For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളിലെത്തുന്ന ഭക്ഷണം കുറവ്; ശരീരം കാണിക്കും ലക്ഷണമിത്

|

അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ദോഷഫലങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പലതരം അനാരോഗ്യകരമായ അവസ്ഥകള്‍ക്കും അമിതവണ്ണത്തിനും ഇത് വഴിവയ്ക്കും. എന്നാല്‍, അമിതമായി ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. വിശ്വസിക്കാന്‍ പ്രയാസമാണല്ലേ! അതെ, വിശപ്പ് കുറവായതിനാലോ ഭക്ഷണ നിയന്ത്രണം മൂലമോ ശരിയായി ഭക്ഷണം കഴിക്കാതിരുന്നാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

Most read: ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണംMost read: ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

കുറച്ച് മാത്രം ഭക്ഷണമേ നിങ്ങള്‍ കഴിക്കുന്നുള്ളൂവെങ്കില്‍ ശരീരത്തില്‍ മാക്രോ ന്യൂട്രിയന്റുകളുടെയും കലോറിയുടെയും കുറവുണ്ടാകും. ഭക്ഷണം കുറയ്ക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നത് രോഗപ്രതിരോധ സംവിധാനത്തെയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ശരീരത്തിലെത്തുന്ന ഭക്ഷണം നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തികയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളുണ്ട്. നിങ്ങളുടെ ശരീരം കാണിക്കുന്ന അത്തരം ചില ലക്ഷണങ്ങള്‍ ഇവയാണ്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

അസ്വാഭാവികമായ മുടി കൊഴിച്ചില്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ലെന്നാണ്. മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് നിങ്ങള്‍ക്ക് ബയോട്ടിന്‍, പ്രോട്ടീന്‍, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ആവശ്യമാണ്. വളരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ പോഷകങ്ങളൊന്നും ലഭിക്കുന്നില്ല. അതുകാരണം, നിങ്ങളുടെ മുടി കൊഴിയാന്‍ തുടങ്ങുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം

ആവശ്യത്തിന് കലോറി ശരീരത്തിലെത്തിയില്ലെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്‌നമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഈ ഏറ്റക്കുറച്ചില്‍. ഭക്ഷണത്തിന്റെ അപര്യാപ്തത കാരണം പലര്‍ക്കും തലകറക്കം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശരിയായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ഊര്‍ജ്ജക്കുറവ്

ഊര്‍ജ്ജക്കുറവ്

ആവശ്യത്തിന് ഭക്ഷണം നിങ്ങള്‍ കഴിക്കുന്നില്ലെന്നതിന്റെ സാധാരണ ലക്ഷണങ്ങളിലൊന്നാണ് ക്ഷീണം. ആവശ്യത്തിന് കലോറി ഉപഭോഗം ഇല്ലാത്തത് കാരണം നിങ്ങള്‍ക്ക് ഊര്‍ജ്ജക്കുറവ് അനുഭവപ്പെടും. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് നിങ്ങള്‍ക്ക് കലോറി ആവശ്യമാണ്. ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കലോറി നിങ്ങള്‍ കഴിക്കുകയാണെങ്കില്‍, അത് കൊഴുപ്പായി സംഭരിക്കപ്പെടും. എന്നാല്‍, നിങ്ങള്‍ കുറച്ച് കലോറി മാത്രമാണ് കഴിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്യും. കലോറി കുറയുന്നത് നിങ്ങളുടെ മെറ്റബോളിസത്തില്‍ മാറ്റം വരുത്തുകയും ചെയ്യും.

വിട്ടുമാറാത്ത ജലദോഷം

വിട്ടുമാറാത്ത ജലദോഷം

ആവശ്യത്തിന് ഭക്ഷണം ശരീരത്തില്‍ എത്തുന്നില്ലെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണമാണ് എല്ലായ്‌പ്പോഴും ജലദോഷം അനുഭവപ്പെടുന്നത്. നിങ്ങളുടെ ശരീര താപനില കുറയുന്നതിനാലാണ് ഇത്. നിങ്ങളുടെ ശരീരം ഭക്ഷണം ദഹിപ്പിക്കുകയും ചൂട് സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍, കുറച്ച് ഭക്ഷണം കഴിക്കുന്നത് തെര്‍മോജെനിസിസില്‍ കുറവുണ്ടാക്കും. നിങ്ങള്‍ക്ക് വിട്ടുമാറാത്ത ജലദോഷം അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം ഒന്ന് പരിശോധിക്കുക. അതനുസരിച്ച് കൂടുതല്‍ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം.

Most read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനംMost read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

മാനസികാവസ്ഥയിലെ മാറ്റം

മാനസികാവസ്ഥയിലെ മാറ്റം

നിങ്ങളുടെ മാനസികാവസ്ഥ മാറുന്നതിനും അടിക്കടി ക്ഷോഭിക്കുന്നതിനും ദേഷ്യപ്പെടുന്നതിനും ഒരു കാരണം വിശപ്പാണ്. ഭക്ഷണത്തിന്റെ അപര്യാപ്തത അസ്ഥിരമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുന്നു. തലച്ചോറ് ശരിയായി പ്രവര്‍ത്തിക്കാന്‍ രക്തത്തിലെ പഞ്ചസാര ക്രമമായിരിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍, നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ നേരിടാനും വികാരങ്ങള്‍ നിയന്ത്രിക്കാനും കഴിഞ്ഞെന്നുവരില്ല.

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട്

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട്

ആവശ്യത്തിന് ഭക്ഷണം ശരീരത്തിലെത്തുന്നില്ലെങ്കില്‍ ഒരു സ്ത്രീയുടെ ഗര്‍ഭധാരണ കഴിവിനെ അത് ബാധിക്കുന്നു. കലോറി ഉപഭോഗവും ഹോര്‍മോണ്‍ സംവിധാനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നിങ്ങളുടെ പ്രത്യുത്പാദന സംവിധാനത്തിന് ആവശ്യമായവ ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ പുറപ്പെടുവിക്കാന്‍ നിങ്ങളുടെ മസ്തിഷ്‌കം എന്‍ഡോക്രൈന്‍ സിസ്റ്റത്തിലേക്ക് ഒരു സിഗ്‌നല്‍ അയയ്ക്കുന്നു. എന്നാല്‍, കുറഞ്ഞ കലോറി ഉപഭോഗം നിങ്ങളുടെ തലച്ചോര്‍ അയയ്ക്കുന്ന സിഗ്‌നലുകളെ മോശമായി ബാധിക്കും. ഇത് നിങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും ഗര്‍ഭിണിയാകാനുള്ള നിങ്ങളുടെ കഴിവിനെയും ബാധിക്കും.

Most read:മഴക്കാലം പ്രമേഹ രോഗികള്‍ക്ക് കഷ്ടകാലം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ലMost read:മഴക്കാലം പ്രമേഹ രോഗികള്‍ക്ക് കഷ്ടകാലം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല

മലബന്ധം

മലബന്ധം

ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെന്നതിന്റെ മറ്റൊരു ലക്ഷണമാണ് മലബന്ധം. നിങ്ങള്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മലബന്ധം അനുഭവിക്കും. ഭക്ഷണം കഴിക്കാതിരിക്കുന്നത് തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കും. ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ ആവശ്യമാണ്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുക. നിങ്ങളുടെ ദഹനവ്യവസ്ഥയും ശരീരവും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുക.

English summary

Signs You Are Not Eating Enough Food in Malayalam

Under eating can cause several health issues. Here are some signs your body needs more food. Take a look.
Story first published: Saturday, July 31, 2021, 11:23 [IST]
X
Desktop Bottom Promotion