For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ ശരീരത്തില്‍ അപകടാവസ്ഥയിലോ, കാലിലറിയാം പ്രധാനമാറ്റം

|

കൊളസ്‌ട്രോള്‍ എന്നത് നമ്മുടെ ശരീരത്തെ നല്ലതാക്കുകയും മോശമാക്കുകയും ചെയ്യുന്നതാണ്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഗുണങ്ങള്‍ നല്‍കുമ്പോള്‍ മോശം കൊളസ്‌ട്രോള്‍ അല്‍പം അപകടം ഉണ്ടാക്കുന്നു. വളരെ ഗുരുതരമായ അവസ്ഥയിലേക്ക് വരെ കൊളസ്‌ട്രോള്‍ നമ്മുടെ ശരീരത്തെ എത്തിക്കുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ നാം വേണ്ടത്ര പ്രാധാന്യം നല്‍കാതെ അതിനെ നിസ്സാരവത്കരിക്കുന്നതിലൂടെ അപകടകരമായ അവസ്ഥയിലേക്കാണ് നാം എത്തുന്നത്. ഇത് ഹൃദ്രോഗം, ഹൃദയ സ്തംഭനം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു.

Signs Of High Cholesterol Level

പലപ്പോഴും അവഗണിച്ച് വിടുന്ന ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം പ്രാധാന്യം അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് നല്‍കിയാല്‍ ഒരു തരത്തിലും നിങ്ങള്‍ക്ക് വിഷമിക്കേണ്ടി വരില്ല എന്നതാണ്. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പെട്ടെന്ന് കാല്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കാലിന്റെ നിറം മാറ്റം, നഖത്തിന്റെ നിറം മാറ്റം, വേദന എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്ങനെയാണ് കൊളസ്‌ട്രോള്‍ ശരീരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് എന്നും ഇതെങ്ങനെ കാലില്‍ മാറ്റം വരുത്തുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

കാലുകളില്‍ വേദന

കാലുകളില്‍ വേദന

കാലില്‍ പല കാരണങ്ങള്‍ കൊണ്ടും വേദനയുണ്ടാവും. പലപ്പോഴും കാല്‍ ഇടിക്കുന്നത് മൂലമോ അല്ലെങ്കില്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കാതിരുന്നാലോ എല്ലാം പലപ്പോഴും നിങ്ങളുടെ കാലില്‍ വേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുതലായ വ്യക്തിയാണെങ്കില്‍ അവരില്‍ കാലില്‍ അസാധാരണമായ വേദന ഉണ്ടാവുന്നു. കണങ്കാല്‍ മുതല്‍ നിതംബം വരെയുള്ള ഭാഗത്തെവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് വേദനയുണ്ടാവുന്നതാണ്. നടക്കുമ്പോള്‍ ഇവര്‍ക്ക് വേദന കൂടുതലാവുന്നു. വേറൊരു കാരണവും ഇല്ലാതെ നിങ്ങളില്‍ കാലിനെ വേദന ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

രാത്രി സമയത്തെ വേദന

രാത്രി സമയത്തെ വേദന

രാത്രി സമയത്ത് അധികമായും നിങ്ങളില്‍ വേദന ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങളില്‍ അതികഠിനമായ വേദന ഉണ്ടാവുന്നു. എന്നാല്‍ കട്ടിലില്‍ നിന്ന് കാല്‍ തൂക്കിയിടുമ്പോഴോ കസേരയില്‍ ഇരിക്കുമ്പോഴോ വേദന കുറയുന്നു. അതിന് കാരണം ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പാദങ്ങളിലേക്കുള്ള ഗുരുത്വാകര്‍ഷണം വര്‍ദ്ധിക്കുന്നത് വഴി രക്തപ്രവാഹം കൃത്യമാവുന്നു. എന്നാല്‍ കിടക്കുമ്പോള്‍ ഇവരില്‍ കാലിന് വേദന വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ചര്‍മ്മവും നഖവും മാറുന്നു

ചര്‍മ്മവും നഖവും മാറുന്നു

ചര്‍മ്മത്തിന്റേയും നഖത്തിന്റെയും മാറ്റങ്ങള്‍ നമുക്ക് കൊളസ്‌ട്രോള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാലുകളില്‍ ഉള്ള രോമം കൊഴിയുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന് കാരണം കാലിലേക്ക് ആവശ്യത്തിന് രക്തപ്രവാഹം ലഭിക്കാത്തതാണ്. ഇത് കൂടാതെ കാലുകളിലെ ചര്‍മ്മത്തില്‍ വ്യത്യാസവും കാല്‍ വിരലുകള്‍ കട്ടിയുള്ളതായി മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും കൊളസ്‌ട്രോള്‍ ലെവല്‍ ശരീരത്തില്‍ കൂടുതലാണ് എന്നത്.

ചര്‍മ്മത്തിന്റെ അസാധാരണ നിറം

ചര്‍മ്മത്തിന്റെ അസാധാരണ നിറം

നിങ്ങളുടെ കാലുകളില്‍ അസാധാരണമാം വിധം നിറം മാറ്റം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നതും കൂടുതലുള്ള കൊളസ്‌ട്രോളിനെയാണ്. കാലുകളുടെ നിറം വിളറിയതുപോലെ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ കാല്‍ തൂക്കിയിടുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം ചുവപ്പോ പര്‍പ്പിള്‍ നിറമോ ആയി മാറുന്നത് നിങ്ഹള്‍ക്ക് കാരണം. ചിലരില്‍ രക്തചംക്രമണത്തിന്റെ അഭാവം മൂലം കാല്‍വിരലുകള്‍ നീലകലര്‍ന്നതോ വിളറിയതോ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്.

പാദങ്ങളില്‍ തണുപ്പ്

പാദങ്ങളില്‍ തണുപ്പ്

തണുപ്പ് കാലത്ത് തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ പാദങ്ങളില്‍ എല്ലാ സമയത്തും തണുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നുന്നോ, എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെന്നാണ്. ഇത് സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് പ്രായമാവുമ്പോള്‍ ഇത് വര്‍ദ്ധിച്ച് വരുന്നുണ്ട്. എന്നിരുന്നാലും, കാലുകള്‍ തണുപ്പുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഡോക്ടറെ കണ്ട് അതിനുള്ള പരിഹാരം കാണേണ്ടതാണ്.

ഉണങ്ങാത്ത വ്രണങ്ങള്‍

ഉണങ്ങാത്ത വ്രണങ്ങള്‍

കാലില്‍ മുറിവുണ്ടെങ്കില്‍ അത് ഉണങ്ങാന്‍ മടി കാണിക്കുന്നോ, അത് കൂടാതെ ഇടക്കിടക്ക് വ്രണങ്ങള്‍ ഉണ്ടാവുന്നോ എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം രക്തചംക്രമണം കുറയുന്നത് കാലിലെ മുറിവ് ഉണങ്ങാതിരിക്കാന്‍ കാരണമാകുന്നുണ്ട്. ഇസ്‌കെമിക് അള്‍സര്‍ എന്നാണ് ഈ മുറിവുകള്‍ അറിയപ്പെടുന്നത്. ഇവ പലപ്പോഴും വേദനാജനകമായിരിക്കും. ഇതിന്റെ ഫലമായി മുറിവുകള്‍ക്ക് കറുപ്പോ അല്ലെങ്കില്‍ തവിട്ട് നിറമോ ആയിരിക്കും ഉണ്ടായിരിക്കും.

മരവിപ്പ് അല്ലെങ്കില്‍ ബലഹീനത

മരവിപ്പ് അല്ലെങ്കില്‍ ബലഹീനത

നിങ്ങളുടെ കാലുകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ് എന്ന് തോന്നുന്നോ? എന്നാല്‍ അതൊരിക്കലും സാധാരണമായ ഒരു കാര്യമല്ല. കാരണം നിങ്ങള്‍ക്ക് കാലുകള്‍ അതികഠിനമായ മരവിപ്പോ അല്ലെങ്കില്‍ ബലഹീനതയോ ഉണ്ടെന്ന് തോന്നിയാല്‍ ഒരു കാരണവശാലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അപകടകരമായ അവസ്ഥയില്‍ കൊളസ്‌ട്രോള്‍ ഉണ്ട് എന്നത് തന്നെയാണ്. വിശ്രമിക്കുമ്പോള്‍ പോലും ഈ ലക്ഷണം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.

ടിഷ്യു നശിച്ച് പോവുന്നത്

ടിഷ്യു നശിച്ച് പോവുന്നത്

കാലുകളിലെ ടിഷ്യൂ നശിച്ച് പോവുന്നത് അപകടകരമായ അവസ്ഥയില്‍ കൊളസ്‌ട്രോള്‍ ഉള്ള നല്ലൊരു വിഭാഗം ആളുകളിലും സംഭവിക്കുന്നതാണ്. ചിലരില്‍ അത് അല്‍പം തീവ്രമായി കാണപ്പെടുന്നു. കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥകളില്‍ ഇത് ടിഷ്യു നശിച്ച് പോവുന്നതിനും ഗംഗ്രീന്‍ എന്ന അവസ്ഥക്ക് വരെ കാരണമാകും, ഇത് കൈകാലുകളും ജീവനും വരെ ഭീഷണിയുമാകാം. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കഴിക്കുക എന്നിവയെല്ലാം പിന്തുടരാവുന്നതാണ്.

നിങ്ങളില്‍ പ്രമേഹം അപകടാവസ്ഥയിലോ, കാല്‍ പറയുംനിങ്ങളില്‍ പ്രമേഹം അപകടാവസ്ഥയിലോ, കാല്‍ പറയും

വായ്പ്പുണ്ണ് ഒരു ദിവസം കൊണ്ട് മാറ്റാന്‍വായ്പ്പുണ്ണ് ഒരു ദിവസം കൊണ്ട് മാറ്റാന്‍

English summary

Signs Of High Cholesterol Level In Your Legs In Malayalam

Here in this article we are sharing the signs and symptoms of high cholesterol level in your legs in malayalam. Take a look.
Story first published: Saturday, May 14, 2022, 12:56 [IST]
X
Desktop Bottom Promotion