For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടം

|

മിക്ക ഇന്ത്യന്‍ വീടുകളിലും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ഈ സുഗന്ധവ്യഞ്ജനം എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. കാരണം, ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം നിങ്ങളെ വളരെയേറെ സഹായിക്കുന്നു.

Most read: ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതിMost read: ശരീരം തടിക്കാന്‍ ഈ 6 കാര്യം ശ്രദ്ധിച്ചാല്‍ മതി

എന്നാല്‍, ജീരക വെള്ളത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്. അതിനാല്‍, നിയന്ത്രിതമായ അളവില്‍ വേണം ജീരക വെള്ളം കുടിക്കാന്‍. ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗര്‍ഭം അലസാന്‍ സാധ്യത

ഗര്‍ഭം അലസാന്‍ സാധ്യത

ഗര്‍ഭാവസ്ഥയില്‍ ജീരക വെള്ളം കുടിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജീരക വെള്ളത്തിന്റെ ഉയര്‍ന്ന ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

അസാധാരണമായ രക്തസ്രാവം

അസാധാരണമായ രക്തസ്രാവം

ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് അസാധാരണമായ രക്തസ്രാവം. ജീരക വെള്ളം അധികമായി കഴിക്കുന്നത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയ കുറയ്ക്കുകയും ഇത് രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും.

Most read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കുംMost read:നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കും

പ്രമേഹം

പ്രമേഹം

ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ കുറയ്ക്കുകയും ഹൈപ്പോഗ്ലൈസീമിയ പോലുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ജീരക വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

സി-സെക്ഷന്‍ ഡെലിവറി

സി-സെക്ഷന്‍ ഡെലിവറി

ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭകാലത്ത് നല്‍കുന്ന മരുന്നുകളിലും പ്രതിഫലിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ജീരക വെള്ളം കാരണമാകുന്നതിനാല്‍, പ്രത്യേകിച്ച് സി-സെക്ഷന്‍ ഡെലിവറി സമയത്ത് ദോഷകരമാണ്.

Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ജീരക വെള്ളത്തിന്റെ ഒരു പ്രധാന പാര്‍ശ്വഫലങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉള്‍പ്പെടുന്നു. ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിനാല്‍, ആളുകള്‍ ജീരകം അസംസ്‌കൃതമായി കഴിക്കുന്നത് കാണപ്പെടുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ അസിഡിറ്റിക്ക് കാരണമാകുന്നു.

ആര്‍ത്തവം

ആര്‍ത്തവം

ജീരകത്തിന്റെ സാധാരണ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് ഇത്. അമിതമായ അളവില്‍ ജീരകമോ ജീരക വെള്ളമോ കഴിച്ചാല്‍ ആര്‍ത്തവ സമയത്ത് കടുത്ത രക്തസ്രാവത്തിന് കാരണമാകും. പതിവായി രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ജീരക വെള്ളം നിയന്ത്രിതമായ അളവില്‍ കഴിക്കണം.

Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്

കരളിന് തകരാറ്

കരളിന് തകരാറ്

ഉയര്‍ന്ന അളവില്‍ ജീരകവെള്ളം കഴിക്കുന്നത് കരളിനും വൃക്കയ്ക്കും ദോഷം ചെയ്യും. ഈ പ്രശ്‌നത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവാന്‍മാരാക്കുകയും ജീരക വെള്ളം കുടിക്കുന്നത് കുറയ്ക്കുകയും വേണം.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രശ്‌നം

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രശ്‌നം

ഗര്‍ഭാവസ്ഥയില്‍ ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. ഗര്‍ഭധാരണത്തില്‍ മാത്രമല്ല, അതിനു ശേഷവും ഇത് പ്രശ്‌നമായേക്കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് നിര്‍ദ്ദേശിക്കപ്പെടുന്നില്ല, കാരണം ഇത് പാല്‍ ഉത്പാദനം കുറയ്ക്കും.

Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

English summary

Side Effects Of Jeera Water (Cumin Seeds) in Malayalam

Here are some serious jeera water side effects you must know before beginning with it. Take a look.
Story first published: Monday, August 30, 2021, 11:25 [IST]
X
Desktop Bottom Promotion