നീര് വിനാഗിരി എന്നിവ ചേര്‍ക്കുന്നതും ഗുണം നല്‍കും. ഇവ അധികാമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Most read:ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റംMost read:ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം

ഉപ്പ്

ഉപ്പ്

1 ടീസ്പൂണ്‍ ഉപ്പ് നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ചേര്‍ക്കുക. അതിനുശേഷം നിങ്ങള്‍ സാധാരണയായി ചെയ്യുന്നതുപോലെ ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക. പല്ലുകളുടെ നിറത്തനും ആരോഗ്യത്തിനും ഉപ്പ് വളരെ നല്ല ഘടകമാണ്. ഉപ്പ് നിങ്ങളുടെ പല്ലുകളുടെ നഷ്ടപ്പെട്ട ധാതുസമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ പല്ലുകളെ ശുദ്ധീകരിക്കുകയും വെളുത്ത നിറം നല്‍കുകയും ചെയ്യുന്നു.

ഉമിക്കരി

ഉമിക്കരി

1 ടീസ്പൂണ് ഉമിക്കരി പൊടിച്ചത് എടുത്ത് ടൂത്ത് പേസ്റ്റില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക. പല്ലുകളില്‍ മാറ്റങ്ങള്‍ കാണുന്നത് വരെ ദിവസവും രണ്ട് നേരം ഇത് ചെയ്യുക.

ആര്യവേപ്പ്

ആര്യവേപ്പ്

3 മുതല്‍ 4 തുള്ളി ആര്യവേപ്പ് ഓയില്‍ എടുത്ത് ടൂത്ത് പേസ്റ്റില്‍ കലര്‍ത്തുക. ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക. ദിവസേന രണ്ടുതവണ ഇത്തരത്തില്‍ ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ സാധാരണ ടൂത്ത് പേസ്റ്റിനെക്കാള്‍ മികച്ച ഫലങ്ങള്‍ ലഭിക്കുക. ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്ന സസ്യമാണ് വേപ്പ്. ഇവയിലെ ഔഷധഗുണങ്ങള്‍ പല്ലിന്റെ പ്രശ്‌നങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു.

Most read:മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്Most read:മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

മോണയില്‍ നിന്നും പല്ലുകളില്‍ നിന്നും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യാനും വായ അള്‍സര്‍ ഒഴിവാക്കാനും ഓയില്‍ പുള്ളിംഗ് സഹായിക്കുന്നു. എള്ള് അല്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് 15-20 മിനുട്ട് നേരം വായില്‍ കവിള്‍ കൊള്ളുക. ഇത് വായയുടെ പേശികള്‍ക്ക് വ്യായാമം നല്‍കുകയും അതുവഴി അവയെ ശക്തിപ്പെടുത്തുകയും ടോണ്‍ ചെയ്യുകയും ചെയ്യുന്നു.

Most read:നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാംMost read:നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാം

പാല്‍

പാല്‍

ആപ്പിള്‍, കാരറ്റ്, സെലറി എന്നിവ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ഇനാമലിന് ദോഷം വരുത്താതെ നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുന്നു. പി.എച്ച് അളവ് വര്‍ദ്ധിപ്പിക്കുകയും പല്ലിന്റെ ഇനാമലിനെ ധാതുവല്‍ക്കരിക്കുകയും ചെയ്യാനായി ധാരാളം പാല്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ കഴിക്കുക.

English summary

Simple Ayurvedic Ways To Whiten Your Teeth

Simple Ayurvedic Ways To Whiten Your Teeth
X
Desktop Bottom Promotion