For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെറ്റബോളിസം കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

|

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഊര്‍ജമാക്കി മാറ്റുന്നതിനുള്ള നിങ്ങളുടെ ശരീരത്തിന്റെ പ്രക്രിയയാണ് മെറ്റബോളിസം അഥവാ ഉപാപചയം. ഉപാപചയ പ്രക്രിയയില്‍, ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും കലോറികള്‍ ഓക്‌സിജനുമായി സംയോജിപ്പിച്ച് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം പുറത്തുവിടുന്നു.

Most read: മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌Most read: മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

പൊതുവേ ഒരാളുടെ മെറ്റബോളിസം നല്ലതാണെങ്കില്‍, ഈ പ്രക്രിയയില്‍ മെറ്റബോളിസം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ശരീരത്തെ അധിക കൊഴുപ്പ് സംഭരിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യും. എന്നാല്‍ മെറ്റബോളിസം കുറഞ്ഞാല്‍ ശരീരത്തിന് പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുന്നു. ശരീരത്തില്‍ മെറ്റബോളിസം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ മെറ്റബോളിസം വര്‍ധിപ്പിക്കാമെന്നും അറിയാനായി ലേഖനം വായിക്കൂ.

എന്താണ് ഉപാപചയ നിരക്ക്

എന്താണ് ഉപാപചയ നിരക്ക്

നിങ്ങളുടെ മെറ്റബോളിസം ശരീരത്തിലെ ഒരൊറ്റ പ്രക്രിയയോ മെക്കാനിസമോ അല്ല. പകരം, മെറ്റബോളിസം എന്നത് നിങ്ങളുടെ ശരീരം എല്ലായ്പ്പോഴും നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും രാസപ്രവര്‍ത്തനങ്ങളുടെയും ഒരു പരമ്പരയാണ്. നിങ്ങളുടെ ശരീരം ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന വേഗതയാണ് ഉപാപചയ നിരക്ക്. ഉപാപചയ പ്രക്രിയ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ നിങ്ങളുടെ ശരീരത്തിന് ഉപയോഗിക്കാനുള്ള ഊര്‍ജ്ജമാക്കി മാറ്റുന്നു.

അടിസ്ഥാന ഉപാപചയ നിരക്ക്

അടിസ്ഥാന ഉപാപചയ നിരക്ക്

നിങ്ങളുടെ ബേസല്‍ മെറ്റബോളിക് റേറ്റ് (ബിഎംആര്‍) എന്നത് നിങ്ങളുടെ ശരീരത്തിന് ഏറ്റവും അടിസ്ഥാനപരമായ ജീവന്‍ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ കലോറികളുടെ എണ്ണമാണ്. നിങ്ങള്‍ വിശ്രമിക്കുമ്പോള്‍ പോലും, ശ്വസനം, പോഷക സംസ്‌കരണം, കോശ ഉത്പാദനം, രക്തചംക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിങ്ങളുടെ ശരീരം കലോറി കത്തിക്കുന്നു. ലിംഗഭേദം, ഉയരം, ഭാരം, വയസ്സ്, ശരീര ഘടന, ജനിതക ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാല്‍ നിങ്ങളുടെ ബി.എം.ആര്‍ നിര്‍ണ്ണയിക്കപ്പെടുന്നു.

Most read;ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധംMost read;ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

മെറ്റബോളിസം കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

മെറ്റബോളിസം കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

മെറ്റബോളിസം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ഏറ്റവും സാധാരണമായ ലക്ഷണം ശരീരത്തില്‍ അധിക കൊഴുപ്പ് ശേഖരിക്കപ്പെടുകയും മൊത്തത്തിലുള്ള ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നതാണ്. നിങ്ങളുടെ മെറ്റബോളിസത്തിന്റെ ആരോഗ്യവും കാര്യക്ഷമതയും നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് മെറ്റബോളിസം സ്വാഭാവികമായും മന്ദഗതിയിലാകുമ്പോള്‍, നിരവധി ഘടകങ്ങള്‍ മെറ്റബോളിസം കൂടുതല്‍ സാവധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഭാഗ്യവശാല്‍, ജീവിതശൈലി മാറ്റങ്ങളും അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യുന്നതും മെറ്റബോളിസത്തെ വേഗത്തിലാക്കാന്‍ സഹായിക്കും.

ശരീരഭാരം കൂടുന്നു

ശരീരഭാരം കൂടുന്നു

മെറ്റബോളിസത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരവും വ്യായാമത്തിന്റെ നിലവാരവും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നിര്‍ണായക ഘടകങ്ങളാണ്. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. കുറഞ്ഞ മെറ്റബോളിസം നിങ്ങളുടെ കലോറി പരിവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു, അതായത് ശരീരം കുറച്ച് മാത്രം കലോറി എരിക്കുന്നു. ശരീരത്തില്‍ അധികമാകുന്ന കലോറി നിങ്ങളുടെ ശരീരത്തില്‍ അധിക കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുന്നു.

Most read:ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാMost read:ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

ഭാരം കുറയ്ക്കാനുള്ള ബുദ്ധിമുട്ട്

ഭാരം കുറയ്ക്കാനുള്ള ബുദ്ധിമുട്ട്

മെറ്റബോളിസത്തിന്റെ മറ്റൊരു സാധാരണ ലക്ഷണം ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനുള്ള കഴിവില്ലായ്മയാണ്. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കുന്നത് കൂടുതല്‍ വെല്ലുവിളിയാക്കും, കാരണം ഊര്‍ജ്ജത്തിനായി കലോറി സംരക്ഷിക്കാന്‍ ശരീരം ശ്രമിക്കുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ഉണ്ടാകുമ്പോള്‍ കുറച്ച് മാത്രം കലോറികള്‍ കത്തിക്കുന്നു, ഇത് ശരീരഭാരം നിലനിര്‍ത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, മന്ദഗതിയിലുള്ള മെറ്റബോളിസം ആളുകള്‍ക്ക് അവരുടെ ഭക്ഷണക്രമത്തിലും വ്യായാമ മുറകളിലും നല്ല മാറ്റങ്ങള്‍ വരുത്തിയാലും ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം.

ക്ഷീണം

ക്ഷീണം

മെറ്റബോളിസം മന്ദഗതിയിലായാല്‍ മിക്കവര്‍ക്കും വിട്ടുമാറാത്ത ക്ഷീണമോ അലസതയോ അനുഭവപ്പെടാം. നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാണെങ്കില്‍, ഭക്ഷണം വിഘടിപ്പിക്കുകയും കലോറി ഊര്‍ജ്ജ നിലകളാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാകും. ഈ പ്രക്രിയ മന്ദഗതിയിലായാല്‍, അത് നിങ്ങളുടെ മൊത്തത്തിലുള്ള ഊര്‍ജ്ജ നില കുറയ്ക്കും. നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാണെങ്കില്‍ ഉറക്കം, അസ്വസ്ഥത എന്നിവയുണ്ടാകുന്നു.

Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

ബലഹീനത

ബലഹീനത

ബാക്ടീരിയകളോ അണുക്കളോ നിങ്ങളെ രോഗിയാക്കുന്നത് തടയാന്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ ഒരു പ്രതിരോധ സംവിധാനം ആവശ്യമാണ്. നല്ലൊരു രോഗപ്രതിരോധ ശേഷിക്ക് നല്ല മെറ്റബോളിസം ആവശ്യമാണ്. മെറ്റബോളിസം മന്ദഗതിയിലായാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് അസുഖം വരികയും ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ, നിങ്ങള്‍ക്ക് സന്ധി അല്ലെങ്കില്‍ പേശികളുടെ കാഠിന്യം, വേദന, ബലഹീനത എന്നിവയും അനുഭവപ്പെടാം.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

മെറ്റബോളിസം മന്ദഗതിയിലായ ആളുകള്‍ക്ക് വരണ്ടതും പ്രകോപിതവുമായ ചര്‍മ്മവും ചര്‍മ്മം വിണ്ടുകീറാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ തന്നെയാണ് നിങ്ങളുടെ ചര്‍മ്മത്തെയും നഖങ്ങളെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതും. മെറ്റബോളിസം കുറഞ്ഞാല്‍ വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, എണ്ണമയമുള്ള ചര്‍മ്മം, പിഗ്മെന്റേഷന്‍ എന്നിവയിലേക്ക് നയിച്ചേക്കാം.

Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌Most read:ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ; ആരോഗ്യത്തിന് അധികഗുണം നല്‍കുന്നത് ഇതാണ്‌

നേര്‍ത്ത മുടി

നേര്‍ത്ത മുടി

മുടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ ആവശ്യമാണ്. മന്ദഗതിയിലുള്ള മെറ്റബോളിസം നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങളുടെ ഉപഭോഗത്തെ ബാധിക്കുകയും നിങ്ങളുടെ മുടിക്ക് മുമ്പത്തെപ്പോലെ ശക്തവും ആരോഗ്യകരവുമായി വളരാന്‍ കഴിയാതെ വരികയും ചെയ്യും. ചിലരില്‍ ഇത് മുടി കൊഴിച്ചിലിലേക്കും നയിച്ചേക്കാം. ചിലരില്‍ മുടി പതിവിലും മങ്ങിയതായി കാണപ്പെടും.

മൂഡ് സ്വിംഗ്‌സ്

മൂഡ് സ്വിംഗ്‌സ്

മെറ്റബോളിസം മന്ദഗതിയിലാകുന്നതുമായി ബന്ധപ്പെട്ട ഒരു സാധാരണ ലക്ഷണമാണ് മൂഡ് സ്വിംഗ്. മന്ദഗതിയിലുള്ള മെറ്റബോളിസം ഉള്ളവര്‍ക്ക് മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാം അല്ലെങ്കില്‍ വികാരങ്ങള്‍ക്ക് കൂടുതല്‍ അടിമപ്പെടും. ചില സന്ദര്‍ഭങ്ങളില്‍, മെറ്റബോളിസം മന്ദഗതിയിലായ ആളുകള്‍ക്ക് വിഷാദ ലക്ഷണങ്ങളോ ഉത്കണ്ഠയോ അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

Most read:യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍Most read:യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും ഈ ഡ്രൈ ഫ്രൂട്ടുകള്‍

ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കുറവ്

ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കുറവ്

മന്ദഗതിയിലുള്ള മെറ്റബോളിസത്തിന്റെ മറ്റൊരു പാര്‍ശ്വഫലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ മറവി ആണ്. നിങ്ങളുടെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഹ്രസ്വകാല ഓര്‍മ്മക്കുറവ് അനുഭവപ്പെടാം. നിങ്ങളുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളിയായേക്കാം.

English summary

Signs Of Slow Metabolism in Body in Malayalam

Your metabolism is your body’s process for converting the food you eat into energy. Here are the signs of slow metabolism in body.
Story first published: Tuesday, July 19, 2022, 10:47 [IST]
X
Desktop Bottom Promotion