Just In
- 34 min ago ശുക്രന്റെ രാശിമാറ്റം: പന്ത്രണ്ട് രാശികളിലും അനുകൂല പ്രതികൂല ഫലങ്ങള്‍, സൗഭാഗ്യം ഇവര്‍ക്ക്
- 1 hr ago രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- 2 hrs ago ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- 3 hrs ago പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
Don't Miss
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Movies ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പ്രതിരോധശേഷി നശിക്കും, ചര്‍മ്മം വരളും; വിറ്റാമിന്‍ സി കുറഞ്ഞാല്‍ ശരീരം പ്രതികരിക്കുന്നത് ഇങ്ങനെ
ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് വിറ്റാമിനുകളുടെ പങ്ക് വളരെ വലുതാണ്. മനുഷ്യ ശരീരത്തിന് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ സി. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനും മറ്റ് വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനും കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിന്‍ സി. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സി വിറ്റാമിന്‍ വളരെ നല്ലതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് തടയാന്‍ ഇത് ഫലപ്രദമാണ്. വിറ്റാമിന്‍ സി നിങ്ങളുടെ ശരീരത്തിന് ശക്തമായ രോഗപ്രതിരോധ സംവിധാനം ഒരുക്കിക്കൊടുക്കുന്നു.
നിങ്ങളുടെ ശരീരത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കേണ്ടതുണ്ട്. വിറ്റാമിന്‍ സി സാധാരണയായി സിട്രിക് ഭക്ഷണങ്ങളിലാണ് കണ്ടുവരുന്നത്. മതിയായ അളവില്‍ വിറ്റാമിന്‍ സി കഴിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ മനസിലാക്കുക, നിങ്ങള്‍ക്ക് വിറ്റാമിന്‍ സി യുടെ കുറവുണ്ടെന്ന്. വിറ്റാമിന്‍ സി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
മുറിവുകള്‍ സാവധാനത്തില്‍ മാത്രം ഉണങ്ങുന്നു
വിറ്റമിന്‍ സിയുടെ കുറവ് കൊളാജന്‍ രൂപീകരണം കുറയ്ക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് മുറിവുകള്‍ സാവധാനത്തില്‍ ഉണങ്ങുന്നതിന് കാരണമാകുന്നു. വിറ്റാമിന്‍ സിയുടെ അഭാവം അണുബാധയുടെ വ്യാപനവും വര്‍ദ്ധിപ്പിക്കും. കഠിനമായ അളവില്‍ വിറ്റാമിന്‍ സി കുറവുള്ളപ്പോള്‍ ഈ ലക്ഷണം ദൃശ്യമാകും.
മോണയില്‍ നിന്ന് രക്തസ്രാവം
വിറ്റാമിന്‍ സി യുടെ മറ്റൊരു സാധാരണ ലക്ഷണമാണ് മോണയില്‍ ചുവപ്പ്, വീക്കം അല്ലെങ്കില്‍ രക്തസ്രാവം. മതിയായ വിറ്റാമിന്‍ സി ഇല്ലാത്ത ഘട്ടത്തില്‍ ഗം ടിഷ്യു ദുര്‍ബലമാവുകയും വീക്കം സംഭവിക്കുകയും രക്തക്കുഴലുകളിലൂടെ രക്തസ്രാവമുണ്ടാകുകയും ചെയ്യും. വിറ്റാമിന്‍ സിയുടെ കഠിനമായ കുറവ് പല്ല് നഷ്ടപ്പെടാനും ഇടയാക്കും. വിറ്റാമിന്‍ സി നിങ്ങളുടെ രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു, ഇത് നിങ്ങളുടെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു. ആരോഗ്യമുള്ള പല്ലുകള്‍ക്കും മോണകള്‍ക്കും കൊളാജന്‍ അത്യാവശ്യമാണ്. മോണരോഗമുള്ളവര്‍ രണ്ടാഴ്ച മുന്തിരി കഴിച്ചാല്‍ മോണയില്‍ കൂടുതല്‍ രക്തസ്രാവമുണ്ടാകില്ലെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
വരണ്ട ചര്‍മ്മം
വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മിക്കവാറും എല്ലാ ചര്‍മ്മ ഉല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ആന്റിഓക്സിഡന്റുകളുടെ ഉള്ളടക്കം വിറ്റാമിന്‍ സി ചര്‍മ്മത്തിന് വളരെയേറെ ഗുണം ചെയ്യും. വിറ്റാമിന്‍ സി കുറവ് നിങ്ങളുടെ ശരീരത്തില്‍ വരണ്ടതും മോശമയതുമായ ചര്‍മ്മത്തിന് കാരണമാകുന്നു. പലയിടത്തും ചര്‍മ്മത്തില്‍ ചുളിവുകളും കാണാം.
ദുര്‍ബലമായ അസ്ഥികള്‍
വിറ്റാമിന്‍ സി യുടെ കുറവ് അസ്ഥികളുടെ ആരോഗ്യത്തെയും ബാധിക്കും. ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അസ്ഥി രൂപപ്പെടുന്നതില്‍ വിറ്റാമിന്‍ സി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് അസ്ഥികളുടെ നഷ്ടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും. കുട്ടികളുടെ അസ്ഥിയില്‍ വിറ്റാമിന്‍ സിയുടെ അഭാവം പ്രത്യേകമായി ബാധിച്ചേക്കാം, കാരണം അവ വളര്‍ന്നുകൊണ്ടിരിക്കുന്നവയാണ്.
മോശം രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിക്കു പേരുകേട്ടതാണ് വൈറ്റമിന്‍ സി. ഇവ കോശങ്ങള്‍ക്കുള്ളില്‍ അടിഞ്ഞു കൂടുന്നത് അണുബാധയെ ചെറുക്കുന്നതിനും രോഗകാരികളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സി യുടെ കുറവ് ന്യൂമോണിയ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അണുബാധയുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ സി യുടെ ഗുരുതരമായ കുറവ് പകര്‍ച്ചവ്യാധികളില്‍ പിടിപെടാന്‍ എളുപ്പമാക്കുന്നു.
വിളര്‍ച്ച
വിറ്റാമിന്‍ സി യുടെ കുറവ് അമിത രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ഇത് വിളര്‍ച്ചയ്ക്കും കാരണമാകുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ ഇരുമ്പിന്റെ കുറവില്‍ വിളര്‍ച്ച വളരെക്കാലം തുടരുകയാണെങ്കില്‍, നിങ്ങളുടെ വിറ്റാമിന്‍ സി അളവ് പരിശോധിക്കുന്നത് നല്ലതാണ്.
Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്
ക്ഷീണവും മോശം മാനസികാവസ്ഥയും
വിറ്റാമിന്‍ സി യുടെ ആദ്യ ലക്ഷണങ്ങളില്പെടുന്നവയാണ് ക്ഷീണം, മോശം മാനസികാവസ്ഥ എന്നിവ. ഈ പഷകത്തിന്റെ പൂര്‍ണ്ണ കുറവ് വികസിക്കുന്നതിനുമുമ്പുതന്നെ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ ആവശ്യത്തിന് വിറ്റാമിന്‍ സി ഭക്ഷണം കഴിച്ച് അവ എളുപ്പത്തില്‍ മാറ്റാവുന്നതാണ്.
ശരീരഭാരം വര്‍ധിക്കല്‍
കുറഞ്ഞ അളവിലുള്ള വിറ്റാമിന്‍ സിയും ശരീരത്തിലെ കൊഴുപ്പിന്റെ ഉയര്‍ന്ന അളവും, പ്രത്യേകിച്ച് വയറിലെ കൊഴുപ്പും തമ്മിലുള്ള ബന്ധം ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ ശരീരം ഊര്‍ജ്ജത്തിനായി കൊഴുപ്പ് എത്രത്തോളം കത്തിക്കുന്നു എന്നതിലും ഈ വിറ്റാമിന്‍ ഒരു പങ്കു വഹിച്ചേക്കാം. കൊഴുപ്പ് കോശങ്ങളില്‍ നിന്ന് കൊഴുപ്പ് പുറത്തുവിടുന്നത് നിയന്ത്രിക്കുന്നതിലൂടെയും സ്ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കുന്നതിലൂടെയും വീക്കം കുറയ്ക്കുന്നതിലൂടെയും അമിതവണ്ണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി സഹായിച്ചേക്കാം.
ഓക്സിഡേറ്റീവ് സ്ട്രെസ്
വെള്ളത്തില്‍ ലയിക്കുന്ന, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്സിഡന്റുകളില്‍ ഒന്നാണ് വിറ്റാമിന്‍ സി. ശരീരത്തില്‍ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി സെല്ലുലാര്‍ കേടുപാടുകള്‍ തടയാന്‍ ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറഞ്ഞ അളവ് ഉയര്‍ന്ന തോതിലുള്ള വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, അതുപോലെ ഹൃദ്രോഗത്തിനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most read: മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂ
ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍
ചര്‍മ്മം, മുടി, സന്ധികള്‍, അസ്ഥികള്‍, രക്തക്കുഴലുകള്‍ പോലുള്ള ബന്ധിത ടിഷ്യൂകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കൊളാജന്‍ ഉല്പാദനത്തില് വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ സി അളവ് കുറയുമ്പോള്‍, കെരാട്ടോസിസ് പിലാരിസ് എന്നറിയപ്പെടുന്ന ചര്‍മ്മത്തിന്റെ അവസ്ഥ വികസിക്കാം. വിറ്റാമിന്‍ സി യുടെ കുറവ് കൈകളിലോ തുടകളിലോ നിതംബത്തിലോ മുഖക്കുരു പോലുള്ള ചെറിയ കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകും.