For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ തലവേദനയും നിസ്സാരമല്ല: അപകടകരമായ തലവേദനക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തം

|

തലവേദന എന്നത് ഒരു സാധാരണ രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ചിലരില്‍ ഇത് മൈഗ്രേയ്ന്‍, ചിലരില്‍ സാധാരണ തലവേദന, ചിലരില്‍ പനിയോടൊപ്പം വരുന്ന തലവേദന എന്നിങ്ങനെ ഇവ മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. തലവേദന പക്ഷേ ഗുരുതരമാണ് എന്ന അവസ്ഥയിലേക്ക് ചിലപ്പോഴെങ്കിലും എത്തിപ്പെടാറുണ്ട്. അതിന് വേണ്ടി ചില ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നുണ്ട്. തലവേദന ഗുരുതരാവസ്ഥയിലേക്കോ അല്ലെങ്കില്‍ അപകടത്തിലേക്കോ എത്തുമ്പോള്‍ അത് സൂചിപ്പിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Signs Of A Dangerous Headache In Malayalam

എന്നാല്‍ ഒരു സാധാരണ തലവേദനയും അപകടകരമായ തലവേദനയും തമ്മിലുള്ള ചില വ്യത്യാസങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിച്ച് വരുന്ന ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും ഇതിലുണ്ടാവുന്ന അപകടകരമായ സാഹചര്യത്തെയാണ്. എന്നാല്‍ എങ്ങനെയാണ് ഒരു സാധാരണ തലവേദനയും അപകടകരമായ തലവേദനയും തിരിച്ചറിയുന്നത് എന്ന് നമുക്ക് നോക്കാം. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള ഒന്നല്ല എന്നുള്ളതാണ് സത്യം. ചില തലവേദനകള്‍ മറ്റ് ചില രോഗത്തിന്റെ ലക്ഷണങ്ങളാവാം. ഇത്തരം കാര്യങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. എന്നാല്‍ മാത്രരമം കൃത്യമായ ചികിത്സക്ക് സാധിക്കുകയുള്ളൂ എന്നതാണ് സത്യം. അല്ലാത്ത പക്ഷം അത് വീണ്ടും അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് തലവേദന ഉണ്ടാവുന്നതിന് പിന്നിലെ ഗുരുതരമായ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ലേഖനം അതിന് നിങ്ങളെ സഹായിക്കും.

ഹെമറാജിക് (രക്തസ്രാവം) സ്‌ട്രോക്ക്

ഹെമറാജിക് (രക്തസ്രാവം) സ്‌ട്രോക്ക്

വളരെയധികം അപകടകരമായ അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് മനസ്സിലാവില്ല. നിങ്ങളുടെ മസ്തിഷ്‌കത്തിലെ ഒരു രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഹെമറാജിക് സ്‌ട്രോക്ക് എന്ന ഗുരുതരമായ അവസ്ഥ സംഭവിക്കുന്നത്. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങളെ പലപ്പോഴും പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്തതാണ് അപകടത്തിന് വഴിവെക്കുന്നത്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇതിനെ മിനി സ്‌ട്രോക്ക് എന്നും വിളിക്കാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങള്‍ക്ക് തീവ്രത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് ഒരു സാധാരണ സ്‌ട്രോക്ക് പോലെ അത്ര സമയം നീണ്ട് നില്‍ക്കുന്നില്ല. ഇതി പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ തലവേദന തന്നെയാണ് ആദ്യം കാണപ്പെടുന്ന ലക്ഷണം. അതിനെ ഒരു കാരണവശാലും അവഗണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മെനിഞ്ചൈറ്റിസ്

മെനിഞ്ചൈറ്റിസ്

മെനഞ്ചൈറ്റിസ് മൂലം നിങ്ങളില്‍ തലവേദന ഉണ്ടാവുന്നുണ്ട്. എന്താണ് മെനഞ്ചൈറ്റിസ് എന്നത് പലര്‍ക്കും അറിയില്ല. നിങ്ങളുടെ തലച്ചോറിന്റെ സംരക്ഷിത പാളിയില്‍ ഉണ്ടാവുന്ന വീക്കത്തെയാണ് മെനഞ്ചൈറ്റിസ് എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്നത് ഒരു വൈറല്‍ അണുബാധ മൂലമാണ്. ഇത്തരം അവസ്ഥയില്‍ തലവേദന വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ വളരെ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് ചെറിയ തലവേദനയെങ്കില്‍ പോലും ഡോക്ടറെ കാണുന്നതിനോ അത് കൃത്യമായി മനസ്സിലാക്കുന്നതിനോ ശ്രദ്ധിക്കേണ്ടതാണ്. തലച്ചോറിലുണ്ടാവുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങളിലും ഗുരുതരമായ തലവേദനയാണ് ആദ്യ ലക്ഷണം.

ശ്രദ്ധിക്കേണ്ടത് എപ്പോള്‍?

ശ്രദ്ധിക്കേണ്ടത് എപ്പോള്‍?

നിങ്ങളുടെ തലവേദന എപ്പോള്‍ ഗുരുതരമായി മാറുന്നുണ്ട് എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് മുന്‍പ് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് മുന്‍പ് തലവേദനയുടെ ചരിത്രമില്ലെങ്കില്‍ അത് പലപ്പോഴും അപകടകരമായ ഒന്നാണ് എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിന് അടിയന്തിരമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് കാരണമാകുന്നതും ഡോക്ടറെ ഉടനെ കാണണം എന്നും പറയുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ താഴെ പറയുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പെട്ടെന്ന് വരുന്ന തലവേദന ശ്രദ്ധിക്കണം. ഇത് പെട്ടെന്ന് വരുകയും പെട്ടെന്ന് തന്നെ പോവുകയും ചെയ്യുന്നുണ്ട്. വെറും അഞ്ച് മിനിറ്റില്‍ താഴെയായിരിക്കും ഇതിന്റെ ദൈര്‍ഘ്യം. ഇതില്‍ വേദന അതികഠിനമായിരിക്കും. വളരെ അപകടകരമായ അവസ്ഥയാണ് ഇതിലുണ്ടാവുന്നത്. ഇത് കൂടാതെ പ്രമേഹം അല്ലെങ്കില്‍ എച്ച്‌ഐവി പോലുള്ള നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതും ശ്രദ്ധിക്കണം. നിങ്ങള്‍ കീമോതെറാപ്പി പോലുള്ളവ എടുക്കുമ്പോള്‍ തലവേദനയുണ്ടെങ്കിലും ഡോക്ടറെ സമീപിക്കണം. ഇത് കൂടാതെ നിങ്ങള്‍ക്ക് കൈയ്യോ കാലോ മരവിപ്പ് അല്ലെങ്കില്‍ ബലഹീനത, സംസാരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ, അപസ്മാരം അല്ലെങ്കില്‍ മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവയുള്ള അവസ്ഥയിലും തലവേദന ഗുരുതരമായി മാറുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

തലയുടെ പുറകിലൂടെയുള്ള വേദനയും നിസ്സാരമല്ല. ഇത് കൂടാതെ കഴുത്തിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള വേദനയും നിസ്സാരമാക്കരുത്. പ്രായവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. 50 വയസ്സ് കഴിഞ്ഞവര്‍ അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ രോഗാവസ്ഥയെ വിലയിരുത്തി സിടി സ്‌കാന്‍ ഉള്‍പ്പടെയുള്ളവ നടത്തുന്നതിന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് ഉണ്ടാവുന്ന തലവേദനയെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കരള്‍ അപകടത്തിലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണം ഇതാണ്കരള്‍ അപകടത്തിലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണം ഇതാണ്

most read:ധമനികളിലെ ബ്ലോക്കിന് കാരണമാവും ഭക്ഷണങ്ങള്‍ ഇതെല്ലാം

English summary

Signs Of A Dangerous Headache In Malayalam

Here un this article we are sharing some dangerous signs of a headache in malayalam. Take a look
Story first published: Wednesday, April 20, 2022, 18:20 [IST]
X
Desktop Bottom Promotion