For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാംഗ്രീന്‍ ശ്രദ്ധിക്കണം; കൊവിഡ് നിസ്സാരക്കാരനല്ല ഗുരുതരമെന്നതിന്റെ ലക്ഷണം

|

കൊവിഡ് അതിന്റെ എല്ലാ വിധത്തിലുള്ള ക്രൂരതയും പുറത്തെടുത്തിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നേരിയ ആശ്വാസം എന്ന നിലക്ക് ഇതിന്റെ തീവ്രത അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ല എന്നത് തന്നെയയാണ് കാര്യം. അതുകൊണ്ട് തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ഇനിയും ധാരാളമാണ്. ഓരോ ദിവസം ചെല്ലുന്തോറും കൊവിഡ് ബാധയില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല എന്നുള്ളത് തന്നെയാണ്. ഇതില്‍ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതാണ് ഗാംഗ്രീന്‍ എന്ന ഗുരുതരാവസ്ഥ.

വൈറ്റ് ഫംഗസിന് പുറമേ യെല്ലോ ഫംഗസും; ഏറ്റവും അപകടകാരി, ലക്ഷണങ്ങള്‍ ഇതാവൈറ്റ് ഫംഗസിന് പുറമേ യെല്ലോ ഫംഗസും; ഏറ്റവും അപകടകാരി, ലക്ഷണങ്ങള്‍ ഇതാ

ഡല്‍ഹിയിലെ ഡോ. റാം മനോഹര്‍ ലോഹിയ (ആര്‍എംഎല്‍) ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ ചര്‍മ്മത്തില്‍ ഗാംഗ്രീന്‍ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ കോവിഡ് -19 ന്റെ ഒരു പ്രധാന അടയാളമായിരിക്കുമെന്നാണ് പറയുന്നത്. 65 കാരനായ കോവിഡ് രോഗിയുടെ ഒരു കേസ് ആണ് പഠനവിധേയമാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശലക്ഷണങ്ങള്‍ക്ക് മുന്‍പ് തന്നെ ഗാംങ്ഗ്രീനിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. രക്ത വിതരണത്തിന്റെ അഭാവം മൂലം ടിഷ്യൂകള്‍ മരിക്കുന്ന അവസ്ഥയാണ് ഗാംഗ്രീന്‍. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കൊവിഡും രോഗാവസ്ഥയും

കൊവിഡും രോഗാവസ്ഥയും

കൊവിഡ് എങ്ങനെ ഗാംഗ്രീനിലും വില്ലനാവുന്നു എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. അതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് കോവിഡ് -19 രക്തം കട്ടപിടിക്കുന്നത് അപൂര്‍വവും കഠിനവുമായ കേസുകള്‍ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. ഇത് ചര്‍മ്മത്തെ വളരെയധികം ദോഷകരമായി മാറും എന്നുമാണ് പറയുന്നത്. സാധാരണയായി കൊവിഡ് രോഗമുക്തിക്ക് ശേഷം പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പലരേയും അലട്ടാറുണ്ടെങ്കിലും ഗാങ്ഗ്രീന്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നാണ് പറയുന്നത്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കൊറോണവൈറസ് ഹൈപ്പര്‍ കൊയാഗുലേഷനാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത് വഴി കൈകളിലേയും കാലുകളിലേയും രക്തം കട്ട പിടിക്കുകയും അത് കൃത്യസമയത്ത് തിരിച്ചറിയാതെ പോവുന്നത് ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ ചര്‍മ്മത്തിന്റെ നിറം മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കൊവിഡ് രോഗമുക്തിക്ക് ശേഷമാണ് ഇത്തരം അവസ്ഥകള്‍ പലരിലും കണ്ട് വരുന്നത്. കാല്‍ വിരലുകളില്‍ കടുത്ത വേദന, ശരീരത്തില്‍ സൂചികുത്തുന്നത് പോലുള്ള വേദന, ശരീരത്തിന്റെ ഒരു ഭാഗം തളരുത, വിരലിന്റെ നിറം മാറുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കൊവിഡ് എന്ന വില്ലന്‍

കൊവിഡ് എന്ന വില്ലന്‍

വൈറസ് ശരീരത്തില്‍ എത്തുന്നത് വഴി ശരീരത്തിലെ ഒരു അണുബാധ ഒരു ചെയിന്‍ പ്രതിപ്രവര്‍ത്തനത്തിന് കാരണമാകുകയും അവയവത്തിനും ടിഷ്യുവിനും കേടുപാടുകള്‍ സംഭവിക്കുകയും ഒന്നിലധികം അവയവങ്ങളുടെ തകരാറിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ സെപ്‌സിസ് സംഭവിക്കുന്നു.എന്നിരുന്നാലും,വിവിധ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഒരു അവയവത്തിൽ രക്തം കട്ടപിടിക്കുന്നതുമൂലം ഗാംഗ്രീന്റെ വികസനം രോഗത്തിൻറെ അവസ്ഥ ഗുരുതരമാക്കുന്നു."സെപ്സിസും ചര്‍മ്മ പ്രശ്‌നങ്ങളും തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു". കോവിഡ് -19 രക്തം കട്ടപിടിക്കുന്നത് അപൂർവവും കഠിനവുമായ കേസുകൾക്ക്

കാരണമാകുമെന്നാണ് പറയുന്നത്.

കേസ് പഠനം

കേസ് പഠനം

ഇപ്പോള്‍ രോഗം സ്ഥീരകരിച്ച 65 വയസുള്ള രോഗിക്ക് മുന്‍കാല കോമോര്‍ബിഡിറ്റികളോ പ്രോട്രോംബോട്ടിക് രോഗത്തിന്റെ ചരിത്രമോ ഉണ്ടായിരുന്നില്ല. ഈ അവസ്ഥ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, രോഗിക്ക് വലതു കൈകാലുകളില്‍ ബലഹീനത, വേദന എന്നിവ പത്ത് ദിവസത്തേക്ക് നീണ്ട് നിന്നു. തുടര്‍ന്ന് 5 ദിവസത്തേക്ക് ചുമയും പനിയും ഉണ്ടാവുകയും ചെയ്തു. പിന്നീടാണ് കാലുകളില്‍ ഇരുണ്ട നിറവ്യത്യാസം കാണുകയും ചെയ്തു. എന്നാല്‍ 5 ദിവസത്തിന് ശേഷം രോഗി പള്‍മണറി എംബോളിസം മൂലം മരിച്ചു.

കൊവിഡും രോഗവുമായുള്ള ബന്ധവും

കൊവിഡും രോഗവുമായുള്ള ബന്ധവും

കോവിഡ് -19 മായി ബന്ധപ്പെട്ട ത്രോംബോസിസിന് മുമ്പ് ചര്‍മ്മത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് രക്തം കട്ടപിടിക്കുന്നത് മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. മറ്റ് കോവിഡ് -19 ചര്‍മ്മപ്രശ്‌നങ്ങളേക്കാള്‍ തിണര്‍പ്പ് പോലുള്ളവ അണുബാധയുടെ മറ്റൊരു ലക്ഷണമാണ് ഗാങ്ഗ്രീന്‍. ഈ സാഹചര്യത്തില്‍, ശ്വാസകോശ ലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്പായി സംഭവിച്ച ത്രോംബോസിസിന്റെ ഈ ലക്ഷണങ്ങള്‍ കോവിഡ് -19 രോഗത്തിന്റെ തീവ്രതയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ്.

വിരലിലെ ചെമ്പ് മോതിരത്തിന്റെ ശക്തി നിസ്സാരമല്ല; ദിവസവും ധരിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിവിരലിലെ ചെമ്പ് മോതിരത്തിന്റെ ശക്തി നിസ്സാരമല്ല; ദിവസവും ധരിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടി

എന്താണ് ഗാംങ്ഗ്രീന്‍?

എന്താണ് ഗാംങ്ഗ്രീന്‍?

ശരീരത്തിലെ ചില പ്രദേശങ്ങളില്‍ ആവശ്യമായ അളവില്‍ രക്തം ലഭിക്കാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന ഗുരുതരമായ രോഗമാണ് ഗാംഗ്രീന്‍. ഇത് ചര്‍മ്മത്തിലെ മാറ്റം, വേദന, വീക്കം എന്നിവ ഒക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. വിരലുകള്‍, കാല്‍പ്പാദങ്ങള്‍, കൈത്തണ്ട, കാലുകള്‍ എന്നീ അവയവങ്ങളിലാണ് കൂടുതല്‍ അസ്വസ്ഥത ഉണ്ടാവുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗാംഗ്രീന്‍ ഗുരുതരമാവുന്ന ഒരു രോഗാവസ്ഥയാണ്. കൃത്യമായി രോഗ നിര്‍ണയം നടത്തുന്നതിന് വളരെയധകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കാലിലെ മാറ്റങ്ങള്‍ നിസ്സാരമല്ല; ഹൃദയവും കരളും പണിമുടക്കിലെക്കെന്ന സൂചനകാലിലെ മാറ്റങ്ങള്‍ നിസ്സാരമല്ല; ഹൃദയവും കരളും പണിമുടക്കിലെക്കെന്ന സൂചന

ലക്ഷണങ്ങള്‍ ഇവയെല്ലാം

ലക്ഷണങ്ങള്‍ ഇവയെല്ലാം

രോഗബാധിത പ്രദേശത്ത് ചര്‍മ്മത്തിന്റെ നിറത്തില്‍ മാറ്റം വരുന്നു. തുടക്കത്തില്‍ ചുവന്ന നിറമാണെങ്കിലും പിന്നീട് കറുപ്പ് നിറമായി മാറുന്നു. ഇത് കൂടാതെ ചര്‍മ്മത്തിന്റെ വീക്കം വര്‍ദ്ധിക്കുകയും സംവേദന ക്ഷമത കുറയുകയും ചെയ്യുന്നു. ഇത് കൂടാതെ മുറിവില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വരുകയും ദ്രാവകം വരുകയും ചെയ്യുന്നു. പനിയും ഇതിനോടൊപ്പം ഉണ്ടാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. ചില സമയങ്ങളില്‍ അതികഠിനമായ വേദനയും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഈ മഹാമാരിക്കാലത്ത്.

English summary

Signs Of Gangrene Could Be An Indication Of Severe Covid; Study Says

Here in this article we are discussing about the signs of gangrene could be an indication of severe covid symptoms. Take a look.
X
Desktop Bottom Promotion