For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെ

|

ഒരു വ്യക്തിയുടെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്കറിയാം. ഓരോ വിറ്റാമിനുകളും ശരീരത്തില്‍ അവയുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. അത്തരത്തില്‍, ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. നിങ്ങളുടെ ശരീരത്തിലുടനീളം നിരവധി സിസ്റ്റങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് വിറ്റാമിന്‍ ഡി.

Most read: വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്Most read: വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്

മറ്റ് വിറ്റാമിനുകളില്‍ നിന്ന് വ്യത്യസ്തമായി, വിറ്റാമിന്‍ ഡി ഒരു ഹോര്‍മോണ്‍ പോലെ പ്രവര്‍ത്തിക്കുന്നു, നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഇതിന് ഒരു റിസപ്റ്റര്‍ ഉണ്ട്. കൊഴുപ്പ് മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പോലുള്ള ചില ഭക്ഷണങ്ങളില്‍ ഇത് കാണപ്പെടുന്നു. എന്നിരുന്നാലും ഭക്ഷണത്തില്‍ നിന്ന് മാത്രം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ചര്‍മ്മത്തില്‍ സൂര്യപ്രകാശം തട്ടുന്നതിലൂടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നു. വിറ്റാമിനുകളുടെ കുറവ് ഉണ്ടായാല്‍ ശരീരം അത് പല രീതിയില്‍ പ്രകടിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ ഇതാ.

പതിവിലും കൂടുതല്‍ രോഗങ്ങള്‍

പതിവിലും കൂടുതല്‍ രോഗങ്ങള്‍

വിറ്റാമിന്‍ ഡിയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുക എന്നത്. ശക്തമായ രോഗപ്രതിരോധ ശേഷി കൊണ്ട് അര്‍ത്ഥമാക്കുന്നത്, വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന അണുബാധകളെയും രോഗങ്ങളെയും നേരിടാന്‍ നിങ്ങള്‍ക്ക് നന്നായി കഴിയുമെന്നാണ്. നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍, ശരീരത്തില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു, അതിനര്‍ത്ഥം നിങ്ങള്‍ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും മുമ്പത്തേതിലും കൂടുതല്‍ ഇരയാകുമെന്നാണ്. ഈ അവസ്ഥയില്‍ സാധാരണയിലും കൂടുതലായി ഇടയ്ക്കിടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, തൊണ്ടവേദന അല്ലെങ്കില്‍ മറ്റ് അണുബാധകള്‍, അസുഖങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് പിടിപെടാം.

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം

നിങ്ങള്‍ക്ക് എത്ര ഉറങ്ങിയാലും എല്ലായ്‌പ്പോഴും ക്ഷീണിതനാണെന്ന് തോന്നുകയാണെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാകാം. വിറ്റാമിന്‍ ഡി യുടെ കുറവ് കടുത്ത ക്ഷീണത്തിന് കാരണമാകും. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ പതിവായി ക്ഷീണം അനുഭവപ്പെടുന്നവര്‍ നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുണ്ടോ എന്ന് പരിശോധിക്കുക.

Most read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

പുറംവേദന, അസ്ഥി വേദന

പുറംവേദന, അസ്ഥി വേദന

നിങ്ങളുടെ ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ഇതില്ലാതെ, നിങ്ങള്‍ കഴിക്കുന്ന കാല്‍സ്യം ഉപയോഗിക്കാന്‍ നിങ്ങളുടെ ശരീരത്തിന് കഴിയില്ല. ശക്തമായ അസ്ഥികള്‍ നിലനിര്‍ത്താന്‍ കാല്‍സ്യം അത്യാവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പുറംവേദന, കാലിലെ എല്ലുകളില്‍ വേദന, സന്ധികള്‍, വാരിയെല്ലുകള്‍ എന്നിവയില്‍ വേദന തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്രമേണ അസ്ഥി ക്ഷതത്തിനും ഇത് കാരണമായേക്കാം.

അമിതഭാരം

അമിതഭാരം

അമിതവണ്ണം ഉള്ള ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുമെന്ന് പറയുന്നു. അതിനാല്‍ നിങ്ങള്‍ അമിതഭാരമുള്ളവരാണെങ്കില്‍, നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

ബുദ്ധിപരമായ വൈകല്യങ്ങള്‍

ബുദ്ധിപരമായ വൈകല്യങ്ങള്‍

നിങ്ങള്‍ നിരന്തരം പല കാര്യങ്ങളും മറക്കുകയാണെങ്കില്‍, അതായത് നിങ്ങള്‍ക്ക് ഓര്‍മ്മത്തകരാറ് നേരിടുന്നുവെങ്കില്‍ നിങ്ങള്‍ വിറ്റാമിന്‍ ഡിയുടെ അഭാവം നേരിടുന്നുണ്ടാകാം. വിറ്റാമിന്‍ ഡി യുടെ കുറവ് ഡിമെന്‍ഷ്യ, ബുദ്ധിമാന്ദ്യം തുടങ്ങിയ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് ഒരു അപകട ഘടകമാണ്. ഡിമെന്‍ഷ്യ ബാധിച്ച ആളുകളില്‍ വിറ്റാമിന്‍ ഡിയില്‍ ഗണ്യമായ കുറവ് കാണുന്നു.

ഡിപ്രഷന്‍

ഡിപ്രഷന്‍

വിഷാദരോഗം അഥവാ ഡിപ്രഷന്‍ ബാധിക്കുന്നുവെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കാം. പല പഠനങ്ങളും പറയുന്നത് നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റവും വിറ്റാമിന്‍ ഡിയുടെ അളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.

Most read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂMost read:കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ

വിറ്റാമിന്‍ ഡി കുറവിന് കാരണം

വിറ്റാമിന്‍ ഡി കുറവിന് കാരണം

ശരീരത്തിന് വിറ്റാമിന്‍ ഡി യുടെ കുറവുണ്ടാകാന്‍ വിവിധ കാരണങ്ങളുണ്ട്. ആളുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് അവരുടെ വൃക്കകള്‍ക്ക് വിറ്റാമിന്‍ ഡിയെ അതിന്റെ സജീവ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള കഴിവ് കുറയുന്നു. രണ്ടാമതായി, ചര്‍മ്മത്തില്‍ സൂര്യപ്രകാശം തട്ടുന്നതിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ലഭിക്കുന്നു. എന്നാല്‍, നിങ്ങള്‍ വീടിനകത്ത് കൂടുതല്‍ സമയം ചെലവഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി കുറവുണ്ടാകാം. ക്രോണ്‍സ് രോഗം, സിസ്റ്റിക് ഫൈബ്രോസിസ്, സീലിയാക് രോഗം എന്നിവയുള്‍പ്പെടെയുള്ള ചില മെഡിക്കല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലും വിറ്റാമിന്‍ ഡി കുറവ് കണ്ടുവരുന്നു.

എന്താണ് ചെയ്യേണ്ടത്

എന്താണ് ചെയ്യേണ്ടത്

നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി നല്‍കാന്‍ വിവിധ വഴികളുണ്ട്. നിങ്ങളുടെ ചര്‍മ്മത്തിലൂടെയും ഭക്ഷണക്രമത്തില്‍ നിന്നും അനുബന്ധങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഇത് ലഭിക്കും. സൂര്യപ്രകാശം തട്ടിയതിന് ശേഷം നിങ്ങളുടെ ശരീരം സ്വാഭാവികമായും വിറ്റാമിന്‍ ഡി ഉണ്ടാക്കുന്നു. എന്നാല്‍ വളരെയധികം സൂര്യപ്രകാശം ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിനും ചര്‍മ്മ കാന്‍സറിനും കാരണമാകും. അതിനാല്‍ പലരും മറ്റ് സ്രോതസ്സുകളില്‍ നിന്ന് വിറ്റാമിന്‍ ഡി നേടാന്‍ ശ്രമിക്കുന്നു. മത്സ്യം, ചീസ്, മുട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ വിറ്റാമിന്‍ ഡി അളവ് വര്‍ദ്ധിപ്പിക്കും.

Most read:കുട്ടികളിലെ ഫാറ്റി ലിവര്‍; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read:കുട്ടികളിലെ ഫാറ്റി ലിവര്‍; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

English summary

Signs That a Body Needs More Vitamin D

Research is revealing the importance of vitamin D in protecting against a host of health problems. Take a look.
Story first published: Friday, April 23, 2021, 12:26 [IST]
X
Desktop Bottom Promotion