For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് തടിയൊതുക്കും കീറ്റോ;പ്രത്യാഘാതം ഗുരുതരം

|

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ കണ്ണിൽ കാണുന്ന ഡയറ്റുകളെല്ലാം പലരും ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ എല്ലാ ഡയറ്റിനും ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ പാർശ്വഫലങ്ങളും ധാരാളമുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ഓരോ തരത്തിലാണ് നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയിൽ ആവുന്നത്. ഡയറ്റും വ്യായാമവും എന്ന് വേണ്ട പല പ്രശ്നങ്ങളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഡയറ്റ് എടുക്കുന്നത് എന്നുണ്ടെങ്കിലും അത് പലപ്പോഴും കൃത്യമല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.

അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് മുന്നിൽ നിൽക്കുന്ന ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. കാർബോ ഹൈഡ്രേറ്റിന്‍റെ ഇളവ് ഭക്ഷണത്തിൽ കുറച്ച് കൊണ്ട് മിതമായ അളവിൽ പ്രോട്ടീനും കൊഴുപ്പും ഡയറ്റിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യക രീതിയിലുള്ള ഡയറ്റാണ് കീറ്റോ ഡയറ്റ്.

Most read:ആഹാരം കഴിഞ്ഞ ഉടനേ കുളിയോ, അപകടം കാത്തിരിക്കുന്നുMost read:ആഹാരം കഴിഞ്ഞ ഉടനേ കുളിയോ, അപകടം കാത്തിരിക്കുന്നു

ഈ ഡയറ്റില്‍ കൊഴുപ്പിന്‍റെ അളവ് 70-80 ശതമാനം വരെയാണ് ഉൾപ്പെടുത്തുന്നത്. പ്രോട്ടീന്റെ അളവാകട്ടെ 10-20 ശതമാനം വരേയും കാർബോഹൈഡ്രേറ്റിന്‍റെ അളവ് 5-10 ശതമാനം വരേയും ആണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. കൊഴുപ്പാണ് ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്. കീറ്റോ ഡയറ്റ് എടുക്കുമ്പോള്‍ മറ്റേതൊരു ഡയറ്റിനേക്കാൾ അൽപം ശ്രദ്ധ വേണം. ഏത ഡയറ്റിനും ഉള്ളത് പോലെ തന്നെ പാര്‍ശ്വഫലങ്ങൾ ഈ ഡയറ്റിലും ഉണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ദഹന പ്രശ്നങ്ങൾ കൂടുതൽ

ദഹന പ്രശ്നങ്ങൾ കൂടുതൽ

പലരിലും ദഹന പ്രശ്നങ്ങൾക്ക് വളരെയധികം സാധ്യതയുള്ള ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് എന്തുകൊണ്ടും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളിലേക്ക് സ്വതവേ ശരീരത്തെ എത്തിക്കുന്നുണ്ട്. ചിലരിൽ വയറിളക്കം, മലബന്ധം, മറ്റ് വയറിന് അസ്വസ്ഥതകള്‍ എന്നിവ ഡയറ്റ് തുടങ്ങി അടുത്ത് തന്നെ കാണപ്പെടുന്ന അസ്വസ്ഥതകളാണ്. എന്നാൽ ഡയറ്റ് തുടർന്ന് കൊണ്ട് പോവുകയാണെങ്കിൽ ഇത് നിൽക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കൊഴുപ്പ് കൂടുതൽ

കൊഴുപ്പ് കൂടുതൽ

കീറ്റോ ഡയറ്റിൽ ധാരാളം കൊഴുപ്പാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഹൃദയാഘാതം, കൊളസ്ട്രോള്‍ എന്നീ സാധ്യതകളെ തള്ളിക്കളയുന്നില്ല എന്നതാണ് സത്യം. കൊഴുപ്പ് കൂടിയ അളവിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറ്റാണ് കീറ്റോ ഡയറ്റ്. അതുകൊണ്ട് തന്നെ അൽപം കൊഴുപ്പ് കൂടിയ അളവിൽ ശരീരത്തിൽ എത്തുമ്പോൾ അത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനത്തെ വരെ താറുമാറാക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് അധികം റിസ്ക് ആരോഗ്യത്തിന്‍റെ കാര്യത്തിൽ പരീക്ഷിക്കാൻ പോവരുത്.

കരൾ രോഗ സാധ്യത

കരൾ രോഗ സാധ്യത

ശരീരത്തിൽ കൂടുതലായി കൊഴുപ്പ് എത്തുമ്പോൾ അത് പലപ്പോഴും നിങ്ങളിൽ കരള്‍ രോഗങ്ങൾക്കുള്ള സാധ്യതയേയും വർദ്ധിപ്പിക്കുന്നുണ്ട്. ദീർഘകാലം നിങ്ങൾ കീറ്റോ ഡയറ്റ് എടുക്കുന്നുണ്ടെങ്കിൽ ഇത് അത്ര വലിയ പ്രതിസന്ധി ഉണ്ടാക്കുന്നില്ല. കാരണം അതിൽ കൊഴുപ്പിന്‍റെ അളവ് അൽപം കുറവായിരിക്കും. എന്നാൽ പെട്ടെന്നൊരു മാറ്റമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നുണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ കരളിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും അത് കരൾ രോഗത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും കാരണമാകുന്നുണ്ട്.

 മെറ്റബോളിസം കുറക്കുന്നു

മെറ്റബോളിസം കുറക്കുന്നു

ശരീരത്തിന്‍റെ മെറ്റബോളിസത്തെ സാരമായി ബാധിക്കുന്നുണ്ട് കീറ്റോ ഡയറ്റ്. ഇത് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പുകൾ എന്നിവയെ വേര്‍തിരിച്ച് ശരീരത്തിന് ഊർജ്ജം നൽകുന്ന പ്രവൃത്തിയെയാണ് മെറ്റബോളിസം എന്ന് പറയുന്നത്. ഇത് ശരീരത്തിൽ കുറക്കുകയാണ് പലപ്പോഴും കീറ്റോ ഡയറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

നിർജ്ജലീകരണത്തിന് സാധ്യത

നിർജ്ജലീകരണത്തിന് സാധ്യത

ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവുന്നതിന് പലപ്പോഴും കീറ്റോ ഡയറ്റ് കാരണമാകുന്നുണ്ട്. നിർജ്ജലീകരണം സംഭവിക്കുന്നതിലൂടെ പലപ്പോഴും വൃക്കകൾ വരെ പ്രവർത്തന രഹിതമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുയാണ് ചെയ്യുന്നത്. അതുകൊണ്ട് കീറ്റോ ഡയറ്റ് എടുക്കുമ്പോൾ അത് അൽപം ശ്രദ്ധിച്ച് വേണം എന്ന കാര്യം എല്ലാവരും ഓർക്കേണ്ടതാണ്.

 ശാരീരികോർജ്ജം കുറയുന്നു

ശാരീരികോർജ്ജം കുറയുന്നു

ശാരീരികോർജ്ജവും കായികോര്‍ജ്ജവും കുറയുന്നതിന് പലപ്പോഴും കീറ്റോ ഡയറ്റ് കാരണമാകാറുണ്ട്. കാരണം കൊഴുപ്പ് ശരീരത്തിൽ കൂടുതൽ ആവുമ്പോൾ അത് നിങ്ങളുടെ കായിക്ഷമത കുറക്കുകയാണ് ചെയ്യുന്നത്. കീറ്റോ ഡയറ്റ് എടുക്കുന്നവരിൽ പലപ്പോഴും നിർത്തിക്കഴിഞ്ഞാൽ അത് ശരീരഭാരം വീണ്ടും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല വെജിറ്റേറിയൻസിന് കീറ്റോ ഡയറ്റ് പിന്തുടരുന്നതിന് അൽപം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തലവേദനയും തലകറക്കവും

തലവേദനയും തലകറക്കവും

കീറ്റോ ഡയറ്റ് എടുക്കുന്നവരില്‍ തലവേദനയും തലകറക്കവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് കാരണം ശരീരത്തിൽ ആവശ്യത്തിന് മറ്റ് പ്രോട്ടീനുകൾ എത്താത്തത് തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം അസ്വസ്ഥത കീറ്റോ ഡയറ്റില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാൽ കൃത്യമായ ശരീരഭാരം നിലനിർത്തിക്കൊണ്ട് പോവുന്നതിന് യാതൊരു വിധത്തിലുള്ള ഡയറ്റിന്‍റേയും ആവശ്യമില്ല. കൃത്യമായ ഭക്ഷണ രീതി പിന്തുടർന്നാൽ മതി. ഇത് കൃത്യമായ ശരീരഭാരം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Side Effects of Keto Diet

In this article we are discussing about the long term side effects of keto diet. Read on.
X
Desktop Bottom Promotion