For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജങ്ക് ഫുഡ് കഴിക്കരുതെന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?

|

എന്താണ് 'ജങ്ക് ഫുഡ്' എന്ന് അറിയാമോ? ഉയര്‍ന്ന ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ അടങ്ങിയിരിക്കുന്ന ഏതെങ്കിലും സംസ്‌കരിച്ച ഭക്ഷണത്തെ ജങ്ക് ഫുഡ് എന്ന് വിളിക്കാം. പാക്ക് ചെയ്ത ഭക്ഷണങ്ങള്‍, ടിന്നിലടച്ച ജ്യൂസുകള്‍, പിസ, പാസ്ത, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ് എന്നിവ പോലുള്ള ചില ഫാസ്റ്റ്ഫുഡുകളെ അവയുടെ പോഷകമൂല്യത്തെയും ചേരുവകളെയും ആശ്രയിച്ച് ജങ്ക് ഫുഡുകളില്‍ ഉള്‍പ്പെടാം. ഇവയില്‍ പോഷകമൂല്യവും വളരെ കുറവാണ്.

Most read: രോഗപ്രതിരോധത്തിന് ഈ ജ്യൂസുകള്‍ നല്‍കും ഗുണംMost read: രോഗപ്രതിരോധത്തിന് ഈ ജ്യൂസുകള്‍ നല്‍കും ഗുണം

ജങ്ക് ഫുഡിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുള്ളതാകും. എന്നിരുന്നാലും, അത് രുചികരവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതും എളുപ്പത്തില്‍ കഴിക്കാവുന്നതുമായതിനാല്‍ പലരും വീണ്ടും വീണ്ടും അത് തിരഞ്ഞെടുക്കുന്നു. എന്നാല്‍ മനസിലാക്കുക, ഇത് ഒരു രുചികരമായ വിഷമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ ജങ്ക് ഫുഡുകള്‍ മരണത്തിലേക്കുള്ള വാതില്‍ തുറക്കുന്നു. അമിതമായ ജങ്ക് ഫുഡ് ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ഏതൊക്കെ വിധത്തില്‍ പ്രതികൂലമായി ബാധിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു

ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു

ജങ്ക് ഫുഡ് കഴിക്കുന്നതിനാല്‍ സംഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നാണിത്. നിങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജങ്ക് ഫുഡുകളെ ആശ്രയിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. ആഴ്ചയില്‍ ശരാശരി 3 മുതല്‍ 4 തവണ ജങ്ക് ഫുഡ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും പ്രമേഹത്തെ പ്രേരിപ്പിക്കുകയും അമിതവണ്ണം പോലുള്ള മറ്റ് പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ വലിയ അളവില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

അമിതമായ ജങ്ക് ഫുഡ് ഉപയോഗം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഇത് ഹൃദയാഘാതം ഉണ്ടാകുന്നതിനും കാരണമാകുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുള്ളതിനാല്‍ പെട്ടെന്ന് പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് ഇത് നിങ്ങളുടെ ശരീരത്തെ എളുപ്പത്തില്‍ ബാധിക്കുന്നു. അതോടൊപ്പം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

Most read:തടി കുറക്കാന്‍ 30 മിനിറ്റ് വ്യായാമ ശീലംMost read:തടി കുറക്കാന്‍ 30 മിനിറ്റ് വ്യായാമ ശീലം

കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു

കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു

കൊഴുപ്പ് തകരുന്നതിനും പേശികളുടെ പരിപാലനത്തിനും ആവശ്യമായ കൊളസ്‌ട്രോള്‍ നിലയെയും ജങ്ക് ഫുഡ് ബാധിക്കുന്നു. കാലക്രമേണ ജങ്ക് ഫുഡ് കഴിക്കുന്നത് സാധ്യമല്ലാത്ത കൊളസ്‌ട്രോള്‍ നിങ്ങളുടെ രക്തത്തിന്റെ അളവ് നിലനിര്‍ത്തുന്നു.

പെരുമാറ്റ പ്രശ്‌നങ്ങള്‍

പെരുമാറ്റ പ്രശ്‌നങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണശീലം കാരണം കുട്ടികളില്‍ ജങ്ക് ഫുഡ് പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് അവരുടെ പോഷകാഹാരം നഷ്ടപ്പെടുത്തുന്നു. ചെറിയ കുട്ടികള്‍ക്ക് ജങ്ക് ഫുഡുകള്‍ നല്‍കുമ്പോള്‍ അവരുടെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ശരിയായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം അവരെ അലസതയിലേക്കും ചിലപ്പോള്‍ പെരുമാറ്റ പ്രശ്‌നങ്ങളിലേക്കും നയിക്കാന്‍ കാരണമാകുന്നു.

Most read:world brain day: ബുദ്ധി വളര്‍ത്തും ഭക്ഷണങ്ങള്‍ ഇവMost read:world brain day: ബുദ്ധി വളര്‍ത്തും ഭക്ഷണങ്ങള്‍ ഇവ

അമിതവണ്ണം

അമിതവണ്ണം

ജങ്ക് ഫുഡിന്റെ പ്രധാനപ്പെട്ട അപകടമാണ് അമിതവണ്ണം. കൊളസ്‌ട്രോള്‍ നിറഞ്ഞതാണ് ജങ്ക് ഫുഡുകള്‍. ഇത് നിങ്ങളുടെ വയറില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കുന്നു. ശ്വസന പ്രശ്‌നങ്ങള്‍, മലബന്ധം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവയടക്കം അമിതവണ്ണത്തിന്റെ എല്ലാ പാര്‍ശ്വഫലങ്ങളും ഇതിലൂടെ നിങ്ങള്‍ക്ക് നേരിടേണ്ടിവരുന്നു.

ഓര്‍മ്മ തകരാര്‍

ഓര്‍മ്മ തകരാര്‍

ജങ്ക് ഫുഡ് കഴിക്കുന്നതിന്റെ പോരായ്മകളിലൊന്നാണ് ഓര്‍മ്മ തകരാര്‍. പഞ്ചസാരയും ഉപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജങ്ക് ഫുഡുകള്‍ ദീര്‍ഘകാലം കഴിക്കുന്നത് ചില രാസവസ്തുക്കളുടെ ഉത്പാദനം കുറയുന്നതിനാല്‍ നിങ്ങളില്‍ ഓര്‍മ്മ തകരാറിനു കാരണമാകുന്നു.

Most read:കാന്‍സര്‍, വൃക്കരോഗം; അമിത പ്രോട്ടീന്‍ ആപത്ത്‌Most read:കാന്‍സര്‍, വൃക്കരോഗം; അമിത പ്രോട്ടീന്‍ ആപത്ത്‌

പ്രമേഹം

പ്രമേഹം

ജങ്ക് ഫുഡിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് പ്രമേഹം. പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങള്‍ ശരീരത്തില്‍ ഗ്ലൂക്കോസ് ഉയര്‍ന്ന അളവില്‍ എത്തിക്കാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കും. കൂടാതെ, ഉപ്പ് കൂടുതലായ ഇനങ്ങള്‍ കഴിക്കുന്നത് പഞ്ചസാരയുടെ ആസക്തിക്കും കാരണമാകുന്നു. അതുകൊണ്ടാണ് ഉപ്പ് കൂടുതല്‍ കഴിക്കുന്നത് പ്രമേഹത്തിനു പരോക്ഷമായി കാരണമാകുന്നത്.

വൃക്ക തകരാര്‍

വൃക്ക തകരാര്‍

ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത് വൃക്കരോഗങ്ങള്‍ക്ക് കാരണമാകും. ഈ ഭക്ഷണങ്ങളെല്ലാം ഗ്ലൂക്കോസായി പരിവര്‍ത്തനം ചെയ്യപ്പെടുകയും വൃക്കകളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. വൃക്കകള്‍ക്ക് അവയെ ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടാണ്. ക്രമേണ ഇത് വൃക്കകളുടെ തകരാറിനും കാരണമാകുന്നു.

Most read:ശ്വാസകോശ അര്‍ബുദം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടMost read:ശ്വാസകോശ അര്‍ബുദം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

തലവേദന

തലവേദന

ജങ്ക് ഫുഡിന്റെ മറ്റെല്ലാ ദോഷഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തലവേദന ഒരുപക്ഷേ ചെറിയ ഘടകമായി തോന്നാം. ജങ്ക് ഫുഡ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പഞ്ചസാരയിലെ നിരന്തരമായ ഉയര്‍ച്ചയും താഴ്ചയും നിങ്ങള്‍ക്ക് വിട്ടുമാറാത്ത തലവേദന പ്രശ്‌നങ്ങളും സൃഷ്ടിക്കും.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹനവ്യവസ്ഥയ്ക്ക് ജങ്ക് ഫുഡുകള്‍ തകരറുണ്ടാക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിവുള്ളതാവും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ നല്ല അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കത്തിക്കാന്‍ ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, നിങ്ങള്‍ വളരെയധികം ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ദഹനം തകരാറിലാകുന്നു. കാരണം എല്ലാത്തരം ജങ്ക് ഫുഡുകളിലും അമിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തകരാറിലാക്കുന്നു.

Most read:മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധിMost read:മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധി

ശ്വസന പ്രശ്‌നങ്ങള്‍

ശ്വസന പ്രശ്‌നങ്ങള്‍

ഫാസ്റ്റ്ഫുഡുമായി ബന്ധപ്പെട്ട വളരെ ബുദ്ധിമുട്ടുള്ള മറ്റൊരു പ്രശ്‌നം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ്. ഫാസ്റ്റ് ഫുഡ് കാരണമായുള്ള അമിതവണ്ണം ശ്വസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം കൂടുന്നതിനനുസരിച്ച് ശ്വസന പ്രശ്‌നങ്ങളും വര്‍ദ്ധിക്കും. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റു കുട്ടികളേക്കാള്‍ വേഗത്തില്‍ ആസ്ത്മയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നുവെന്ന്് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പല്ല് തകരാര്‍

പല്ല് തകരാര്‍

ജങ്ക് ഫുഡ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കഴിക്കുന്നത് പല്ലിന്റെ ഇനാമലിനെ തളര്‍ത്തുന്നു. നിങ്ങളുടെ ഇനാമല്‍ തകരാറിലാകുന്നത് പിന്നീട് പല്ലുകള്‍ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു.

Most read:തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളംMost read:തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളം

അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നു

അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നു

അമിതമായ ജങ്ക് ഫുഡ് ഉപയോഗം നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കുകയും പ്രമേഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇവ നിങ്ങളുടെ അസ്ഥികളെ ദുര്‍ബലപ്പെടുത്താന്‍ കാരണമാകുന്നു. അസ്ഥിതകരാറുകള്‍ പിന്നീട് നിങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കും.

English summary

Side Effects Of Junk Food On Your Health

Are you indulging in too much junk food? Beware! You are in for trouble! Check out the side effects of junk foods on your health.
X
Desktop Bottom Promotion