For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളേയും വിടില്ല പ്രമേഹം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

|

ഇന്നത്തെ കാലത്ത് വലിയൊരു ജനതയെ ബാധിക്കുന്ന ഒരു ആരോഗ്യ അവസ്ഥയാണ് പ്രമേഹം. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികളിലും പ്രമേഹം വരാം. കുട്ടികളിലെ പ്രമേഹത്തെ ജുവനൈല്‍ പ്രമേഹം എന്ന് വിളിക്കുന്നു. സാധാരണയായി, ടൈപ്പ്-1 പ്രമേഹം കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ ടൈപ്പ്-2 പ്രമേഹവും ഉണ്ട്. സമീപ വര്‍ഷങ്ങളില്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച്, കുട്ടികളില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതായി പറയുന്നു.

Most read: മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്Most read: മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്

ഇന്ത്യയില്‍ 5 മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളിലും 10-19 വയസ്സുവരെയുള്ള കൗമാരക്കാരിലും സാംക്രമികേതര രോഗങ്ങളുടെ സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍വേ പറയുന്നു. നേരത്തെ കുട്ടികളില്‍ ടൈപ്പ്-1 പ്രമേഹം മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും പിന്നീട് ടൈപ്പ്-2 പ്രമേഹവും കാണപ്പെടാന്‍ തുടങ്ങി. എന്നാല്‍, ടൈപ്പ്-2 നെ അപേക്ഷിച്ച് കുട്ടികളില്‍ കൂടുതലായി ഉള്ളത് ടൈപ്പ്-1 പ്രമേഹമാണ്. കുട്ടികളിലെ പ്രമേഹത്തിന്റെ ചില പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.

കൂടിയ അളവിലുള്ള മൂത്രം

കൂടിയ അളവിലുള്ള മൂത്രം

ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് മൂത്രമൊഴിക്കല്‍ കൂടുന്നത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തത്തില്‍ ടോക്‌സിക് അന്തരീക്ഷത്തിലേക്ക് നയിക്കുന്നു. ഈ അധിക പഞ്ചസാര ഒഴിവാക്കി ശരീരത്തിന്റെ ബാലന്‍സ് തിരികെ കൊണ്ടുവരാന്‍ ശരീരം ശ്രമിക്കുന്നു. അതിനാല്‍, വൃക്കകള്‍ അമിതമായി മൂത്രം ഉത്പാദിപ്പിക്കുന്നു.

അമിത ദാഹം

അമിത ദാഹം

ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനാല്‍ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാം. നഷ്ടപ്പെട്ട ജലാംശം നിലനിര്‍ത്താന്‍, കുട്ടിക്ക് ദാഹം തോന്നുകയും കൂടുതല്‍ വെള്ളം കുടിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടി പതിവായി വെള്ളം ആവശ്യപ്പെടുകയാണെങ്കില്‍, അവന്റെ ഡോക്ടറോട് സംസാരിക്കുക. ഇത് ടൈപ്പ് 1 പ്രമേഹത്തിന്റെ മുന്നറിയിപ്പ് അടയാളമായിരിക്കാം.

Most read:മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണംMost read:മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം

കടുത്ത വിശപ്പ്

കടുത്ത വിശപ്പ്

നാം കഴിക്കുന്ന ഭക്ഷണത്തെ ശരീരം ഗ്ലൂക്കോസാക്കി മാറ്റുന്നു. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടിക്ക് ഇന്‍സുലിന്‍ കുറവായതിനാല്‍ ശരീരത്തിന് ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയില്ല. ഇത് ഒരു വ്യക്തിക്ക് ഊര്‍ജ്ജം കുറഞ്ഞതായി അനുഭവപ്പെടുന്നു. അതിനാല്‍ വിശപ്പ് അകറ്റാന്‍ ശരീരം കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും. നിങ്ങളുടെ കുട്ടിക്ക് വിശപ്പ് കൂടുതലാണെങ്കില്‍, ടൈപ്പ് 1 പ്രമേഹത്തിന്റെ മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവര്‍ കാണിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക.

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച

കണ്ണിലെ ലെന്‍സിനെ പോഷിപ്പിക്കുന്നത് ദ്രാവകങ്ങളാണ്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കണ്ണിന്റെ വഴക്കത്തെ ബാധിക്കുന്നു. ഇത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ കാഴ്ച സാധാരണ നിലയിലാകും. ടൈപ്പ് 1 പ്രമേഹത്തിന്റെ മുന്നറിയിപ്പ് അടയാളമാണ് കാഴ്ചയിലെ മാറ്റങ്ങള്‍.

Most read:സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍Most read:സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍

അമിതമായ ക്ഷീണം

അമിതമായ ക്ഷീണം

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളിലൊന്ന് ബലഹീനതയും ക്ഷീണവുമാണ്. അമിതവും വിശദീകരിക്കാനാകാത്തതുമായ ക്ഷീണവും ബലഹീനതയും ടൈപ്പ് 1 പ്രമേഹത്തിന്റെ ദൃശ്യമായ മുന്നറിയിപ്പ് ലക്ഷണമാണ്.

അകാരണമായ ഭാരക്കുറവ്

അകാരണമായ ഭാരക്കുറവ്

ശരീരം കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുകയും പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുമെങ്കിലും, പ്രാഥമിക ഊര്‍ജം നല്‍കുന്ന സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രമേഹബാധിതനായ കുട്ടിക്ക് അകാരണമായി ഭാരക്കുറവ് അനുഭവപ്പെടാം. ശരീരത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഊര്‍ജ്ജം നഷ്ടപ്പെടുന്ന കോശങ്ങളെ സഹായിക്കുന്നില്ല. ശരീരത്തിലെ കൊഴുപ്പും പേശികളും നഷ്ടപ്പെടുന്നതിനാല്‍ ശരീരത്തിന്റെ പിണ്ഡം കുറയുന്നു.

Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

വായനാറ്റം

വായനാറ്റം

ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് ശരീരം കൊഴുപ്പ് ഉപയോഗിക്കുമ്പോള്‍, അത് കെറ്റോണുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. കീറ്റോണുകള്‍ ശ്വാസത്തിന് ഒരു പഴത്തിന്റെ ഗന്ധം നല്‍കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍, ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള കെറ്റോണുകള്‍ കെറ്റോ അസിഡോസിസിലേക്ക് നയിച്ചേക്കാം. ഇത് ജീവന്‍ അപകടപ്പെടുത്താന്‍ വരെ കാരണമാകുന്ന അവസ്ഥയാണ്.

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധ

ടൈപ്പ് 1 പ്രമേഹത്തിന്റെ മറ്റൊരു മുന്നറിയിപ്പ് സൂചനയാണിത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ജനനേന്ദ്രിയ അവയവങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. കാരണം അവ യോനിയില്‍ യീസ്റ്റ്, ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്ക് വ്യാപിക്കാന്‍ അവസരമൊരുക്കുന്നു. ഇത് പെണ്‍കുഞ്ഞിന്റൈ യോനിയിലും മൂത്രനാളിയിലുമുള്ള നിരവധി അണുബാധകള്‍ക്ക് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ് അണുബാധയുടെ ആവൃത്തി കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടംMost read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

ഓക്കാനം, ഛര്‍ദ്ദി

ഓക്കാനം, ഛര്‍ദ്ദി

ഇത് ടൈപ്പ് 1 ഡയബറ്റിസിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തിനായി കാര്‍ബോഹൈഡ്രേറ്റിനുപകരം ശരീരം കൊഴുപ്പും പേശികളും കത്തിച്ചാല്‍, അത് കെറ്റോണുകള്‍ പുറത്തുവിടുന്നു. ചെറിയ അളവില്‍, അവ വലിയ നാശമുണ്ടാക്കില്ല, എന്നാല്‍ ഉയര്‍ന്ന അളവില്‍ ആയാല്‍ അത് രക്തത്തില്‍ വിഷാംശം വരുത്തി ഓക്കാനം, ഛര്‍ദ്ദി എന്നിവയിലേക്ക് നയിക്കുന്നു.

English summary

Signs Of Diabetes In Children You Must Not Ignore in Malayalam

Diabetes is affecting a huge population today. Not just adults, diabetes can affect children as well. Here are some signs of diabetes in children you must not ignore.
Story first published: Friday, May 20, 2022, 10:56 [IST]
X
Desktop Bottom Promotion