For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ അപകടത്തിലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണം ഇതാണ്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം പലപ്പോഴും പെട്ടുപോവുന്നത് ആന്തരികാവയവങ്ങളുടെ കാര്യത്തിലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇവ പലപ്പോഴും തിരിച്ചറിയാതെ പോവുന്നതാണ് രോഗാവസ്ഥകളില്‍ പലതിനേയും ഗുരുതരമാക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നാം നിര്‍ബന്ധമായും ചെയ്തിരിക്കണം. കാരണം കരളിന്റെ അനാരോഗ്യം നാം തിരിച്ചറിയാന്‍ സമയമെടുക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

Signs your Liver Needs Detoxification

കരള്‍ ശരീരത്തിലെ വിഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ പ്രോട്ടീനുകളെ സമന്വയിപ്പിക്കുകയും ദഹനത്തിന് ആവശ്യമായ വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്ന അവയവമാണ് കരള്‍. രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം കരളിന്റെ സഹായം കൂടിയേ തീരു. അതുകൊണ്ട് തന്നെ കരളിലുണ്ടാവുന്ന ചെറിയ മാറ്റം പോലും പലപ്പോഴും നമ്മുടെ ശരീരത്തെ വളരെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. നിങ്ങളുടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലുപരി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അമിതമായ വിയര്‍പ്പ്

അമിതമായ വിയര്‍പ്പ്

വിയര്‍പ്പ് സാധാരണ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ അമിതമായ വിയര്‍പ്പ് നിങ്ങളുടെ ആരോഗ്യത്തിന് ചില ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. അമിതമായ വിയര്‍പ്പും ശരീര ദുര്‍ഗന്ധവും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും നിങ്ങളുടെ കരളിന്റെ അനാരോഗ്യത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൂടാതെ നാവിന് മുകളില്‍ കാണുന്ന മഞ്ഞ നിറത്തിലുള്ള പൂപ്പലും അല്‍പം ശ്രദ്ധിക്കണം.

കൂര്‍ക്കംവലി

കൂര്‍ക്കംവലി

കൂര്‍ക്കം വലിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ഇത് അപകടരമായ ചില അവസ്ഥകളുടെ തുടക്കമാണ് എന്നത് പലര്‍ക്കും അറിയില്ല. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കം വലി ഉണ്ടാവുന്നുണ്ട്. എന്നാല്‍ കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് കൂര്‍ക്കം വലി എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കരളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെയാണ് ഇത് സൂചിപ്പിക്കുന്നത്.

വയറു വീര്‍ക്കല്‍

വയറു വീര്‍ക്കല്‍

കരളിന്റെ അസ്വസ്ഥതകള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ അതില്‍ വരുന്നതാണ് വയറ് വീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കുടവയറെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. കാരണം അത് പലപ്പോഴും കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. മലബന്ധമോ വയറുവേദനയോ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നായി നിങ്ങളെ അലട്ടിയേക്കാം. എന്നാല്‍ ഇത് പിന്നീട് ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കും വയറു വീര്‍ക്കുന്ന അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. കരളിന് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ക്ഷീണം അമിതമായി തോന്നുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യമായ പരിഹാരങ്ങള്‍ എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ജോലി ചെയ്യുമ്പോള്‍ പോലും ഇവരില്‍ അസ്വസ്ഥതയും പ്രശ്‌നങ്ങളും അനുഭവപ്പെടുന്നു. എന്നാല്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും കാണുന്നില്ല എന്നതാണ് ഈ ക്ഷീണത്തിന്റെ പ്രത്യേകത.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് വെറും ചര്‍മ്മ പ്രശ്‌നമായി നമ്മള്‍ കണക്കാക്കേണ്ടതില്ല. ഇത് ഒരു പക്ഷേ കരള്‍ പ്രവര്‍ത്തന രഹിതമാണ് എന്ന് സൂചിപ്പിക്കുന്നതിന്റെ ലക്ഷണമാവാം. നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മഞ്ഞ നിറമായി മാറുന്നുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുണങ്ങുകളും കണ്ണുകള്‍ക്ക് താഴെയുള്ള കറുത്തവളയങ്ങളും തടിപ്പും ചര്‍മ്മത്തിലുണ്ടാവുന്ന ചില പ്രത്യേക പാടുകളും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം വെല്ലുവിളികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്.

ഇടക്കിടെയുള്ള മൂഡ് മാറ്റം

ഇടക്കിടെയുള്ള മൂഡ് മാറ്റം

നിങ്ങള്‍ക്ക് ഇടക്കിടെയുണ്ടാവുന്ന മൂഡ്മാറ്റവും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും കരള്‍ പ്രശ്‌നത്തിന്റെ ഒരു ലക്ഷണം തന്നെയായിരിക്കും. അതുകൊണ്ട് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അമിത ദേഷ്യമോ വിഷാദമോ ഏകാഗ്രതയോ ഉണ്ടാവുകയാണെങ്കില്‍ അത് വെറും ഹോര്‍മോണ്‍ മാറ്റമായി കണക്കാക്കാതെ നമുക്ക് അല്‍പമൊന്ന് പ്രാധാന്യം നല്‍കാവുന്നതാണ്. ചിലരില്‍ ആവര്‍ത്തിച്ച് വരുന്ന തലവേദന തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

നിങ്ങളില്‍ പല പ്രശ്‌നങ്ങള്‍ മൂലം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെ കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന്. നിങ്ങളില്‍ മലബന്ധം, ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങള് കരളുമായി നമുക്ക് ചേര്‍ത്ത് വായിക്കാവുന്നതാണ്. കരളില്‍ ടോക്‌സിന്‍ നിറഞ്ഞാല്‍ അത് പലപ്പോഴും കൃത്യമായ ദഹനത്തിന് വേണ്ടി പിത്തരസം ഉത്പ്പാദിപ്പിക്കുന്നതിന് കരളിന് സാധിക്കാതെ വരുന്നുണ്ട്. അത് നിങ്ങളില്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തിച്ചേക്കാം.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കരളിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതോടെ പലപ്പോഴും ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നിവ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള എല്ലാ അവസ്ഥകളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കരള്‍ സുരക്ഷിതമാക്കാന്‍ ഈ ഭക്ഷണങ്ങള്‍കരള്‍ സുരക്ഷിതമാക്കാന്‍ ഈ ഭക്ഷണങ്ങള്‍

ശരീരം കാണിക്കും ലക്ഷണം;കരളിന്റെ ആയുസ്സ് പറയുംശരീരം കാണിക്കും ലക്ഷണം;കരളിന്റെ ആയുസ്സ് പറയും

English summary

Signs your Liver Needs Detoxification in Malayalam

Here in this article we are discussing about the signs your liver needs detox in malayalam. Take a look.
Story first published: Tuesday, April 19, 2022, 12:15 [IST]
X
Desktop Bottom Promotion