For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരം

|

കൊറോണ വൈറസിന്റെ രണ്ടാം തരംഗം യഥാര്‍ത്ഥത്തില്‍ ഒരു വലിയ അളവില്‍ രോഗികളെ സൃഷ്ടിക്കുകയും നിരവധി ജീവനുകള്‍ കവര്‍ന്നെടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതിനാല്‍, നിലവില്‍ പലര്‍ക്കും ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡുകളുടെ സഹായം തേടേണ്ട സാഹചര്യമുണ്ട്. അതുകാരണം കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഓക്‌സിജന്‍ വിതരണത്തില്‍ പല പ്രതിസന്ധികളും സൃഷ്ടിച്ചു. രാജ്യത്ത് ഓക്‌സിജന്‍ വിതരണത്തില്‍ വലിയ കുറവുണ്ടായി.

Most read: ഭീഷണിയായി പുതിയ കോവിഡ് വകഭേദം; കണ്ടെത്തിയത് വിയറ്റ്‌നാമില്‍Most read: ഭീഷണിയായി പുതിയ കോവിഡ് വകഭേദം; കണ്ടെത്തിയത് വിയറ്റ്‌നാമില്‍

കഠിനമായ കോവിഡ് രോഗികള്‍ക്ക് ശ്വാസിക്കാന്‍ വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നു എന്നത് സ്ഥിരീകരിച്ച കാര്യമാണ്. അതിനാല്‍, ശരീരത്തിലെ ഓക്‌സിജന്റെ അളവില്‍ എല്ലായ്‌പ്പോഴും കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുകയും കുറവ് അനുഭവപ്പെട്ടാല്‍ നേരത്തേ ചികിത്സ തേടുകയും ചെയ്യുന്നത് കോവിഡ് പ്രതിരോധം വേഗത്തിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ അപക സാധ്യതയും കുറയ്ക്കാന്‍ സാധിക്കും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ പ്രകടമാകുന്ന ചില പ്രധാന ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

കോവിഡും ഓക്‌സിജന്റെ അളവും

കോവിഡും ഓക്‌സിജന്റെ അളവും

കോവിഡ് ഒരു ശ്വാസകോശ സംബന്ധമായ അസുഖമാണ്. അതില്‍ ഈ വൈറസ് ശ്വസനവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചില സമയങ്ങളില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യും. കൊറോണ വൈറസ് അണുബാധ മൂലം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകില്ല. ഓക്‌സിജന്റെ അളവ് താഴ്ന്ന നിലയില്‍ തന്നെ തുടരുന്നതിനാല്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളും അവയവങ്ങളും തകരാറിലാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ കോവിഡ് മാരകമായി മാറുന്നത്.

കുറഞ്ഞ ഓക്‌സിജന്റെ അളവ്

കുറഞ്ഞ ഓക്‌സിജന്റെ അളവ്

കോവിഡ് ബാധിച്ചാല്‍ എല്ലായ്‌പ്പോഴും ഓക്‌സിജന്റെ അളവ് കുറവ് കാണിക്കണമെന്നില്ല. ലഘുവായ വൈറസ് ബാധയാണെങ്കില്‍ പനി, ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആയിരിക്കാം കാണിക്കുന്നത്. എന്നിരുന്നാലും, ഏതെങ്കിലും ഘട്ടത്തില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതോ ശ്വാസതടസ്സം അനുഭവിക്കുന്നതോ ആയ ആളുകള്‍ ആശുപത്രിയില്‍ എത്തി വൈദ്യസഹായം തേടേണ്ടതായുണ്ട്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില സൂചനകള്‍ ഇതാ:

Most read:പുകവലി കോവിഡിന് കാരണമാകുമോ? വിദഗ്ധര്‍ പറയുന്നത്Most read:പുകവലി കോവിഡിന് കാരണമാകുമോ? വിദഗ്ധര്‍ പറയുന്നത്

ശ്വാസതടസ്സം

ശ്വാസതടസ്സം

ഹൈപ്പോക്‌സിയ അല്ലെങ്കില്‍ കുറഞ്ഞ ഓക്‌സിജന്റെ അളവ് ശ്വാസതടസ്സം, ശ്വസനത്തില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. രോഗിയുടെ ശരീരത്തിന് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെങ്കില്‍ ആ വ്യക്തിക്ക് സാധാരണയായി പ്രവര്‍ത്തനങ്ങളില്‍ പ്രയാസം നേരിടുന്നു. ഈ അവസ്ഥയില്‍ അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നേക്കാം.

നെഞ്ച് വേദന

നെഞ്ച് വേദന

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് നെഞ്ചുവേദനയും നെഞ്ചില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം. അത് നിസ്സാരമായി എടുക്കരുത്. ഈ ഘട്ടത്തില്‍ ഉടനേതന്നെ രോഗികള്‍ ആശുപത്രിയിലെത്തി ചികിത്സ തേടുക.

Most read:മഴക്കാലത്ത് ഈ രോഗങ്ങള്‍ക്കെതിരേ വേണം കരുതല്‍Most read:മഴക്കാലത്ത് ഈ രോഗങ്ങള്‍ക്കെതിരേ വേണം കരുതല്‍

ആശയക്കുഴപ്പം

ആശയക്കുഴപ്പം

ഓക്‌സിജന്റെ ക്രമമായ അളവ് ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. എന്നാല്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് ഒരു വ്യക്തിയുടെ ചിന്താശേഷിയെ ബാധിക്കുകയും അവരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. അതിനാല്‍ ആശയക്കുഴപ്പവും തലവേദനയും ഓക്‌സിജന്‍ അളവ് കുറയുന്നതിന്റെ ഒരു നിര്‍ണ്ണായക സൂചനകളാണ്.

ചുണ്ടിലും മുഖത്തും നീല നിറം

ചുണ്ടിലും മുഖത്തും നീല നിറം

സാധാരണ സാഹചര്യങ്ങളില്‍, നിങ്ങളുടെ ചുവന്ന രക്താണുക്കള്‍ നിങ്ങളുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്നു. ആ രക്താണുക്കള്‍ കടും ചുവപ്പ് നിറമായതിനാല്‍ ചര്‍മ്മത്തിന് നേര്‍ത്ത പിങ്ക് നിറമോ അല്ലെങ്കില്‍ ചുവപ്പ് നിറമോ നല്‍കുന്നു. എന്നാല്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലാത്ത രക്തം കടും നീലകലര്‍ന്ന ചുവപ്പായാണ് കാണപ്പെടുന്നത്. തല്‍ഫലമായി, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തിനും ചുണ്ടിനും നീല നിറം ലഭിക്കും. ഈ അവസ്ഥ സയനോസിസ് എന്നും അറിയപ്പെടുന്നു. ചുണ്ടുകളുടെ നീലകലര്‍ന്ന നിറം അല്ലെങ്കില്‍ നിറം കുറയുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ സൂചനയായിരിക്കാം.

Most read:കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണംMost read:കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണം

അസ്വസ്ഥത

അസ്വസ്ഥത

കോവിഡ് രോഗികളില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് അവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നുവെന്നതിന്റെ മറ്റൊരു ലക്ഷണമായിരിക്കാം. കൂടാതെ ഈ ഘട്ടത്തില്‍ അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതുണ്ട്.

മൂക്ക് കൂടുതലായി തുറക്കുന്നത്

മൂക്ക് കൂടുതലായി തുറക്കുന്നത്

സാധാരണരീതിയില്‍ ശ്വാസമെടുക്കുമ്പോള്‍ മൂക്ക് കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഓക്‌സിജന്‍ അളവ് കുറഞ്ഞാല്‍, ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതിനാല്‍ നാസാദ്വാരങ്ങള്‍ കൂടുതലായി വികസിപ്പിക്കേണ്ടതായി വരുന്നു. ശ്വാസോച്ഛ്വാസം നടക്കുമ്പോള്‍ നാസികാദ്വാരം വളരെയധികം തുറക്കുമ്പോള്‍, ഒരു വ്യക്തിക്ക് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്നും ശരിയായി ശ്വസിക്കാന്‍ പ്രയാസമാണെന്നും മനസിലാക്കാം.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

രക്തത്തിലെ സാധാരണ ഓക്‌സിജന്‍ അളവ്

രക്തത്തിലെ സാധാരണ ഓക്‌സിജന്‍ അളവ്

രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്റെ അളവിനെയാണ് ശരീരത്തിലെ ഓക്‌സിജന്റെ അളവ് എന്ന് പറയുന്നത്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഓക്‌സിജന്റെ അളവ് മനസിലാക്കാം. ഇത് വിരലുകളിലെ ചെറിയ രക്തക്കുഴലുകളെ തിരിച്ചറിഞ്ഞ് രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്റെ അളവ് മനസിലാക്കാന്‍ സഹായിക്കും. ഇതില്‍ റീഡിങ് 95-100 ശതമാനം കാണിച്ചാല്‍ അളവ് സാധാരയാണെന്ന് മനസിലാക്കാം. ആര്‍ട്ടീരിയല്‍ ബ്ലഡ് ഗ്യാസ് (എ.ബി.ജി) ടെസ്റ്റിന്റെ സാധാരണ റീഡിങ് ഏകദേശം 75-100 മില്ലിമീറ്റര്‍ മെര്‍ക്കുറി(mmHg) ആണ്.

English summary

Signs of low oxygen level in COVID-19 patients in Malayalam

Here we are discussing the symptoms of low oxygen level Covid 19 patients. Take a look.
X
Desktop Bottom Promotion