For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ ചര്‍മ്മത്തിലെ ചൊറിച്ചിലും നഖത്തിലെ മാറ്റവും

|

കൊവിഡ് എന്ന മഹാമാരി 2019-ലാണ് ഉത്ഭവിച്ചത്. ഇപ്പോള്‍ 2022-ലും അതിശക്തമായി തന്നെ കൊവിഡ് നിലനില്‍ക്കുന്നു എന്നുള്ളത് വളരെയധികം ദു:ഖകരമായ കാര്യമാണ്. ലോകത്ത് നിരവധി പേരാണ് കൊവിഡ് മഹാമാരിയില്‍ മരണമടഞ്ഞത്. എല്ലാ അവസ്ഥയിലും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കെട്ടകാലത്തിലൂടെയാണ് ലോകം കടന്നു പോവുന്നത് എന്ന് നമുക്ക് നിസംശയം പറയാന്‍ സാധിക്കുന്നുണ്ട്. കൊവിഡ് ലോകത്തിലെ എല്ലാവരുടേയും നിലനില്‍പ്പിനെ വളരെ മോശമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിന് പരിഹാരം കാണുന്നതിന് ഓരോരുത്തരും നെട്ടോട്ടമോടുന്ന കാഴ്ച നാം കാണുന്നുണ്ട്.

Signs of Omicron On Skin

നമ്മുടെ സര്‍ക്കാരും ആരോഗ്യ സംവിധാനങ്ങളും എല്ലാം കൊവിഡിനെ ഇല്ലാതാക്കുന്നതിനും അതില്‍ നിന്ന് ലോകത്തെ കരകയറ്റുന്നതിനും രാപകലില്ലാതെ കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ഒമിക്രോണ്‍ എന്ന വേരിയന്റ് കൂടി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതിവ്യാപന ശേഷിയുള്ള ഈ വേരിയന്റ് ലോകത്തില്‍ പെട്ടെന്നാണ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചര്‍മ്മത്തിലും നഖത്തിലും വരെ ഒമിക്രോണ്‍ ലക്ഷണം കണ്ടെത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ഒമിക്രോണ്‍ വ്യാപനം

ഒമിക്രോണ്‍ വ്യാപനം

ഒമിക്രോണ്‍ വ്യാപനം ഇപ്പോള്‍ തന്നെ വളരെ പെട്ടെന്ന് പല രാജ്യങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഏകദേശം നൂറിലധികം രാജ്യങ്ങളില്‍ തന്നെ ഇത് വളരെ വേഗം പടര്‍ന്ന് പിടിക്കുന്നുണ്ട്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ വിറപ്പിച്ച് കൊണ്ടിരിക്കുകയാണ്. യുകെ, യു എസ് പോലുള്ള രാജ്യങ്ങളില്‍ പ്രബല വകഭേമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇത്. ആഗോള തലത്തില്‍ 11 % കൊവിഡ് കേസുകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഒമിക്രോണ്‍ അപകടകാരിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പക്ഷേ രോഗബാധ പെട്ടെന്ന് പടരുന്നതിനാലാണ് ലോകരാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ ലക്ഷണങ്ങള്‍

ഒമിക്രോണ്‍ ലക്ഷണങ്ങള്‍

കൊവിഡ് ലക്ഷണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും സ്വയം ഐസൊലേറ്റ് ചെയ്യപ്പെടുകയും വേണം. എന്തൊക്കെയാണ് ഒമിക്രോണ്‍ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ചെറിയ പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മല്‍, അതിതീവ്രമായ ശരീരവേദന, ക്ഷീണം, രാത്രിയിലെ അമിതവിയര്‍പ്പ്, മനം പുരട്ടല്‍, ഛര്‍ദ്ദി എന്നിവയാണ് സാധാരണ ഒമിക്രോണ്‍ ലക്ഷണങ്ങള്‍.

മറ്റ് ചില ലക്ഷണങ്ങള്‍

മറ്റ് ചില ലക്ഷണങ്ങള്‍

എന്നാല്‍ ഇതിനെല്ലാം പുറമേ ഇപ്പോള്‍ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പാണ് ഇപ്പോള്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടെന്ന് പറയുന്ന ലക്ഷണം. കൊവിഡിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ തന്നെ ചര്‍മ്മത്തിലെ തടിപ്പും തിണര്‍പ്പും ഉണ്ടായിരുന്നു. എന്നാല്‍ ഇവ ആവര്‍ത്തിച്ച് വരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ചൂടുകുരു പോലെയുള്ള തിണര്‍പ്പാണ് ചര്‍മ്മത്തില്‍ കാണപ്പെടുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത് എന്നുള്ളതാണ് ഈ ലക്ഷണം കൊവിഡിനൊപ്പം ഉണ്ടാവുന്നതാണ് എന്ന് പറയുന്നതിന് കാരണം.

ചര്‍മ്മത്തിലെ മറ്റ് ചില ലക്ഷണങ്ങള്‍

ചര്‍മ്മത്തിലെ മറ്റ് ചില ലക്ഷണങ്ങള്‍

ചര്‍മ്മത്തിലും ചുണ്ടുകളിലും നഖങ്ങളിലും ഇവ പ്രത്യക്ഷപ്പെടുന്നു എന്നതാണ്. ഇത്തരത്തില്‍ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, ചര്‍മ്മത്തിലും ചുണ്ടുകളിലും നഖങ്ങളിലും വൈറസിന്റെ ഒരു പുതിയ ലക്ഷണം കാണപ്പെടുന്നു എന്നാണ് സൂചിപ്പിക്കുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ നമ്മുടെ ചര്‍മ്മത്തിന്റെ ടോണ്‍ അനുസരിച്ച് ഇളം, ചാര അല്ലെങ്കില്‍ നീല നിറമുള്ള ചര്‍മ്മം, ചുണ്ടുകള്‍ അല്ലെങ്കില്‍ നഖം എന്നിവയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഈ അടയാളങ്ങളെ മുന്നറിയിപ്പ് അടയാളങ്ങള്‍ എന്ന് കരുതി കൃത്യമായ പരിഹാരം കാണേണ്ടതാണ്.

പുതിയ ലക്ഷണങ്ങള്‍

പുതിയ ലക്ഷണങ്ങള്‍

ഒമിക്രോണിന്റെ പുതിയ ലക്ഷണങ്ങളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമിതമായ വിയര്‍പ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അസാധാരണമായ ലക്ഷണം. ഇത് കൂടാതെ മൂക്കൊലിപ്പ്, മനം പുരട്ടല്‍ എന്നിവയും ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ പെടുന്നതാണ്. എന്നാല്‍ കൊവിഡ് ലക്ഷണം പോലെ മണം നഷ്ടമാവുന്നതോ, രുചി നഷ്ടമാവുന്നതോ ഒമിക്രോണ്‍ ലക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്ത് തന്നെയായാലും സാമൂഹിക അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഇടുന്നതും ഒരു കാരണവശാലും ഒഴിവാക്കരുത്. എന്ന് മാത്രമല്ല കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുക്കുന്നതിനും ശ്രദ്ധിക്കണം.

ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്ആശങ്കയായി ഒമിക്രോണ്‍; രോഗപ്രതിരോധം കൂട്ടാന്‍ ചെയ്യേണ്ടത് ഇത്

English summary

Signs of Omicron On Skin, Lips And Nails In Malayalam

Here in this article we are sharing the signs of omicron on skin, lips and nails. Take a look.
X
Desktop Bottom Promotion