Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
പ്രോട്ടീന്‍ ഉപഭോഗം കൂടുതലോ, ശരീരം കാണിക്കും അസ്വസ്ഥതകള്‍ നിസ്സാരമല്ല
ശരീരത്തിന് ആവശ്യമുള്ള ഒന്നാണ് പ്രോട്ടീന്‍, ഏത് പ്രായത്തിലും ശരീരത്തിന് ആവശ്യമുള്ള അളവില്‍ പ്രോട്ടീന്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തില്‍ വഹിക്കുന്ന പങ്കും നിസ്സാരമല്ല. നിങ്ങള്‍ ഗര്‍ഭിണിയോ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീയോ ആണെങ്കില്‍ അവരില്‍ നിര്‍ബന്ധമായും വേണ്ട പ്രോട്ടീന്റെ അളവ് ആദ്യം തിരിച്ചറിയേണ്ടതാണ്. എന്നാല്‍ ചിലര്‍ കഴിക്കുന്ന പ്രോട്ടീന്റെ അളവ് വളരെയധികം കൂടുതലാണ്. ഭക്ഷണത്തില്‍ നിന്നാണ് പ്രോട്ടീന്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് ലഭിക്കുന്നത്. മാസം, പാലുല്‍പ്പന്നങ്ങള്‍, മുട്ട, പരിപ്പ്, കൂണ്, മറ്റ് പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ്.

എന്നാല്‍ ചില അവസരങ്ങളില്‍ പ്രോട്ടീന്റെ ഉപയോഗം അധികമാവുന്നത് ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അമിതമായി കഴിക്കുന്ന പ്രോട്ടീന്‍ ശരീരത്തില്‍ ചില അസ്വസ്ഥതകള്‍ പ്രകടമാക്കുന്നു. ശരീരത്തിന് പ്രോട്ടീന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. നിങ്ങള്‍ അധികമായി പ്രോട്ടീന്‍ കഴിക്കുകയാണെങ്കില്‍ പലപ്പോഴും അത് ശരീരത്തിന് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. അതില്‍ ചിലത് പലര്‍ക്കും പരിചയമുള്ളതായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരത്തില്‍ അപകടകരമായ രീതിയിലേക്ക് മാറുന്ന പ്രോട്ടീന്റെ ഉപഭോഗത്തിന്റെ ഫലങ്ങള്‍ എന്ന് നോക്കാം.

അമിത ദാഹം
നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്റെ ഉപയോഗം അല്ലെങ്കില്‍ അളവ് കൂടുതലാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്‍ക്ക് ദാഹത്തിന്റെ രൂപത്തിലുള്ള ചില ലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കാം. കാരണം ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ വേര് തിരിച്ച് എടുക്കുന്നതിന് വൃക്കകള്‍ക്ക് ധാരാളം വെള്ളം ആവശ്യമാണ്. എന്നാല്‍ പ്രോട്ടീന്റെ ഉപയോഗം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ശരീരത്തില്‍ നിന്ന് പോഷകങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നതിന് പലപ്പോഴും കൂടുതല്‍ കഠിനാധ്വാനം ആവശ്യമായി വരുന്നു. ആ സമയം നിങ്ങള്‍ക്ക് അമിത ദാഹം ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ വെള്ളം കുടി കുറവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുകയും ചെയ്താല്‍ അത് പലപ്പോഴും കൂടുതല്‍ തകരാറിലേക്ക് വൃക്കകളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ പ്രോട്ടീന്റെ അളവ് അല്പം കുറക്കുന്നത് നല്ലതാണ്.

മലബന്ധം
സാധാരണ പലരിലും മലബന്ധം എന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പലരിലും അമിതമായ പ്രോട്ടീന്റെ ഉപയോഗം മലന്ധത്തിലേക്ക് നയിക്കുന്നു. പലപ്പോഴും മുട്ട, മാംസം, പാസ്ത തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ കുറച്ച് മാത്രമേ കഴിക്കാറുള്ളൂ. ഇത് ശരീരത്തിന് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത മികച്ച ദഹനത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ദഹന പ്രശ്നങ്ങള്‍ അവിടെ തടസ്സപ്പെടുമ്പോള്‍ അത് മലബന്ധമെന്ന അസ്വസ്ഥതയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ്.

വായ് നാറ്റം
പെട്ടെന്നൊരു സമയം വായ്നാറ്റം കൂടിയത് പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ അതിന് കാരണം നിങ്ങളുടെ പ്രോട്ടീന്റെ അമിത ഉപഭോഗമാണ്. കാരണം പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ വളരെ കുറച്ച് കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നു. ശരീരത്തിന് ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുന്ന അവസരത്തില്‍ ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നു. അത് കൂടാതെ നമ്മുടെ മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും പ്രോട്ടീന്‍ ചില അവസരങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കാരണം നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തിനും വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് കാര്‍ബോഹൈഡ്രേറ്റ്. ഇത് ശരീരത്തിന് ലഭിക്കാതെ വരുമ്പോള്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരുകയും മാനസിക നില വിട്ട് പെരുമാറുകയും ചെയ്യുന്നു. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.

രോഗങ്ങളുടെ ഉയര്‍ന്ന സാധ്യത
രോഗങ്ങള്‍ പലപ്പോഴും നമ്മുടെ ചില അശ്രദ്ധകള്‍ കൊണ്ട് വരുന്നവയാണ്. എന്നാല്‍ ഇതില്‍ ഭക്ഷണത്തിനുള്ള പങ്ക് ഒട്ടും തള്ളിക്കളയാന്‍ സാധിക്കുകയില്ല. രോഗങ്ങളുടെ സാധ്യത കുറക്കുന്നതിന് വേണ്ടിയാണം ശ്രമിക്കുന്നതെങ്കില്‍ പ്രോട്ടീന്റെ അമിത ഉപയോഗം ഒന്ന് നിയന്ത്രിക്കുന്നത് നല്ലതാണ്. കാരണം ചില പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പ്യൂരില്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടാവുന്നു. പ്രത്യേകിച്ച് റെഡ് മീറ്റ് പോലുള്ളവയില്‍. ഇത് കുടലില്‍ ക്യാന്‍സറും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. എന്നാല്‍ എല്ലാ പ്രോട്ടീന്‍ ഭക്ഷണങ്ങളും ഇത്തരത്തിലുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതല്ല എന്നതും മനസ്സിലാക്കണം. അണ്ടിപ്പരിപ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇവ പലപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയെ വരെ കുറക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications