For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!

|

ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ് നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാരുകള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? രക്തചംക്രമണം, ഉപാപചയ വഴക്കം, കുടലിന്റെ ആരോഗ്യം, രക്തസമ്മര്‍ദ്ദം എന്നിവ മെച്ചപ്പെടുത്താന്‍ ഫൈബര്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമാക്കുന്നു.

Most read: വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റംMost read: വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം

സസ്യാഹാരങ്ങളില്‍ മാത്രം അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം അന്നജമാണ് ഫൈബര്‍. സസ്യകോശങ്ങള്‍ക്കുള്ളിലോ അവയുടെ ഭിത്തിയിലോ ഫൈബര്‍ കാണപ്പെടുന്നു. എന്നാല്‍ എല്ലാ സസ്യാഹാരങ്ങളിലും നാരുകളുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു. എന്നുവച്ച് ഇത്തരം ഭക്ഷണം അമിതമാകാതെയും ശ്രദ്ധിക്കണം. ഇതാ, ശരീരത്തില്‍ ഫൈബര്‍ അധികമായാല്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ചില അസ്വസ്ഥതകളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിച്ചറിയൂ.

വയറിളക്കം

വയറിളക്കം

നമ്മള്‍ കഴിക്കുന്ന ഭക്ഷണമെല്ലാം ശരീരത്തില്‍ നല്ലരീതിയില്‍ ആഗിരണം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ഒരു സമയം വളരെയധികം ഫൈബര്‍ കഴിക്കുകയാണെങ്കില്‍, ഭക്ഷണം ഉടന്‍ തന്നെ ദഹനനാളത്തിലൂടെ കടന്നുപോകുകയും വയറിളക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മലബന്ധം

മലബന്ധം

നാരുകള്‍ ശരീരത്തിലെ വെള്ളം ആഗിരണം ചെയ്യുന്നു. നിങ്ങള്‍ അമിതമായി ഫൈബര്‍ കഴിക്കുകയാണെങ്കില്‍ അത് ശരീരത്തില്‍ നിന്നുള്ള എല്ലാ വെള്ളവും ഊറ്റി എടുക്കുകയും മലബന്ധ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ മലശോധന ബുദ്ധിമുട്ടായിത്തീരുന്നു.

Most read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാംMost read:കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചില്ലറയല്ല; ജീവന്‍ തന്നെ പോയേക്കാം

ഗ്യാസ്ട്രബിള്‍

ഗ്യാസ്ട്രബിള്‍

മേല്‍പറഞ്ഞ കാര്യങ്ങള്‍ വച്ച് വളരെയധികം നാരുകള്‍ കഴിക്കുന്നത് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നു. ദഹനവ്യവസ്ഥയ്ക്ക് ഒരു സമയം വളരെയധികം നാരുകള്‍ ആഗിരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇത് സംഭവിക്കുന്നു, ഇത് ശരീരത്തില്‍ ഗ്യാസ്ട്രബിളിനും വഴിയൊരുക്കുന്നു.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിങ്ങള്‍ അമിതമായ അളവില്‍ ഫൈബറും കുറഞ്ഞ അളവില്‍ മാത്രം വെള്ളവും കഴിക്കുകയാണെങ്കില്‍, ഇത് നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യുന്നു. അതിനാല്‍, മിതമായ അളവില്‍ വേണം ദിവസവും ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍.

Most read:കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍Most read:കൊളസ്‌ട്രോളിന് തടയിടാനൊരു കൂട്ട്; അതാണ് ഈ വിരുതന്‍

വയറുവേദന

വയറുവേദന

നാരുകളുടെ അമിത ഉപഭോഗം വയറുവേദനയുടെ പ്രശ്‌നത്തിലേക്കും നയിക്കുന്നു. വളരെയധികം ഫൈബര്‍ കഴിക്കുന്നത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനാല്‍ ഇത് പിന്നീട് നിങ്ങള്‍ക്ക് വയറുവേദനയ്ക്ക് കാരണമാകുന്നു. നാരുകള്‍ അധികമായാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളാണിവ.

പരിഹാരം

പരിഹാരം

ഫൈബര്‍ ഉപഭോഗം കുറയ്ക്കുക, കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക തുടങ്ങിയ വഴികള്‍ നിങ്ങളുടെ ശരീരത്തിലെ അധിക ഫൈബര്‍ കുറയ്ക്കാന്‍ സഹായിക്കും. കഠിനമായ ലക്ഷണങ്ങളുള്ളവര്‍ക്ക് ലോ ഫൈബര്‍ ഡയറ്റ് ശീലിക്കേണ്ടിവരും. അതായത് ഇത്തരം പ്രശ്‌നങ്ങള്‍ കുറയുന്നതുവരെ ഒരു ദിവസം 10 ഗ്രാം മാത്രം ഫൈബര്‍ കഴിക്കുക.

Most read:രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെMost read:രോഗങ്ങള്‍ അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല്‍ മാറ്റം ഇതൊക്കെ

ഫൈബറിന്റെ അളവ് എത്ര?

ഫൈബറിന്റെ അളവ് എത്ര?

മനുഷ്യന് ദൈനംദിന ഭക്ഷണത്തില്‍ 30 മുതല്‍ 38 ഗ്രാം വരെ നാരുകള്‍ ആവശ്യമാണ്. എന്നിരുന്നാലും, ഒരു സ്ത്രീക്ക് ദൈനംദിന ഭക്ഷണത്തില്‍ 21 മുതല്‍ 25 ഗ്രാം വരെ നാരുകളാണ് ആവശ്യം. 50 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ഫൈബറിന്റെ അളവ് 30 ഗ്രാം ആണ്. അതേസമയം, സ്ത്രീകളുടേത് ഇത് 21 ഗ്രാമും. ഗര്‍ഭിണികളായ സത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ശുപാര്‍ശ ചെയ്യുന്ന ഫൈബറിന്റെ അളവ് 28 ഗ്രാം ആണ്. എന്നാല്‍, ഇന്ന് നാം ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളില്‍ 10ഗ്രാം നാരുകള്‍ മാത്രമാണ് ഉള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നു.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ രണ്ടുതരത്തിലുണ്ട്, ലയിക്കുന്നതും ലയിക്കാത്തതും. ശരീരത്തിന് ഇവ രണ്ടും ആഗിരണം ചെയ്യാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തിന് ഇവ രണ്ടും ആവശ്യമാണ്. ദഹനവ്യവസ്ഥയില്‍ കാണപ്പെടുന്ന വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ ആമാശയത്തില്‍ ഒരു ജെല്‍ പോലെ രൂപം കൊള്ളുന്നു. ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കാനും മലശോധന സുഗമമാക്കാനും സഹായിക്കുന്നു. പച്ചക്കറികള്‍, നട്‌സ്, വിത്ത്, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ചില പഴങ്ങള്‍ എന്നിവയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ പലതരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Most read:വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്Most read:വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള്‍ ഒന്നിച്ച് കഴിക്കരുത്

English summary

Signs You Have Excess Fiber in Your Diet

Here are some signs which tell that you are consuming too many fibers in your daily diet. Take a look.
X
Desktop Bottom Promotion