Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ഹൃദയപ്രശ്‌നം, പ്രതിരോധ ശേഷിയില്ല, ചര്‍മ്മവും മുടിയും പ്രശ്‌നത്തില്‍: ഒമേഗ 3 കുറവ് ഗുരുതരം
ആരോഗ്യ പ്രശ്‌നങ്ങള്‍ എപ്പോഴും നമ്മുടെ കൂടപ്പിറപ്പാണ്. ഒന്നല്ലെങ്കില്‍ ഒന്ന് എപ്പോഴും നമ്മളെ ബാധിച്ച് കൊണ്ടിരിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എന്തുകൊണാണ് ഇത്തരം രോഗാവസ്ഥകള്‍ ഉണ്ടാവുന്നത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ശരീരത്തില്‍ എന്തൊക്കെ വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും കുറവ് കൊണ്ടാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത് എന്നത് ആദ്യം മനസ്സിലാക്കണം. നല്ല ചര്‍മ്മം, മസ്തിഷ്‌കാരോഗ്യം, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതിനെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് വളരെ അത്യാവശ്യമാണ് എന്ന് ആര്‍ക്കെല്ലാം അറിയാം. ഇത് സത്യമാണ്, ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും പലപ്പോഴും ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവ് കൊണ്ട് സംഭവിക്കുന്നത് തന്നെയാണ്. എന്നാല്‍ ഇത് കൃത്യമായി തിരിച്ചറിയുന്നതിന് സാധിക്കാതെ വരുന്നതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്.

ചര്‍മ്മരോഗങ്ങള്‍ ഹൃദയസംബന്ധമായുണ്ടാവുന്ന ആശങ്കകള്‍ എല്ലാം പലപ്പോഴും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശരീരത്തിന് ഒമേഗ 3 ആവശ്യമുണ്ടെന്ന് പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ശരീരം ഇത്തരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയാല്‍ ഒരിക്കലും അവയെ അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിനാല്‍, ഒമേഗ -3 ന്റെ കുറവിന്റെ ലക്ഷണങ്ങള്‍ നമുക്ക് ശരീരം പ്രകടമാക്കുന്നതിലൂടെ തന്നെ കണ്ടെത്താം. ഇവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത്, എന്താണ് പരിഹാരം എന്നും നമുക്ക് നോക്കാം.

എന്തുകൊണ്ട് ഒമേഗ 3 ഫാറ്റി ആസിഡുകള്‍?
ഇത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിന് ആവശ്യം എന്നത്. യഥാര്‍ത്ഥത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നത് ആരോഗ്യകരമായ കൊഴുപ്പുകളാണ്.. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ മൊത്തത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും വീക്കം കുറയ്ക്കാനും ക്യാന്‍സര്‍, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതിലുള്ള ഗ്ലൂക്കോസ് ടോളറന്‍സ്, രക്തസമ്മര്‍ദ്ദം, നാഡീവ്യവസ്ഥയുടെ വികസനം എന്നിവയെ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ്. ശരീരത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കുറവാണ് എന്ന് സൂചിപ്പിക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചര്‍മ്മം, മുടി, നഖം എന്നിവയിലെ മാറ്റങ്ങള്‍
നിങ്ങളുടെ ശരീരത്തില്‍ ഒമേഗ 3 കുറവുണ്ടെങ്കില്‍ ചര്‍മ്മവും, മുടിയും, നഖവും ഇതിന്റെ ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ കാണിക്കുന്നു. നിങ്ങളുടെ ചര്‍മ്മം പെട്ടെന്ന് തന്നെ വരണ്ടതായി മാറുന്നുവെങ്കിലും അതോടൊപ്പം തന്നെ മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതും നഖത്തില്‍ അസ്വസ്ഥതയും പെട്ടെന്ന് പൊട്ടുന്ന അവസ്ഥയും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഒമേഗ 3 കുറവുണ്ട് എന്നതാണ്. ഇവയുടെ അളവ് ശരീരത്തില്‍ കുറയുമ്പോള്‍ ഇത് കോശങ്ങള്‍ക്ക് വേണ്ടത്ര ആരോഗ്യം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ വളരെയധികം താരനും അതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ ചുണങ്ങുകള്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നത് ശ്രദ്ധിക്കണം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍
പലപ്പോഴും നിങ്ങളുടെ ഹൃദയാരോഗ്യം ഒമേഗ 3-യുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം നിങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഒമേഗ -3 ന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കണം. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ സ്വയം ചികിത്സ നടത്താതെ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എങ്കിലും ഒമേഗ 3കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയവും സംരക്ഷിക്കപ്പെടുന്നു. അത് വഴി കൊളസ്‌ട്രോള്‍ എന്ന വില്ലനെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുന്നതിന് വേണ്ടി ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്..

ഏകാഗ്രതക്കുറവ്
പലര്‍ക്കും ഏകാഗ്രതക്കുറവ് ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്താണ് അതിന് കാരണം എന്നത് പലപ്പോഴും തിരിച്ചറിയുന്നില്ല. ശരീരത്തില്‍ അവശ്യ ഫാറ്റി ആസിഡുകളുടെ കുറവ്‌സംഭവിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് എന്നിവയെ കുറക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളെ വളരെ വേഗത്തില്‍ പ്രകോപിതനാക്കുന്നതിന് സാധിക്കുന്നു. കൂടാതെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ഇല്ലാത്ത ഒരു വ്യക്തിക്ക് ഇത്തരം സ്വഭാവ മാറ്റങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അത് അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇതിന് കാരണം പലപ്പോഴും ഒമേഗ-3 യുടെ കുറവ് തന്നെയായിരിക്കാം.

സന്ധി വേദനയും കാല് വേദനയും
പ്രായമാകുന്നവര്‍ ഇത്തരം വേദനകളെക്കുറിച്ച് പറഞ്ഞ് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സന്ധിവേദനയും കാല്‍വേദനയും സ്ഥിരമായി അനുഭവപ്പെടുന്നവര്‍ക്ക് അവരുടെ ശരീരത്തില്‍ ഒമേഗ 3 കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. മത്സ്യ എണ്ണയില്‍ നിന്ന് ലഭിക്കുന്ന ഒമേഗ -3 ന് മികച്ച വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ സന്ധികളിലെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു. അത് വഴി വേദനയെ കുറക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല നിങ്ങള്‍ക്ക് സന്ധി വേദന ഇല്ലെങ്കില്‍, ഒമേഗ -3 ശരിയായി കഴിക്കുന്നത് വേദനയ്ക്ക് കാരണമാകുന്ന നാശത്തെ തടയും.

ക്ഷീണവും ഉറക്കവും
എപ്പോഴും ക്ഷീണവും ഉറക്കം തൂങ്ങുന്ന അവസ്ഥയും ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ഒമേഗ 3-യുടെ കുറവ് നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടുതലായി ശരീരം കാണിക്കുന്നു. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് ഒമേഗ -3 ന്റെ അഭാവം മൂലവുമാണ്. നന്നായി ഉറക്കം ലഭിക്കുന്നതിനും ക്ഷീണത്തെ അകറ്റുന്നതിനും ശരീരത്തിന് ആവശ്യമായ അളവില്‍ ഒമേഗ- 3 ആവശ്യമാണ്. അല്ലാത്ത പക്ഷം ക്ഷീണവും ഉറക്കവും നിങ്ങളെ ബാധിക്കുന്നു.

ഒമേഗ -3 ന്റെ ഉറവിടങ്ങള്‍
നിങ്ങളില്‍ ഒമേഗ-3 കുറവുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് മത്സ്യം. കൊഴുപ്പുള്ള മത്സ്യങ്ങളായ സാല്‍മണ്‍, ട്യൂണ, അയല, മത്തി എന്നിവ ഒമേഗ -3 ന്റെ മികച്ച ഉറവിടങ്ങളാണെന്ന് നമുക്കറിയാം. ഇത് കൂടാതെ ഫ്‌ളാക്‌സ് സീഡ്, ചിയ വിത്ത്, വാല്‍നട്ട് തുടങ്ങിയവയും നട്‌സ്, സീഡ്‌സ് തുടങ്ങിയവും കഴിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഫ്‌ളാക്‌സ് സീഡ് ഓയില്‍, സോയാബീന്‍ ഓയില്‍, കനോല ഓയില്‍ തുടങ്ങിയ സസ്യ എണ്ണകളും മുട്ട, തൈര്, ജ്യൂസുകള്‍, പാല്‍, സോയ പാനീയങ്ങള്‍ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.



Click it and Unblock the Notifications











