Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
കുട്ടികളേയും വിടില്ല പ്രമേഹം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
ഇന്നത്തെ കാലത്ത് വലിയൊരു ജനതയെ ബാധിക്കുന്ന ഒരു ആരോഗ്യ അവസ്ഥയാണ് പ്രമേഹം. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികളിലും പ്രമേഹം വരാം. കുട്ടികളിലെ പ്രമേഹത്തെ ജുവനൈല്‍ പ്രമേഹം എന്ന് വിളിക്കുന്നു. സാധാരണയായി, ടൈപ്പ്-1 പ്രമേഹം കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ ടൈപ്പ്-2 പ്രമേഹവും ഉണ്ട്. സമീപ വര്‍ഷങ്ങളില്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച്, കുട്ടികളില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതായി പറയുന്നു.
ഇന്ത്യയില്‍ 5 മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളിലും 10-19 വയസ്സുവരെയുള്ള കൗമാരക്കാരിലും സാംക്രമികേതര രോഗങ്ങളുടെ സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍വേ പറയുന്നു. നേരത്തെ കുട്ടികളില്‍ ടൈപ്പ്-1 പ്രമേഹം മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും പിന്നീട് ടൈപ്പ്-2 പ്രമേഹവും കാണപ്പെടാന്‍ തുടങ്ങി. എന്നാല്‍, ടൈപ്പ്-2 നെ അപേക്ഷിച്ച് കുട്ടികളില്‍ കൂടുതലായി ഉള്ളത് ടൈപ്പ്-1 പ്രമേഹമാണ്. കുട്ടികളിലെ പ്രമേഹത്തിന്റെ ചില പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.

കൂടിയ അളവിലുള്ള മൂത്രം
ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് മൂത്രമൊഴിക്കല്‍ കൂടുന്നത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തത്തില്‍ ടോക്സിക് അന്തരീക്ഷത്തിലേക്ക് നയിക്കുന്നു. ഈ അധിക പഞ്ചസാര ഒഴിവാക്കി ശരീരത്തിന്റെ ബാലന്‍സ് തിരികെ കൊണ്ടുവരാന്‍ ശരീരം ശ്രമിക്കുന്നു. അതിനാല്‍, വൃക്കകള്‍ അമിതമായി മൂത്രം ഉത്പാദിപ്പിക്കുന്നു.

അമിത ദാഹം
ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനാല്‍ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാം. നഷ്ടപ്പെട്ട ജലാംശം നിലനിര്‍ത്താന്‍, കുട്ടിക്ക് ദാഹം തോന്നുകയും കൂടുതല്‍ വെള്ളം കുടിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടി പതിവായി വെള്ളം ആവശ്യപ്പെടുകയാണെങ്കില്, അവന്റെ ഡോക്ടറോട് സംസാരിക്കുക. ഇത് ടൈപ്പ് 1 പ്രമേഹത്തിന്റെ മുന്നറിയിപ്പ് അടയാളമായിരിക്കാം.

കടുത്ത വിശപ്പ്
നാം കഴിക്കുന്ന ഭക്ഷണത്തെ ശരീരം ഗ്ലൂക്കോസാക്കി മാറ്റുന്നു. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടിക്ക് ഇന്‍സുലിന്‍ കുറവായതിനാല്‍ ശരീരത്തിന് ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയില്ല. ഇത് ഒരു വ്യക്തിക്ക് ഊര്‍ജ്ജം കുറഞ്ഞതായി അനുഭവപ്പെടുന്നു. അതിനാല്‍ വിശപ്പ് അകറ്റാന്‍ ശരീരം കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും. നിങ്ങളുടെ കുട്ടിക്ക് വിശപ്പ് കൂടുതലാണെങ്കില്‍, ടൈപ്പ് 1 പ്രമേഹത്തിന്റെ മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവര്‍ കാണിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക.

മങ്ങിയ കാഴ്ച
കണ്ണിലെ ലെന്‍സിനെ പോഷിപ്പിക്കുന്നത് ദ്രാവകങ്ങളാണ്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കണ്ണിന്റെ വഴക്കത്തെ ബാധിക്കുന്നു. ഇത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ കാഴ്ച സാധാരണ നിലയിലാകും. ടൈപ്പ് 1 പ്രമേഹത്തിന്റെ മുന്നറിയിപ്പ് അടയാളമാണ് കാഴ്ചയിലെ മാറ്റങ്ങള്‍.

അമിതമായ ക്ഷീണം
കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളിലൊന്ന് ബലഹീനതയും ക്ഷീണവുമാണ്. അമിതവും വിശദീകരിക്കാനാകാത്തതുമായ ക്ഷീണവും ബലഹീനതയും ടൈപ്പ് 1 പ്രമേഹത്തിന്റെ ദൃശ്യമായ മുന്നറിയിപ്പ് ലക്ഷണമാണ്.

അകാരണമായ ഭാരക്കുറവ്
ശരീരം കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുകയും പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുമെങ്കിലും, പ്രാഥമിക ഊര്‍ജം നല്കുന്ന സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രമേഹബാധിതനായ കുട്ടിക്ക് അകാരണമായി ഭാരക്കുറവ് അനുഭവപ്പെടാം. ശരീരത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഊര്‍ജ്ജം നഷ്ടപ്പെടുന്ന കോശങ്ങളെ സഹായിക്കുന്നില്ല. ശരീരത്തിലെ കൊഴുപ്പും പേശികളും നഷ്ടപ്പെടുന്നതിനാല്‍ ശരീരത്തിന്റെ പിണ്ഡം കുറയുന്നു.

വായനാറ്റം
ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് ശരീരം കൊഴുപ്പ് ഉപയോഗിക്കുമ്പോള്‍, അത് കെറ്റോണുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. കീറ്റോണുകള്‍ ശ്വാസത്തിന് ഒരു പഴത്തിന്റെ ഗന്ധം നല്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍, ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള കെറ്റോണുകള്‍ കെറ്റോ അസിഡോസിസിലേക്ക് നയിച്ചേക്കാം. ഇത് ജീവന് അപകടപ്പെടുത്താന്‍ വരെ കാരണമാകുന്ന അവസ്ഥയാണ്.

യീസ്റ്റ് അണുബാധ
ടൈപ്പ് 1 പ്രമേഹത്തിന്റെ മറ്റൊരു മുന്നറിയിപ്പ് സൂചനയാണിത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ജനനേന്ദ്രിയ അവയവങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. കാരണം അവ യോനിയില്‍ യീസ്റ്റ്, ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്ക് വ്യാപിക്കാന്‍ അവസരമൊരുക്കുന്നു. ഇത് പെണ്കുഞ്ഞിന്റൈ യോനിയിലും മൂത്രനാളിയിലുമുള്ള നിരവധി അണുബാധകള്‍ക്ക് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ് അണുബാധയുടെ ആവൃത്തി കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം.

ഓക്കാനം, ഛര്‍ദ്ദി
ഇത് ടൈപ്പ് 1 ഡയബറ്റിസിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തിനായി കാര്‍ബോഹൈഡ്രേറ്റിനുപകരം ശരീരം കൊഴുപ്പും പേശികളും കത്തിച്ചാല്‍, അത് കെറ്റോണുകള്‍ പുറത്തുവിടുന്നു. ചെറിയ അളവില്‍, അവ വലിയ നാശമുണ്ടാക്കില്ല, എന്നാല്‍ ഉയര്‍ന്ന അളവില്‍ ആയാല്‍ അത് രക്തത്തില്‍ വിഷാംശം വരുത്തി ഓക്കാനം, ഛര്‍ദ്ദി എന്നിവയിലേക്ക് നയിക്കുന്നു.



Click it and Unblock the Notifications